Webdunia - Bharat's app for daily news and videos

Install App

പൊലീസ് വേട്ട ക്ലൈമാക്‍സിലേക്ക്; ഗുണ്ട ബിനുവിനെ കണ്ടാലുടന്‍ വെടിവയ്‌ക്കാന്‍ ഉത്തരവ്

പൊലീസ് വേട്ട ക്ലൈമാക്‍സിലേക്ക്; ഗുണ്ട ബിനുവിനെ കണ്ടാലുടന്‍ വെടിവയ്‌ക്കാന്‍ ഉത്തരവ്

Webdunia
വെള്ളി, 9 ഫെബ്രുവരി 2018 (16:32 IST)
രക്ഷപ്പെട്ട ചെന്നൈയിലെ മലയാളി ഗുണ്ടാ നേതാവ് ബിനുവിനെ കണ്ടാലുടന്‍ വെടിവെയ്ക്കാന്‍ തമിഴ്‌നാട് പൊലീസ് ഉത്തരവിട്ടു. രക്ഷപ്പെട്ട ബിനു അടക്കമുള്ള ഗുണ്ടകള്‍ക്കായി സേലം, കൃഷ്ണഗിരി, വെല്ലൂര്‍ എന്നീ പ്രദേശങ്ങളിലേക്ക് തെരച്ചില്‍ വ്യാപിപ്പിച്ചു.

ഇരുപതിലധികം പേര്‍ പൊലീസിനെ വെട്ടിച്ച് ബിനുവിനൊപ്പം രക്ഷപ്പെട്ടുവെന്നാണ് നിഗമനം. അതേസമയം, പിടിയിലായ ഗുണ്ടകളെ വിവിധ കോടതികളില്‍ ഹാജരാക്കി. ഇവരില്‍ മൂന്നു പേര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. ഗുണ്ടകളില്‍ 71പേര്‍ പുഴല്‍ ജയിലാണ് ഇപ്പോഴുള്ളത്.

ചൊവ്വാഴ്ച്ച ബിനുവിന്റെ ജന്മദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ വന്ന 73 ഗുണ്ടകളെയാണ് സാഹിസക നീക്കത്തിലൂടെ പൊലീസ് പിടികൂടിയത്. ചെന്നൈ - കാഞ്ചീപുരം അതിർത്തി പ്രദേശമായ മലയംപക്കത്തെ ഒരു ഷെഡിലാണ് ആഘോഷം നടന്നത്.

ജന്മദിനാഘോഷത്തിനു വന്ന ഗുണ്ടകള്‍ അമ്പത്തൂരിന് സമീപം ഔട്ടര്‍ റിങ് റോഡില്‍ ട്രാഫിക് ബ്ലോക്ക് സൃഷ്ടിച്ചതിന് പിന്നാലെ മദൻ എന്ന ഗുണ്ട പട്രോളിങ്ങിനിടെ പൊലീസിന്റെ പിടിയിലായതാ‍ണ് ജന്മദിനാഘോഷത്തിന്റെ വിവരങ്ങള്‍ വ്യക്തമായത്. തുടര്‍ന്നാണ് ഡപ്യൂട്ടി പൊലീസ് കമ്മിഷണർ എസ് സർവേശ് രാജിന്റെ മേൽനോട്ടത്തിൽ പൊലീസ് ഗുണ്ടാ വേട്ട നടത്തി 73 പേരെ പിടികൂടിയത്.

എന്നാല്‍, ബിനുവും അടുത്ത കൂട്ടാളികളായ വിക്കിയും കനകരാജും ഉള്‍പ്പെടയുള്ളവര്‍ രക്ഷപ്പെടുകയായിരുന്നു.

1994ല്‍ തമിഴ്‌നാട്ടിലെത്തിയ തൃശൂര്‍ സ്വദേശിയായ ബിന്നി പാപ്പച്ചനാണ് ഗുണ്ട ബിനു (45) എന്ന പേരില്‍ അറിയപ്പെടുന്നത്.  പതിനഞ്ചാം ചെന്നൈയിലെത്തിയ ബിനു എട്ട് കൊലപാതക കേസുകളടക്കം 25ലധികം ക്രമിനില്‍ കേസുകളില്‍ പ്രതിയാണ്. തലവെട്ട് റൗഡി എന്നാണ് ഇയാള്‍ അറിയപ്പെടുന്നതെന്ന് പൊലീസിന്റെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പത്തുവര്‍ഷമായി ചൂളൈമേടിലായിരുന്നു ഇയാളുടെ താമസം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുളിമുറിയിൽ ഒളിഞ്ഞുനോക്കുന്നത് ക്രൈമാണ്, നിസാരവത്കരിക്കരുത്, യൂട്യൂബ് അവതാരകരെ വിമർശിച്ച് ജുവൽ മേരി(വീഡിയോ)

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

എല്ലാം കാണുക

ഏറ്റവും പുതിയത്

അതുല്യയുടേത് ആത്മഹത്യയെന്ന് ഷാർജ പോലീസ്,നാട്ടിലെത്തിക്കുന്ന മൃതദേഹം റീ പോസ്റ്റ്മോർട്ടം നടത്താനൊരുങ്ങി കുടുംബം

ഇസ്രയേല്‍ ജനങ്ങളെ പട്ടിണിക്കിട്ടു കൊല്ലുന്നു; പ്രധാനമന്ത്രിയുടേത് ലജ്ജാകരമായ മൗനമെന്ന് സോണിയ ഗാന്ധി

Nimisha priya Case: നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കി, പോസ്റ്റ് പിൻവലിച്ചിട്ടില്ലെന്ന് കാന്തപുരത്തിൻ്റെ ഓഫീസ്

Govindachamy:ആരുടെയും സഹായം വേണ്ടിവന്നില്ല, ഗോവിന്ദചാമിയുടെ ഇടത് കൈക്ക് സാധാരണ ഒരു കൈയുടെ ശക്തിയെന്ന് അന്വേഷണ റിപ്പോർട്ട്!

കന്യാസ്ത്രീകള്‍ ജയിലില്‍ തുടരുമ്പോഴും ബിജെപിയെ പൂര്‍ണമായി തള്ളാതെ മാര്‍ ആന്‍ഡ്രൂസ് താഴത്ത്

അടുത്ത ലേഖനം
Show comments