കനത്ത മഴ യമുനയിലെ ജലനിരപ്പ് വീണ്ടും അപകടരേഖയ്ക്ക് മുകളിൽ, പ്രളയഭീതിയിൽ ഉത്തരേന്ത്യ

Webdunia
തിങ്കള്‍, 24 ജൂലൈ 2023 (13:39 IST)
കനത്ത മഴയെ തുടര്‍ന്ന് ഉത്തരേന്ത്യ വീണ്ടും പ്രളയഭീതിയില്‍. യമുനയിലെ ജലനിരപ്പ് അപകടരേഖയായ 205.33 കടന്ന് 206.44 ആയി. പഴയ യമുന പാലം അടച്ചു ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടു. ഹിമാചല്‍ പ്രദേശില്‍ ഇന്നലെയുണ്ടായ മഴക്കെടുതിയില്‍ അഞ്ച് പേര്‍ മരിച്ചു.
 
കനത്തമഴയെ തുടര്‍ന്ന് ഹരിയാനയിലെ തടയണ തുറന്നതോടെയാണ് യമുനയിലെ ജലനിരപ്പ് ഉയര്‍ന്നത്. തീരപ്രദേശത്തെ പലഭാഗങ്ങളിലും വെള്ളം ഉയര്‍ന്നതോടെ 27,000 പേരെ മാറ്റിപാര്‍പ്പിച്ചു. ഡല്‍ഹി അതിര്‍ത്തിയിലെ ഉത്തര്‍പ്രദേശിലെ നോയിഡയില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഡല്‍ഹിയിലെ പലഭാഗങ്ങളിലും ഇന്നലെ കനത്ത മഴയാണ് ലഭിച്ചത്. 25 വരെ ഹിമാചലിലും ഉത്തരാഖണ്ഡിലും മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഗുജറാത്ത്,ഗോവ,മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ കനത്ത മഴയുടെ പശ്ചാത്തലത്തില്‍ പ്രളയ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
 
ഗുജറാത്തില്‍ സൗരാഷ്ട്ര,കച്ച് മേഖലകളില്‍ കനത്ത മഴ തുടരുകയാണ്. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. മഹാരാഷ്ട്രയില്‍ പ്രളയസമാനമായ അവസ്ഥയെ തുടര്‍ന്ന് സംസ്ഥാനം ദേശീയ ദുരന്തനിവാരണ സേനയുടെ സഹായം തേടി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

സിനിമ നിര്‍ത്തിയപ്പോള്‍ വരുമാനം ഇല്ല; കേന്ദ്രമന്ത്രി സ്ഥാനം ഒഴിയാന്‍ ആഗ്രഹം പ്രകടിപ്പിച്ച് സുരേഷ് ഗോപി

രാത്രി 12:30ന് എന്തിന് പുറത്തുപോയി?, മെഡിക്കൽ വിദ്യാർഥിയുടെ റേപ്പ് കേസിൽ വിവാദ പരാമർശം നടത്തി മമതാ ബാനർജി

ഗാസയിലെ യുദ്ധം അവസാനിപ്പിച്ചു, ഇപ്പോള്‍ അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും തമ്മില്‍ യുദ്ധമാണെന്ന് കേള്‍ക്കുന്നു: ഡൊണാള്‍ഡ് ട്രംപ്

ഹമാസിന് 4 ദിവസത്തെ സമയം തരാം, അല്ലെങ്കിൽ കാത്തിരിക്കുന്നത് ദുഃഖകരമായ അന്ത്യം, മുന്നറിയിപ്പുമായി ട്രംപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂക്കിന് പരിക്കേറ്റ ഷാഫി പറമ്പിലിനെ പരിഹസിക്കുന്ന പരസ്യം മില്‍മ പിന്‍വലിച്ചു

മഴയ്‌ക്കൊപ്പം ഇടിമിന്നലിനു സാധ്യത; ജാഗ്രത വേണം

ഈ ചതി വേണ്ടായിരുന്നു, ദീപാവലിക്ക് തൊട്ടുമുൻപ് ഐആർസിടിസി വെബ്സൈറ്റും ആപ്പും പ്രവർത്തനരഹിതമായി

Kerala Weather: അറബിക്കടലില്‍ തീവ്ര ന്യൂനമര്‍ദ്ദം വരുന്നു; സംസ്ഥാനത്ത് വീണ്ടും മഴ ദിനങ്ങള്‍

കഴിവൊക്കെ ഒരു മാനദണ്ഡമാണോ?, കെപിസിസി ഭാരവാഹി പട്ടികയിൽ അതൃപ്തി പരസ്യമാക്കി ഷമാ മുഹമ്മദ്

അടുത്ത ലേഖനം
Show comments