Webdunia - Bharat's app for daily news and videos

Install App

ഇന്ത്യൻ വ്യോമസേന വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതായി സൂചന

ആൻഡമാനിലെ പോർട്ട് ബ്ലെയറിലേക്കുള്ള യാത്രയ്ക്കിടെ കാണാതായ ഇന്ത്യൻ വ്യോമസേന വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതായി സൂചന

Webdunia
ശനി, 23 ജൂലൈ 2016 (14:01 IST)
ആൻഡമാനിലെ പോർട്ട് ബ്ലെയറിലേക്കുള്ള യാത്രയ്ക്കിടെ കാണാതായ ഇന്ത്യൻ വ്യോമസേന വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതായി സൂചന. ബംഗാൾ ഉൾക്കടലിൽ നിന്നും 150 നോട്ടിക്കൽ മൈൽ അകലെയാണിത്. എന്നാല്‍ ഇത് വിമാനത്തിന്റേതു തന്നെയാണെന്ന കാര്യത്തില്‍ ഔദ്യോഗികമായി സ്ഥിരീകരണം ലഭിച്ചിട്ടില്ല. 
 
അതേസമയം,വിമാനത്തിൽ കോഴിക്കോട് സ്വദേശികളായ രണ്ടുപേർ ഉണ്ടായിരുന്നുവെന്ന് വ്യക്തമായി. കോഴിക്കോട് കക്കോടി സ്വദേശി വിമല്‍, നെല്ലിക്കുന്ന് സ്വദേശി സജിവ് കുമാര്‍ എന്നിവരാണ് വിമാനത്തിലുണ്ടായിരുന്നത്. അവരെ കണ്ടെത്താൻ ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്യുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 
 
29 വ്യോമസേനാ ഉദ്യോഗസ്ഥരുമായാണ് ഇന്നലെ രാവിലെ വിമാനം പോർട്ട് ബ്ലെയറിലേക്കുള്ള യാത്രയ്ക്കിടെയാണ് വിമാനം കാണാതായത്. ഒരു മുങ്ങിക്കപ്പൽ, പതിമൂന്ന് കപ്പലുകൾ, ഏഴു വിമാനങ്ങൾ എന്നിവയടങ്ങിയ സംഘമാണു ബംഗാൾ ഉൾക്കടലിൽ തിരച്ചിൽ നടത്തുന്നത്. വ്യോമ, നാവിക, തീരസംരക്ഷണ സേനയുടെ സംയുക്ത പങ്കാളിത്തത്തോടെയാണു രക്ഷാപ്രവർത്തനം നടക്കുന്നത്. 
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വായിക്കുക

ഇറാനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് ആരുടെയും സഹായം ആവശ്യമില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ട്രോളിങ് നിരോധനത്തിന് പുറമെ കനത്ത മഴയും, മത്സ്യലഭ്യത കുറഞ്ഞു, മീനുകളുടെ വില കുതിച്ചുയരുന്നു

Israel- Iran Conflict: ചാവുകടലിന് മുകളിലൂടെ പറന്ന് ഇറാൻ ഡ്രോണുകൾ, പ്രതിരോധവുമായി ഇസ്രായേൽ, ബീർഷെബ ആക്രമിച്ച് ഇറാൻ

ഇസ്രയേല്‍-ഹമാസ് യുദ്ധം തുടങ്ങിയിട്ട് 20 മാസം; പലസ്തീന്‍കാരുടെ മരണസംഖ്യ 55,000 കവിഞ്ഞതായി ഗാസ ആരോഗ്യ മന്ത്രാലയം

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

എല്ലാം കാണുക

ഏറ്റവും പുതിയത്

പാക്കിസ്ഥാന്‍ വെള്ളം കിട്ടാതെ കഷ്ടപ്പെടും; സിന്ധു നദീജല കരാര്‍ ഒരിക്കലും പുനസ്ഥാപിക്കില്ലെന്ന് അമിത് ഷാ

ഗുളികയിൽ ലോഹകഷണം :ബാലാവകാശ കമ്മീഷൻ കേസെടുത്തു

'പൂമാല ഞാൻ വാങ്ങി തരാം'; സവാദിന്റെ അറസ്റ്റ് പടക്കം പൊട്ടിച്ച് ആഘോഷിച്ച് മസ്താനി

ഇസ്രയേല്‍ സൈന്യത്തിന്റെ ഇഷ്ട ഭക്ഷണം എന്താണ്; മദ്യം കുടിക്കുമോ

വയറുവേദനയുടെ കാരണം സമ്മര്‍ദ്ദമാണെന്ന് ഡോക്ടര്‍; എട്ടുമാസത്തിന് ശേഷം കാന്‍സര്‍ ബാധിച്ച് യുവാവ് മരിച്ചു

അടുത്ത ലേഖനം
Show comments