ഭാര്യയുടെ വിവാഹേതര ബന്ധത്തിലെ കുട്ടിയുടെ നിയമപരമായ പിതാവ് ഭർത്താവ് തന്നെ: സുപ്രീം കോടതി

അഭിറാം മനോഹർ
വ്യാഴം, 30 ജനുവരി 2025 (15:18 IST)
ഭാര്യയുടെ വിവാഹേതരബന്ധത്തിലുണ്ടായ കുട്ടിയുടെ നിയമപരമായ പിതാവ് ഭര്‍ത്താവായിരിക്കുമെന്ന് സുപ്രീം കോടതി. ഒരു കുട്ടിയുടെ പിതൃത്വവും നിയമസാധുതയും തമ്മിലുള്ള വിഷയത്തിലാണ് സുപ്രീം കോടതിയുടെ നിര്‍ണായകമായ ഉത്തരവ്. വിവാഹബന്ധം നിലനില്‍ക്കുകയും പങ്കാളികള്‍ക്ക് പരസ്പരം ബന്ധപ്പെടാന്‍ കഴിയുകയും ചെയ്യുന്ന സാഹചര്യത്തില്‍ കുട്ടിയുടെ ജീവശാസ്ത്രപരമായ രക്ഷിതാവല്ലെങ്കില്‍ കൂടിയും ഭര്‍ത്താവ് നിയമപരമായ പിതാവായി തുടരുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
 
കൊച്ചി സ്വദേശികള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്. ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജ്വല്‍ ഭൂയന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. യുകെ, യുഎസ്, മലേഷ്യ എന്നീ രാജ്യങ്ങളിലെ കുടുംബനിയമത്തിലെ വ്യവസ്ഥകള്‍ പരിശോധിച്ചാണ് ഇത്തരവിട്ടത്. ഇന്ത്യന്‍ എവിഡന്‍സ് നിയമത്തിലെ 112മതെ സെക്ഷന്‍ പ്രകാരം ഭാര്യയുമൊത്തുള്ള ദാമ്പത്യജീവിതത്തിനിടയില്‍ അവര്‍ പ്രസവിക്കുന്ന കുട്ടിയുടെ പിതാവ് ഭര്‍ത്താവായിരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്ന് വിധി പ്രസ്താവിക്കവെ ജസ്റ്റിസ് കാന്ത് പറഞ്ഞു.
 
കുഞ്ഞിനെ ഗര്‍ഭം ധരിക്കുന്ന സമയത്ത് ഭാര്യയുടെ അടുത്ത് പോകാന്‍ തനിക്ക് അനുവാദമില്ലായിരുന്നുവെന്ന് തെളിയിക്കാന്‍ കഴിയുമ്പോള്‍ മാത്രമെ ഭര്‍ത്താവിന് കുട്ടിയുടെ നിയമസാധുതയെ ചോദ്യം ചെയ്യാന്‍ കഴിയുള്ളു. പ്രവേശനമില്ലായ്മ എന്നാല്‍ പങ്കാളികള്‍ക്ക് പരസ്പരം ദാമ്പത്യബന്ധം പുലര്‍ത്താനുള്ള കഴിവില്ലായ്മ എന്നത് മാത്രമല്ല അങ്ങനെ സാധത ഇല്ലെന്നുള്ളത് കൂടിയാണ്. എന്നാല്‍ കുട്ടിയുടെ പിതൃത്വം സംബന്ധിച്ച് നിയമസാധുത തേടണമെങ്കില്‍ അവര്‍ ഗര്‍ഭം ധരിക്കുന്ന സമയത്ത് ഭാര്യയുടെ അടുത്തുപോകാന്‍ അനുവാദമില്ലായിരുന്നുവെന്ന് തെളിവുകള്‍ ഉപയോഗിച്ച് തെളിയിക്കണമെന്നും കോടതി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

പുടിൻ ഹമാസിനേക്കാൾ ഭീകരൻ, ഉടൻ തളയ്ക്കണമെന്ന് സെലൻസ്കി, യുക്രെയ്ൻ നശിക്കാതിരിക്കാൻ പുടിൻ പറഞ്ഞത് കേൾക്കണമെന്ന് ട്രംപ്

ആദില-നൂറയെ വീട്ടിൽ കയറ്റില്ല, പറഞ്ഞതിൽ പിന്നോട്ടില്ല: എവിക്ട് ആയതിന് പിന്നാലെ ലക്ഷ്മി

ട്രംപിന്റെ വാദങ്ങള്‍ തള്ളി റഷ്യയുമായി കൂടുതല്‍ അടുക്കാന്‍ ഇന്ത്യ; റഷ്യന്‍ എണ്ണ വാങ്ങുന്നത് വന്‍തോതില്‍ കൂട്ടി

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹൊസൂരിൽ നിന്ന് കണ്ണൂരിലേക്ക് KSRTC ബസ് ആരംഭിച്ചു

കുഴൽപ്പണ വേട്ട: 2.36 കോടി രൂപയുമായി രണ്ടു പേർ പിടിയിൽ

ഭൂമി ഏറ്റെടുക്കലിനു നഷ്ടപരിഹാരം നൽകിയില്ല: കളക്ടറുടെ വാഹനം ജപ്തി ചെയ്തു

തൃശൂരില്‍ ഹൈലൈറ്റ് മാള്‍ സംഘടിപ്പിക്കുന്ന ഹാലോവീന്‍ ഇവന്റ് 31 ന്; ടിക്കറ്റ് ബുക്ക് ചെയ്യാം

Adimaali Landslide: അടിമാലിയിൽ 22 കുടുംബങ്ങളെ ഒഴിപ്പിച്ചത് ഇന്നലെ; അപകടം ബിജുവും സന്ധ്യയും ഭക്ഷണം കഴിക്കാനെത്തിയപ്പോൾ

അടുത്ത ലേഖനം
Show comments