Webdunia - Bharat's app for daily news and videos

Install App

സ്ത്രീകളെയും പെണ്‍കുട്ടികളെയും ബലാത്സംഗത്തിനിരയാക്കി, 69 പേരെ ചുട്ടുകൊന്നു; ഗുല്‍ബര്‍ഗ് കൂട്ടക്കൊലയില്‍ ബാക്കിയായത് പ്രതികള്‍ മാത്രം, ഒരാള്‍ക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി

ഗുല്‍ബര്‍ഗ് കൂട്ടക്കൊല: കുറ്റകാരനെന്ന് കണ്ടെത്തിയ ഒരാള്‍ക്ക് മാജ്യം അനുവദിച്ച് ഗുജറാത്ത് ഹൈക്കോടതി

Webdunia
ബുധന്‍, 28 ജൂണ്‍ 2017 (08:27 IST)
ഇന്ത്യയില്‍ നടന്നതില്‍ വെച്ച് ഏറ്റവും  വലിയ വംശീയ കലാപം ആയിരുന്നു ഗുജറാത്ത് കലാപം. കലാപത്തിനിടെയുണ്ടായ ഗുല്‍ബര്‍ഗ സൊസൈറ്റി കൂട്ടക്കൊലക്കേസില്‍ പ്രത്യേക കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷ വിധിച്ച വിഎച്പി നേതാവ് അതുല്‍ വൈദ്യയ്ക്ക് ഗുജറാത്ത് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഏഴ് വര്‍ഷത്തെ തടവു ശിക്ഷയാണ് കോടതി ഇയാള്‍ക്ക് വിധിച്ചത്. ഒരു വര്‍ഷത്തെ ശിക്ഷ മാത്രമാണ് വൈദ്യ അനുഭവിച്ചത്. ഈ കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ ഒരാള്‍ക്ക് ജാമ്യം അനുവദിക്കുന്നത് ഇതാദ്യമായാണ്.

ഗുജറാത്ത് കലാപ കാലത്ത് അഹമദാബാദിലെ മുസ്ലിം മേഖലയായ ഗുല്‍ബര്‍ഗ് സൊസൈറ്റിയില്‍ ജനക്കൂട്ടം 69 പേരെ കൂട്ടക്കൊല ചെയ്ത കേസിലാണ് വൈദ്യയ്ക്ക് ജാമ്യം ലഭിച്ചിരിക്കുന്നത്. കേസില്‍ അന്വേഷണ സംഘം 66 പ്രതികളെ കണ്ടെത്തിയെങ്കിലും 36 പേരെ കോടതി വെറുതെ വിട്ടിരുന്നു. അതില്‍  11 പേര്‍ക്കെതിരെ മാത്രമാണ് കൊലക്കുറ്റവും ശേഷിക്കുന്ന 13 പ്രതികള്‍ക്കെതിരെ നിസാര കുറ്റങ്ങളുമാണ് ചുമത്തിയിരുന്നത്.

കോണ്‍ഗ്രസ് എംപി ഇഹ്‌സാന്‍ ജഫ്രിയടക്കം 69 പേരെ കൂട്ടക്കൊല ചെയ്ത കേസ് വിവാദങ്ങള്‍ സ്രഷ്ടിച്ചിരുന്നു. ഇഹ്‌സാന്‍ ജാഫ്രിയുടെ വീട്ടില്‍ അഭയം തേടിയ മുസ്ലിംകളെ വിഎച്ച്പി പ്രവര്‍ത്തകരടങ്ങുന്ന ജനക്കൂട്ടം ചുട്ടുകൊല്ലുകയായിരുന്നു. സ്ത്രീകളെയും പെണ്‍കുട്ടികളേയും പീഡിപ്പിച്ചു. അക്രമികള്‍ വീട് വളഞ്ഞപ്പോള്‍ ഇഹ്‌സാന്‍ ജാഫ്രി ഫോണില്‍ വിളിച്ച് സഹായം തേടിയത് ഇന്നത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആയിരുന്നുവെങ്കിലും മോദി ഇടപെടാന്‍ വിസമ്മതിച്ചുവെന്നും ആരോപണമുണ്ട്. അന്ന് ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്നു മോദി.

ഗുജറാത്ത് വംശഹത്യയിലെ രണ്ടാമത്തെ വലിയ കൂട്ടക്കൊലയായിരുന്നു ഗുല്‍ബര്‍ഗില്‍ നടന്നത്.

വായിക്കുക

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

'ഭാര്യമാര്‍ക്ക് അസുഖം വന്നാല്‍ ഭർത്താക്കന്മാർ ഉപേക്ഷിക്കും': വീഡിയോയ്ക്ക് ലൈക്ക് അടിച്ച് സാമന്ത

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ആക്രമണങ്ങൾക്ക് പിന്നിലുള്ള ടിആർഎഫ്

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ കസൂരി, രണ്ട് മാസം മുന്‍പ് പാക്കിസ്ഥാനില്‍; സുരക്ഷാവീഴ്ചയും തിരിച്ചടിയായി

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ഷൈനുമായുള്ള ചാറ്റ് ക്ലിയര്‍ ചെയ്ത നിലയില്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഡോക്ടര്‍മാര്‍ കണ്ടെത്തുന്നതിന് ഒരു വര്‍ഷം മുമ്പ് ചാറ്റ്ജിപിടി കാന്‍സര്‍ കണ്ടെത്താന്‍ സഹായിച്ചുവെന്ന് 27കാരി

India- Pakistan Conflict: ഒരു വശത്ത് താലിബാൻ, ബലൂചിസ്ഥാനിലെ വിഘടനവാദം, കൂട്ടത്തിൽ ഒരു യുദ്ധം കൂടി വന്നാൽ പാകിസ്ഥാൻ തകർന്നടിയും

Thrissur Pooram Holiday: തൃശൂരില്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു

സംസ്ഥാനത്തെ ഐടി പാര്‍ക്കുകളില്‍ ഇനി മദ്യം വിളമ്പാം; നിബന്ധനകള്‍ ഇങ്ങനെ

സമൂഹമാധ്യമങ്ങളിലൂടെ നടിമാരെ ആക്ഷേപിച്ചെന്ന് പരാതി; 'ആറാട്ട് അണ്ണന്‍' അറസ്റ്റില്‍

അടുത്ത ലേഖനം
Show comments