Webdunia - Bharat's app for daily news and videos

Install App

‘ആദ്യം സ്വന്തം രാജ്യത്തേക്ക് പോകൂ, എന്നിട്ട് മറ്റുള്ളവര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കാം’; മലാലയ്‌ക്ക് ചുട്ട മറുപടി നല്‍കി ഹീന സിദ്ധു

Webdunia
ചൊവ്വ, 17 സെപ്‌റ്റംബര്‍ 2019 (20:12 IST)
ജമ്മു കശ്‌മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെ തുടര്‍ന്ന് താഴ്‌വരയില്‍ സൈന്യവും പൊലീസും സുരക്ഷയും നിയന്ത്രണങ്ങളും ശക്തിപ്പെടുത്തിയിരുന്നു. പാകിസ്ഥാന്‍ സര്‍ക്കാരിന്റെ സര്‍ക്കാരിന്റെ അനുവാദത്തോടെ പ്രവര്‍ത്തിക്കുന്ന ഭീകരരെയും ബാഹ്യ ഇടപെടലുകളെയും ചെറുക്കാന്‍ ശക്തമായ മുന്നൊരുക്കങ്ങളാണ് കശ്‌മീരില്‍ സര്‍ക്കാര്‍ ഒരുക്കിയത്.

നിയന്ത്രണങ്ങള്‍ക്ക് എതിരെ നൊബേല്‍ ജേതാവ് മലാല യൂസഫ് സായ് നടത്തിയ ഒരു ട്വീറ്റ് വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. സംഘര്‍ഷം മൂലം പുറത്തിറങ്ങാന്‍ ഭയമാണെന്നും അതിനാല്‍ സ്‌കൂളില്‍ പോകാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും പല കശ്‌മീരി പെണ്‍കുട്ടികളും പറഞ്ഞുവെന്നാണ് മലാല കുറിച്ചത്.

മലാലയുടെ വാക്കുകള്‍ ചിലര്‍ ഏറ്റെടുത്തതോടെ ഇന്ത്യന്‍ ഷൂട്ടിംഗ് താരം ഹീന സിദ്ധു രംഗത്തുവന്നു. “നിങ്ങള്‍ക്ക് രാജ്യസ്‌നേഹം കൂടുതലാണെങ്കില്‍ ആദ്യം സ്വന്തം രാജ്യത്തേക്ക് പോകൂ, എന്നിട്ട് മറ്റുള്ളവര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കു എന്നായിരുന്നു ഹീനയുടെ പ്രതികരണം.

“കശ്മീര്‍ പാക്കിസ്ഥാനു നല്‍കണമെന്നാണല്ലോ നിങ്ങള്‍ സൂചിപ്പിക്കുന്നത്. അങ്ങനെയാണെങ്കില്‍ എന്തുകൊണ്ട് ആ രാജ്യം വിട്ടുവെന്ന് നിങ്ങള്‍ ലോകത്തോടു പറയണം. സ്കൂളില്‍ പോകാനുള്ള യാത്രയ്ക്കിടെ സ്വന്തം ജീവനെടുക്കാന്‍ വന്ന വെടിയുണ്ട മറന്നുപോയോ. ഇനിയൊരിക്കലും പാക്കിസ്ഥാനിലേക്ക് ഇല്ല എന്നും നിങ്ങള്‍ തന്നെയല്ലേ പറഞ്ഞത്.  നിങ്ങളെപ്പോലെ എത്രയോ പെണ്‍കുട്ടികള്‍ക്ക് പഠിക്കാന്‍ സാധിക്കാത്ത സാഹചര്യമല്ലേ ഇപ്പോള്‍ത്തന്നെ അവിടെയുള്ളത്” - എന്നും മുന്‍ ലോക ഒന്നാം നമ്പര്‍ ചാമ്പ്യന്‍ കൂടിയായ ഹീന പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വളപട്ടണത്ത് വൻ കവർച്ച : ഒരു കോടിയും 300 പവൻ സ്വർണവും നഷ്ടപ്പെട്ടു

വൈദികൻ ചമഞ്ഞ് എം.ബി.ബി.എസ് സീറ്റ് വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ ആൾ പിടിയിൽ

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം തീവ്രന്യൂനമര്‍ദമായി ശക്തി പ്രാപിച്ചു;സംസ്ഥാനത്ത് വരുംദിവസങ്ങളില്‍ മഴ ശക്തമാകും

തോല്‍വി കൗണ്‍സിലര്‍മാരുടെ തലയിലിടണ്ട, വോട്ട് കുറഞ്ഞതിന്റെ കാരണം കൃഷ്ണകുമാറിന്റെ ഭാര്യയോട് ചോദിക്കണം, ബിജെപിയിലെ പോര് പരസ്യമാക്കി എന്‍ ശിവരാജന്‍

ബിജെപി അധ്യക്ഷസ്ഥാനം ഒഴിയാൻ തയ്യാർ, രാജിസന്നദ്ധത അറിയിച്ച് കെ സുരേന്ദ്രൻ

അടുത്ത ലേഖനം
Show comments