Webdunia - Bharat's app for daily news and videos

Install App

‘ഞാന്‍ കൊന്നതല്ല, തീകൊളുത്തി അവള്‍ ആത്മഹത്യ ചെയ്യുകയായിരുന്നു’ - പ്രിയതമയെ കൊലപ്പെടുത്തിയ ഭര്‍ത്താവിന്റെ വാക്കുകള്‍ ഇങ്ങനെ

മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ തോറ്റു; ഭാര്യയെ ഭര്‍ത്താവ് തീകൊളുത്തി കൊന്നു

Webdunia
ചൊവ്വ, 19 സെപ്‌റ്റംബര്‍ 2017 (11:30 IST)
പരീക്ഷയില്‍ തോറ്റതിനു ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തി. കഴിഞ്ഞ ദിവസം ഹൈദരാബാദിലാണ് ദാരുണമായ സംഭവം നടന്നത്. നാഗോള്‍ സ്വദേശിനിയായ ഹരികയെന്ന 25കാരിയാണ് അതിദാരുണമായി മരണപ്പെട്ടത്. മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ തോറ്റതിന് ഹരികയെ ഭര്‍ത്താവ് റിഷി കുമാര്‍ തീകൊളുത്തി കൊലപ്പെടുത്തുകയായിരുന്നു. 
 
രണ്ട് വര്‍ഷം മുമ്പാണ് റിഷി കുമാറിന്റെയും ഹരികയുടെയും വിവാഹം കഴിഞ്ഞത്. ഹരിക എംബിബിഎസ് പ്രവേശന പരീക്ഷ എഴുതിയെങ്കിലും സീറ്റ് ലഭിച്ചില്ല. ഇതിനെ ചൊല്ലി രണ്ട് പേരും തമ്മില്‍ കലഹം പതിവായിരുന്നു. ഇക്കാര്യം ഹരികയുടെ സഹോദരി പൊലീസിനോട് വ്യക്തമാക്കിയിട്ടുണ്ട്. 
 
അതോടൊപ്പം, സ്ത്രീധനത്തുക ആവശ്യപ്പെട്ടുകൊണ്ട് റിഷി കുമാര്‍ ഹരികയെ നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നെന്ന് ഹരികയുടെ അമ്മയും പൊലീസിനു മൊഴി നല്‍കി. റിഷി കുമാറാണ് ഹരിക ദേഹമാസകലം മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്‌തെന്ന് തന്നെ വിളിച്ചറിയിച്ചതെന്നും ഇവര്‍ പൊലീസിനോട് പറഞ്ഞു. 
 
എന്നാല്‍ ഹരികയെ കൊലപ്പെടുത്തിയതല്ലെന്നും സീറ്റ് ലഭിക്കാത്തതില്‍ മനംനൊന്ത് അവള്‍ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നും ഋഷി കുമാര്‍ പറഞ്ഞു. അവളെ ഞാന്‍ കൊലപ്പടുത്തിയില്ലെന്നും ഇയാള്‍ പറയുന്നു. പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ പരാതിയില്‍ ഋഷി കുമാറിനെയും മാതാപിതാക്കളെയും പോലീസ് അറസ്റ്റ് ചെയ്തു.
 

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയിലും പാകിസ്ഥാനിലും തുടരുന്ന പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി ചൈന

പാക് സൈന്യം അതിർത്തിയിൽ ചൈനീസ് ആർട്ടിലറി സിസ്റ്റം വിന്യസിച്ചതായി റിപ്പോർട്ട്

കേരളത്തില്‍ വീണ്ടും പേവിഷബാധ മരണം; വളര്‍ത്തുനായയില്‍ നിന്ന് പകര്‍ന്ന പേവിഷബാധയെ തുടര്‍ന്ന് 17കാരന്‍ മരിച്ചു

ഇന്ത്യ-പാക് ബന്ധം: സൈനിക നടപടികൾക്ക് പകരം രാഷ്ട്രീയ പരിഹാരം തേടണം; മെഹ്ബൂബ മുഫ്തി

ഇന്ത്യ - പാക്കിസ്ഥാന്‍ സംഘര്‍ഷം: സര്‍ക്കാരിന്റെ വാര്‍ഷിക ആഘോഷ പരിപാടികള്‍ നിര്‍ത്തിവെച്ചു

അടുത്ത ലേഖനം
Show comments