Webdunia - Bharat's app for daily news and videos

Install App

'ആഗോള ഭീകരർക്ക് പെൻഷൻ നൽകുന്ന സ്ഥലമാണ് പാകിസ്ഥാൻ'; ഇമ്രാൻ ഖാനെതിരെ ആഞ്ഞടിച്ച് ഇന്ത്യ

ഐക്യരാഷ്ട്രസഭയിൽ ഇന്ത്യയെ വിമർശിച്ച പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് ചുട്ട മറുപടിയുമായി ഇന്ത്യ.

തുമ്പി എബ്രഹാം
ശനി, 28 സെപ്‌റ്റംബര്‍ 2019 (11:18 IST)
ഐക്യരാഷ്ട്രസഭയിൽ ഇന്ത്യയെ വിമർശിച്ച പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് ചുട്ട മറുപടിയുമായി ഇന്ത്യ. ഇമ്രാൻ ഖാൻ ഭീകരവാദത്തെ ന്യായീകരിക്കുകയാണെന്ന് ആരോപിച്ച ഇന്ത്യൻ പ്രതിനിധിയായ വിദേശകാര്യ സെക്രട്ടറി വിദിശ മൈത്ര യുഎൻ പട്ടികയിലുള്ള ഭീകരർ പാകിസ്ഥാനിൽ ഇല്ലെന്ന് ഉറപ്പ് തരാൻ കഴിയുമോയെന്നും ചോദിച്ചു.
 
അൽക്വൈദ, ഐസിസ് എന്നിവരുമായി ബന്ധമുണ്ടെന്ന് ഐക്യരാഷ്ട്ര സഭ സ്ഥിരീകരിച്ച വ്യക്തികൾക്ക് പെൻഷൻ നൽകുന്ന ഒരേയൊരു സർക്കാർ പാകിസ്താനിലേതാണെന്ന കാര്യം അംഗീകരിക്കാൻ അവർ തയ്യാറാണോ? ഐക്യരാഷ്ട്ര സഭ തന്നെ ഭീകരരായി മുദ്രകുത്തിയിട്ടുള്ള 130 പേർ ഇപ്പോഴും പാകിസ്ഥാനിൽ ഉണ്ട്.   ഉസാമ ബിൻലാദനെ ന്യായീകരിച്ച വിഷയത്തിൽ ഇമ്രാൻ ഖാൻ ന്യൂയോർക്കിലെ ജനങ്ങളോട് മറുപടി നൽകണമെന്നും വിദിശ മൈത്ര പറഞ്ഞു.
 
പാകിസ്ഥാൻ പ്രധാനമന്ത്രിയുടെ പ്രസം​ഗം ഒരു രാജ്യതന്ത്രജ്ഞന്‍റെ പ്രസം​ഗമല്ല, മറിച്ച് യുദ്ധത്തിന്റെ വക്കോളം കാര്യങ്ങൾ എത്തിക്കുന്ന ഒരു വ്യക്തിയുടെ പ്രസം​ഗമായിരുന്നുവെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി. ഭീകരവാദം വ്യവസായമാക്കിയ രാജ്യം എന്തിന് ഇന്ത്യയിലെ ജനങ്ങൾക്ക് വേണ്ടി സംസാരിക്കണമെന്നും ഇന്ത്യ ചോദിച്ചു.
 
ജമ്മു കശ്മീര്‍  ഇന്ത്യയുടെ ആഭ്യന്തരവിഷയമാണെന്നും   ഇമ്രാന്‍ ഖാന്‍ ചരിത്രം പഠിക്കണമെന്നും പറഞ്ഞ ഇന്ത്യൻ പ്രതിനിധി കശ്മീരിൽ വികസന പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമെന്നും വ്യക്തമാക്കി. ജമ്മു കശ്മീരിൽ ഇന്ത്യ എടുത്ത തീരുമാനം അവിടുത്തെ ജനങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനാണ്. ആ തീരുമാനത്തിന് ഒരു മാറ്റവും ഉണ്ടാകില്ലെന്നും ഇന്ത്യൻ പ്രതിനിധി ഐക്യരാഷ്ട്ര സഭയിൽ പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ആധാർ തിരുത്തലിൽ നിയന്ത്രണം കർശനമാക്കി കേന്ദ്രം, പേരിലെ അക്ഷരം തിരുത്താൻ ഗസറ്റ് വിജ്ഞാപനം നിർബന്ധം

ഇനി വയനാടിന്റെ പ്രിയങ്കരി, നാല് ലക്ഷത്തിലേറെ ഭൂരിപക്ഷം, രാഹുലിനെ മറികടന്നു

മഹാരാഷ്ട്രയില്‍ ബിജെപി സഖ്യം അധികാരത്തിലേക്ക്; തകര്‍ന്നടിഞ്ഞ് ഇന്ത്യാ സഖ്യം

ചേര്‍ത്തുപിടിച്ച സഖാക്കള്‍ക്കും പ്രസ്ഥാനത്തിനും നന്ദി, തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി പി സരിന്‍

വാഹന പരിശോധന സമയത്ത് ഒറിജിനല്‍ രേഖകള്‍ കാണിക്കാന്‍ നിര്‍ബന്ധിക്കരുത്, ഡിജിറ്റല്‍ രേഖകള്‍ കാണിച്ചാല്‍ മതിയെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍

അടുത്ത ലേഖനം
Show comments