പീഡനത്തിൽ മനംനൊന്ത് ആത്മഹത്യ ചെയ്ത വിദ്യാർത്ഥിനിയുടെ അദ്ധ്യാപകൻ ജീവനൊടുക്കി

എ കെ ജെ അയ്യര്‍
വ്യാഴം, 25 നവം‌ബര്‍ 2021 (19:31 IST)
കരൂർ: ലൈംഗിക പീഡനത്തിന് ഇരയായി മനം നൊന്തു ആത്മഹത്യ ചെയ്ത വിദ്യാർത്ഥിനിയുടെ അദ്ധ്യാപകൻ ആത്മഹത്യ ചെയ്തു. തമിഴ്‌നാട്ടിലെ കരൂരിലാണ് പ്ലസ് ടു വിദ്യാർത്ഥിനി പീഡനത്തിന് ഇരയായതിനെ തുടർന്ന് ദിവസങ്ങൾക്ക് മുമ്പ് ജീവനൊടുക്കിയത്.

എന്നാൽ പീഡിപ്പിച്ചവരെ കുറിച്ച്‌ വിദ്യാർത്ഥിനി ആരുടെയും പേര് പറഞ്ഞിരുന്നില്ല. എന്നാൽ തന്നെ ഇതിന്റെ പേരിൽ വിദ്യാർത്ഥികളും മറ്റുള്ളവരും കളിയാക്കുകയും പോലീസ് ചോദ്യം ചെയ്തത് നാണക്കേട് ഉണ്ടാക്കി എന്നും ആത്മഹത്യ കുറിപ്പ് എഴുതി വച്ചശേഷമാണ് പീഡനത്തിനിരയായ കുട്ടിയുടെ ഗണിത അധ്യാപകനായ ശരവണൻ എന്ന 42 കാരൻ ആത്മഹത്യ ചെയ്തത്.

ശരവണൻ ഭാര്യാ പിതാവിന്റെ തിരുച്ചിയിലെ സ്ഥലത്തു വച്ചായിരുന്നു ആത്മഹത്യ ചെയ്തത്. എന്നാൽ ഇയാളെ കുറിച്ച് സംശയം ഇല്ലായിരുന്നു എന്നാണു പോലീസ് പറയുന്നത്. കഴിഞ്ഞയാഴ്ചയാണ് പെൺകുട്ടി ആത്മഹത്യ ചെയ്തത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല കേന്ദ്രത്തിന് ഏറ്റെടുക്കാന്‍ കഴിയില്ലേ എന്ന് ചിലര്‍ ചോദിക്കുന്നു: സുരേഷ് ഗോപി

ആവശ്യമില്ലാത്തവ പ്രവര്‍ത്തനരഹിതമാക്കാം; സഞ്ചാര്‍ സാഥി ആപ്പ് ഡിലീറ്റ് ചെയ്യാമെന്ന് കേന്ദ്രം

ബലാത്സംകേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി നാളെ വീണ്ടും പരിഗണിക്കും

ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് ദിവസം ശരാശരി 8500 എണ്ണം

രാഹുലിനു കുരുക്ക്; നിര്‍ബന്ധിത ഗര്‍ഭഛിദ്രം നടത്തിയതിനു തെളിവുകളുണ്ടെന്ന് പ്രോസിക്യൂഷന്‍

അടുത്ത ലേഖനം
Show comments