ഏഴ് ഒഎൻജിസി ജീവനക്കാരുമായി പോയ ഹെലികോപ്‌ടർ കാണാതായി; തീരസംരക്ഷണ മേഖല തെരച്ചിൽ ആരംഭിച്ചു

ഏഴ് ഒഎൻജിസി ജീവനക്കാരുമായി പോയ ഹെലികോപ്‌ടർ കാണാതായി

Webdunia
ശനി, 13 ജനുവരി 2018 (13:45 IST)
മുംബൈയിൽനിന്ന് ഏഴ് ഒഎൻജിസി ജീവനക്കാരുമായി പോയ ഹെലികോപ്റ്റർ കാണാതായി. തീരത്തുനിന്ന് 30 നോട്ടിക്കൽ മൈൽ അകലെവച്ച് ബന്ധം നഷ്ടമായെന്ന് എയർ ട്രാഫിക് കൺട്രോൾ (എടിസി) അറിയിച്ചു. രാവിലെ 10.20ന് ജൂഹുവിലെ ഹെലിപാഡിൽനിന്നാണ് ഹെലികോപ്റ്റർ പറന്നുയർന്നത്. 
 
10.20ന് പറന്നുയർന്ന ഹെലികോപ്‌ടർ 10.58ന് ഒഎൻജിസിയുടെ നോർത്ത് ഫീൽഡിൽ എത്തിച്ചേരേണ്ടിയിരുന്നതാണ്. എന്നാൽ പറന്നുയർന്നതിനു പിന്നാലെ ഹെലികോപ്റ്ററുമായുള്ള ബന്ധം എടിസിക്ക് നഷ്ടമാവുകയായിരുന്നു. 
 
രണ്ട് പൈലറ്റുമാരടക്കം ഏഴ് ജീവനക്കാരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. പവൻ ഹാൻസ് വിഭാഗത്തിൽപ്പെട്ട ഹെലികോപ്റ്ററാണ് കാണാതായത്. ഹെലികോപ്റ്റർ കാണാതായെന്ന് ഒഎൻജിസി അറിയിച്ചതിനെ തുടർന്ന് തീരസംരക്ഷണ സേന തിരച്ചിൽ തുടങ്ങിയിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather: കാലവർഷം വരുന്നേ...! സംസ്ഥാനത്ത് ശക്തമായ മഴയ്ക്കു സാധ്യത

പിണറായി ശൈലി ജനങ്ങൾക്ക് ബോധിച്ചില്ല, തിരുത്തിയില്ലെങ്കിൽ അണികൾ തിരുത്തിക്കും: സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റിൽ വിമർശനം

സര്‍ക്കാരിന്റെ ആദ്യ തീരുമാനങ്ങള്‍ എന്തെല്ലാമാകണം, ഘടകകക്ഷികളോട് നിര്‍ദേശങ്ങള്‍ രേഖാമൂലം നല്‍കാന്‍ ആവശ്യപ്പെട്ട് വി ഡി സതീശന്‍

രണ്ട് വനിതകൾ മന്ത്രിസ്ഥാനത്തേക്ക്; വി.ടി.ബൽറാമിനെ പരിഗണിക്കില്ല

മിൽമ പാൽ ലിറ്ററിനു നാല് രൂപ വർധിക്കും

അടുത്ത ലേഖനം
Show comments