Webdunia - Bharat's app for daily news and videos

Install App

Bengaluru rains: ബെംഗളുരുവിൽ ദുരിതം വിതച്ച് മഴ, കെട്ടിടം തകർന്ന് 5 മരണം, വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

അഭിറാം മനോഹർ
ബുധന്‍, 23 ഒക്‌ടോബര്‍ 2024 (11:15 IST)
Bengaluru rain/Twitter
ബെംഗളുരുവില്‍ ദുരിതം വിതച്ച് കനത്ത മഴ. ഈസ്റ്റ് ബെംഗളുരുവിലെ ഹൊറമാവ് അഗാരയില്‍ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടം തകര്‍ന്ന് 5 പേര്‍ മരിച്ചു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ 13 പേരെ രക്ഷപ്പെടുത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. കൂടുതല്‍ ആളുകള്‍ അവിടെ കുടുങ്ങികിടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇവരെ കണ്ടെത്താന്‍ ഡോഗ് സ്‌ക്വാഡ് ഉള്‍പ്പടെയെത്തി തിരച്ചിലിലാണ്. കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ അപകടസ്ഥലം സന്ദര്‍ശിച്ചു.
 
കനത്ത മഴ നഗരത്തിലെ ജനജീവിതത്തെ സാരമായി ബാധിച്ചു. ദേവനഹള്ളി,കോറമംഗല,യെലഹങ്ക,ഹെബ്ബാള്‍,എച്ച് എസ് ആര്‍ ലേ ഔട്ട്, ആര്‍ ആര്‍ നഗര്‍, വസന്ത നഗര്‍, സഹകര്‍ നഗര്‍ എന്നിവിടെയെല്ലാം മഴ അതിരൂക്ഷമായിരുന്നു. കനത്ത മഴ തുടരുന്നതിനാല്‍ ബുധനാഴ്ച ബെംഗളുരുവിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. അതേസമയം കോളേജുകള്‍ പ്രവര്‍ത്തിക്കുമെന്ന് അര്‍ബന്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ജി ജഗദീശ ഇറക്കിയ ഉത്തരവില്‍ പറയുന്നു. മഴകാരണം തിങ്കളാഴ്ചയും ബെംഗളുരുവിലെ സ്‌കൂളുകള്‍ക്ക് അവധിയായിരുന്നു. തിങ്കളാഴ്ച രാത്രി കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കനത്ത മഴ കാരണം ഇരുപതിലേറെ വിമാനങ്ങള്‍ വൈകി. അഞ്ച് വിമാനങ്ങള്‍ ചെന്നൈയിലേക്ക് വഴിതിരിച്ചുവിട്ടു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വെള്ളിയാഴ്ച മുതൽ വീണ്ടും മഴ ശക്തമാകും, ഇടിമിന്നലിന് സാധ്യത, 4 ജില്ലകളിൽ യെല്ലോ അലർട്ട്

സാംസങ് ഉപഭോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പുമായി കേന്ദ്രം

ഓഹരിവിപണിയിൽ വൻ ലാഭം വാഗ്ദാനം ചെയ്തു ലക്ഷങ്ങളുടെ തട്ടിപ്പ് : 43 കാരൻ പിടിയിൽ

ഒരു സര്‍ക്കാര്‍ നല്‍കുന്ന ലോകത്തിലെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ് പദ്ധതിയാണ് ആയുഷ്മാന്‍ ഭാരതെന്ന് രാജീവ് ചന്ദ്രശേഖര്‍

പാലക്കാട്ട് രാഹുൽ മാങ്കൂട്ടത്തിന് എതിരെ രണ്ട് അപരന്മാരും

അടുത്ത ലേഖനം
Show comments