ന്യൂനമർദം ശക്തമാകുന്നു: ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രത

വിനോദ സഞ്ചാരികൾ കടല്‍ത്തീരങ്ങളിലേയ്ക്കുള്ള യാത്ര പരമാവധി ഒഴിവാക്കണമെന്നും യാതൊരു കാരണവശാലും കടലില്‍ ഇറങ്ങരുതെന്നും നിര്‍ദേശമുണ്ട്.

തുമ്പി ഏബ്രഹാം
തിങ്കള്‍, 2 ഡിസം‌ബര്‍ 2019 (07:59 IST)
അറബിക്കടലിൽ അടുപ്പിച്ചുതന്നെ രണ്ട് ന്യൂനമർദ്ദങ്ങള്‍ രൂപം കൊള്ളുന്ന സാഹചര്യത്തില്‍ ഇനിയുള്ള നാല് ദിവസം മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. വിനോദ സഞ്ചാരികൾ കടല്‍ത്തീരങ്ങളിലേയ്ക്കുള്ള യാത്ര പരമാവധി ഒഴിവാക്കണമെന്നും യാതൊരു കാരണവശാലും കടലില്‍ ഇറങ്ങരുതെന്നും നിര്‍ദേശമുണ്ട്.
 
നിലവിൽ തെക്ക് പടിഞ്ഞാറന്‍ അറബിക്കടലിനോട് ചേര്‍ന്നുള്ള ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ഇക്വറ്റോറിയല്‍ പ്രദേശങ്ങളിലാണ് ന്യൂനമര്‍ദ്ദം രൂപപ്പെട്ടിരിക്കുന്നത്. ഇനിയുള്ള 24 മണിക്കൂറിൽ ലക്ഷദ്വീപിനും തെക്ക് കിഴക്ക് അറബിക്കടലിനും മുകളിലായി മറ്റൊരു ന്യൂനമർദ്ദം കൂടി രൂപപ്പെടാനിടയുണ്ട്.
 
കേരളത്തിന്റെ തീരത്തും തെക്ക് അറബിക്കടല്‍, മാലദ്വീപ്, ലക്ഷദ്വീപ് മേഖലകളിലും 40 മുതല്‍ 50 വരെ കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

യഥാർഥ ബൈസൺ താങ്കളാണ്,അഭിമാനം മാത്രം, ബൈസൺ സിനിമയെ പ്രശംസിച്ച് മണിരത്നം

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

Mammootty: എന്നെക്കാള്‍ ചെറുപ്പമാണ് കേരളത്തിന്; ഹൃദ്യമായ വാക്കുകളില്‍ മമ്മൂട്ടി

ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന രാജ്യം ഒരു മുസ്ലീം രാജ്യമാണ്; സൗദി അറേബ്യ, തുര്‍ക്കി, ഇറാഖ്, ഖത്തര്‍, ഒമാന്‍, ഇന്തോനേഷ്യ എന്നിവയല്ല

യാത്രക്കാര്‍ക്ക് വൃത്തിയുള്ള ടോയ്ലറ്റുകള്‍ ഉപയോഗിക്കാന്‍ സഹായിക്കുന്നതിനായി 'KLOO' ആപ്പ് പുറത്തിറക്കാനൊരുങ്ങി കേരളം

വാനോളം കേരളം; അതിദാരിദ്ര്യ മുക്തമാകുന്ന രാജ്യത്തെ ആദ്യ സംസ്ഥാനം, മമ്മൂട്ടിയുടെ സാന്നിധ്യത്തില്‍ മുഖ്യമന്ത്രിയുടെ പ്രഖ്യാപനം

അതിദാരിദ്ര്യമുക്ത പ്രഖ്യാപനം: മമ്മൂട്ടി തിരുവനന്തപുരത്ത്, മോഹന്‍ലാലും കമലും എത്തില്ല

അടുത്ത ലേഖനം
Show comments