Webdunia - Bharat's app for daily news and videos

Install App

രാജ്യത്ത് 24 മണിക്കൂറിനിടെ 591 പുതിയ കേസുകൾ,20 മരണം, ഇന്ത്യയിൽ കൊറോണബാധിതരുടെ എണ്ണം 5,865 ആയി

അഭിറാം മനോഹർ
വ്യാഴം, 9 ഏപ്രില്‍ 2020 (18:08 IST)
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 591 പുതിയ കൊവിഡ് കേസുകൾ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. കഴിഞ്ഞ 24 മണിക്കൂറിനിടെ 20 പേർ മരിച്ചതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ പറഞ്ഞു. ഇതുവരെ 5,865 പേർക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.
 
അതേസമയം രാജ്യത്ത് 478 പേർ രോഗമുക്തരായതായും ആരോഗ്യമന്ത്രാലയം പറഞ്ഞു.രാജ്യത്ത് സുരക്ഷാ വസ്ത്രങ്ങൾ, മാസ്‌കുകൾ,വെന്റിലേറ്ററുകൾ എന്നിവയുടെ വിതരണം ആരംഭിച്ചതായി അരോഗ്യമന്ത്രാലയം വ്യക്തമാക്കി.കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായി റെയില്‍വേ 2,500 ഡോക്ടര്‍മാരേയും 35,000 പാരാമെഡിക്കല്‍ ജീവനക്കാരേയും വിന്യസിച്ചിട്ടുണ്ട്.
 
80,000 ഐസൊലേഷന്‍ കിടക്കകള്‍ തയ്യാറാക്കുന്നതിന്റെ ഭാഗമായി റെയില്‍വേ 5,000 കോച്ചുകൾ ഐസൊലേഷൻ വാർഡുകളാക്കി മാറ്റികൊണ്ടിരിക്കുകയാണ്. ഇതിൽ 3,250 വാർഡുകൾ സജ്ജമാണ്.റെയില്‍വേയുടെ കീഴിലുള്ള 586 ഹെല്‍ത്ത് യൂണിറ്റുകള്‍, 45 സബ് ഡിവിഷണല്‍ ആശുപത്രികള്‍, 56 ഡിവിഷണല്‍ ആശുപത്രികള്‍, എട്ട് പ്രൊഡക്ഷന്‍ യൂണിറ്റ് ആശുപത്രികള്‍, 16 സോണല്‍ ആശുപത്രികള്‍ എന്നിവ കൊവിഡ് ചികിത്സക്കായി മാറ്റിയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇസ്രയേല്‍ ജയിലിലുള്ള മുഴുവന്‍ പാലസ്തീനികളെയും വിട്ടയച്ചാല്‍ കൈവശമുള്ള ബന്ദികളെയും വിട്ടയക്കാം: പുതിയ ഉപാധിയുമായി ഹമാസ്

ഷൈൻ ടോം ചാക്കോയുടെ മുറിയിലെത്തിയ യുവതികളുടെ മൊഴിയെടുത്തു

പാമ്പ് കടിയേറ്റ് മരിച്ചെന്ന് കള്ളക്കഥ; യുവാവിന്റെ കൊലപാതകത്തില്‍ ഭാര്യയും കാമുകനും കുടുങ്ങിയത് ഇങ്ങനെ

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പോലീസാണെന്ന് അറിഞ്ഞില്ല, തന്നെ ആരോ ആക്രമിക്കാന്‍ വരുന്നെന്നാണ് വിചാരിച്ചത്: ഷൈന്‍ ടോം ചാക്കോ

നേത്രരോഗം പാരമ്പര്യമായി മക്കള്‍ക്കും വന്നു; 32കാരി മക്കളെ വെട്ടിക്കൊലപ്പെടുത്തി ആത്മഹത്യ ചെയ്തു

കാനഡയിൽ ബസ് കാത്തുനിൽക്കുന്നതിനിടെ ഇന്ത്യൻ വിദ്യാർഥി വെടിയേറ്റു മരിച്ചു

മറ്റുള്ളവരെ വിലയ്‌ക്കെടുക്കില്ല, ഭേദം ചെന്നിത്തല; കോണ്‍ഗ്രസില്‍ സതീശനെതിരെ പടയൊരുക്കം

PV Anvar: ഇത്തവണ മത്സരിക്കില്ല, പക്ഷേ 2026 ല്‍ ഞാന്‍ തന്നെ; ജോയ് അന്‍വറിന്റെ നോമിനി?

അടുത്ത ലേഖനം
Show comments