Webdunia - Bharat's app for daily news and videos

Install App

ഭാര്യയെ വെടിവെച്ച് കൊന്നു, രക്തക്കറ തുടച്ച് അമ്മയും സഹോദരിയും; ഭർത്താവ് അറസ്റ്റിൽ

ചിപ്പി പീലിപ്പോസ്
ഞായര്‍, 29 ഡിസം‌ബര്‍ 2019 (16:08 IST)
സ്ത്രീധനത്തെ ചൊല്ലിയുണ്ടായ വഴക്കിനെ തുടർന്ന് ഭാര്യയെ വെടിവെച്ച് കൊലപ്പെടുത്തിയ ഭർത്താവ് അറസ്റ്റിൽ. ദില്ലിയിലെ സമൽഖ വില്ലേജിലെ അപ്പാർട്ട്മെന്റിലാണ് സംഭവം. അപ്പാർട്ട്മെന്റിലെ രണ്ടാം നിലയിൽ നിന്ന് ചാടി യുവതി ജീവനൊടുക്കിയെന്നായിരുന്നു ഭർത്താവും ബന്ധുക്കളും അറിയിച്ചത്. 
 
എന്നാൽ, ഡോക്ടറുടെ റിപ്പോർട്ടിൽ ആത്മഹത്യയല്ലെന്നും യുവതിയുടെ തലയിൽ വെടിയേറ്റിരുന്നുവെന്നും കണ്ടെത്തിയതിനെ തുടർന്നാണ് യുവതിയുടെ ഭർത്താവ് രോഹിത് അടക്കം നാല് ബന്ധുക്കളെ പോലീസ് അറസ്റ്റ് ചെയ്തത്.
 
രോഹിത് തന്റെ പേരിൽ ലൈസൻസ് എടുത്ത തോക്കുകൊണ്ട് ഭാര്യയെ വെടിവെച്ച് കൊല്ലുകയായിരുന്നെന്ന് പോലീസ് അന്വേഷണത്തിൽ തെളിഞ്ഞു. വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം തറയിലെ രക്തക്കറ തുടച്ച് കളഞ്ഞത് രോഹിതിന്റെ അമ്മയും സഹോദരിയും കൂടിയാണെന്നും പോലീസിന്റെ അന്വേഷണത്തിൽ വ്യക്തമായി. യുവതിയുടെ മൃതദേഹം താഴേക്ക് ഇടാനും അമ്മയും സഹോദരിയും സഹായിച്ചിരുന്നെന്നാണ് റിപ്പോർട്ട്.
 
സ്ത്രീധനത്തിന്റെ പേരിലായിരുന്നു യുവതിയെ കൊലപ്പെടുത്തിയത്. സ്ത്രീധനം എല്ലാം കൊടുത്തിരുന്നെങ്കിലും ഒരു എസ് യുവി കാർ കൂടി രോഹിതിന് നൽകണമെന്നായിരുന്നു ആവശ്യം. ഇക്കാര്യമാണ് കൊലപാതകത്തിന് പിന്നിലെ കാരണമെന്നാണ് വിവരം.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

സാമ്പത്തിക തട്ടിപ്പ് ദേവസ്വം ബോർഡ് ക്ലർക്കായിരുന്ന ആൾക്ക് 24 വർഷം കഠിനതടവ്

ബൈക്കിൽ എത്തിയ അജ്ഞാതൻ അധ്യാപികയെ അടിച്ചിട്ടശേഷം നാല് പവന്റെ മാല കവർന്നു

കഞ്ചാവ് കേസിൽ യുവതിക്ക് മൂന്ന് വർഷം കഠിനതടവ്

ധാന്യങ്ങള്‍ സൂക്ഷിക്കുമ്പോള്‍ പ്രാണികളുടെ ശല്യം ഉണ്ടാകാറുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

നിങ്ങള്‍ സൗജന്യ എഐ ടൂളുകള്‍ക്ക് പിന്നാലെ പോകുന്നവരാണോ? സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments