Webdunia - Bharat's app for daily news and videos

Install App

കൊറോണ: കനത്ത ജാഗ്രതയിൽ രാജ്യം, 23 സാമ്പിളുകൾ പരിശോധനക്ക്, 21 വിമാനത്താവളങ്ങളിൽ പരിശോധന കർശനമാക്കി

അഭിറാം മനോഹർ
ചൊവ്വ, 3 മാര്‍ച്ച് 2020 (08:52 IST)
രാജ്യത്ത് 2 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച പശ്ചത്തലാത്തിൽ പരിശോധനകൾ ശക്തമാക്കി. രാജ്യത്തെ 21 വിമാനത്താവളങ്ങളിൽ യാത്രക്കാരെ പരിശോധിച്ച ശേഷമാണ് കടത്തിവിടുന്നത്. 12 രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരെയാണ് കർശനമായി പരിശോധിക്കുന്നത്. അതേസമയം ദക്ഷിണ കൊറിയ,ഇറ്റലി,ജപ്പാൻ,ഇറാൻ എന്നീ രാജ്യങ്ങളിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്ന് രാജ്യത്തുള്ളവരോടായി കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ്‌വർധൻ സിങ്ങ് ആവശ്യപ്പെട്ടു.
 
നിലവിൽ തെലങ്കാനയിലും ഡൽഹിയിലുമാണ് കൊറോണബാധ സ്ഥിരീകരിച്ചിരിക്കുന്നത്.രണ്ടിടത്തും ഓരോ കേസുകളാണ് സ്ഥിരീകരിച്ചത്. ഡൽഹിയിൽ കൊറോണ ബാധിച്ച ആൾ ഇറ്റലിയിൽ നിന്നും യാത്ര ചെയ്‌ത് വന്നതാണെങ്കിൽ ദുബായിൽ നിന്നെത്തിയ ആൾക്കാണ് തെലങ്കാനയിൽ കൊറോണബാധ സ്ഥിരീകരിച്ചിരിക്കുന്നത്. രോഗമുണ്ടെന്ന് സംശയിക്കുന്ന 23 സാമ്പിളുകൾ കൂടുതൽ പരിശോധനകൾക്കായി അയച്ചിരിക്കുകയാണ്. ഇതിന്റെ ഫലം ഇതുവരെയും പുറത്തുവന്നിട്ടില്ല.
 
നേരത്തെ കേരളത്തിൽ 3 പേർക്ക് കൊറോണ ബാധ സ്ഥിരീകരിച്ചിരുന്നെങ്കിലും 3 പേരെയും ചികിത്സയിലൂടെ രക്ഷിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യയിൽ വീണ്ടും കൊറോണ ബാധ സ്ഥിരീകരിക്കുന്നത്. നിലവിൽ കേരളത്തിൽ ആരും തന്നെ കൊറോണ ബാധിച്ച് ചികിത്സയിലില്ല.വെള്ളിയാഴ്ചയാണ് കൊവിഡ് 19 ബാധിച്ച് ചികിത്സയിലുണ്ടായിരുന്ന അവസാന രോഗിയും ആശുപത്രി വിട്ടത്. എങ്കിലും ഇപ്പോളും കേരളത്തെ കൊറൊണ വിമുക്തമായി പ്രഖ്യാപിക്കാരായിട്ടില്ലെന്ന നിലപാടിലാണ് ആരോഗ്യമന്ത്രി. ചൈനക്ക് പുറമെ വിദേശ രാജ്യങ്ങളിലും കൊറോണ പടർന്നുപിടിക്കുന്ന സാഹചര്യത്തിലാണ് ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ തീരുമാനം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

മദ്യവും മയക്കുമരുന്നും നല്‍കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; രണ്ട് യുവാക്കള്‍ അറസ്റ്റില്‍

ഇത്തരക്കാര്‍ക്ക് ആയുഷ്മാന്‍ ഭാരത് യോജന പദ്ധതിയുടെ ഗുണം ലഭിക്കില്ല!

പതിനാലുകാരനെ സഹപാഠി കുത്തിക്കൊന്നു; പിന്നാലെ ടിക് ടോക് നിരോധിച്ച് അല്‍ബേനിയ

ലോണ്‍ ആപ്പുകള്‍ക്ക് പണി വരുന്നു; അനുമതിയില്ലാതെ വായ്പ നല്‍കുന്നവര്‍ക്ക് 10 വര്‍ഷം വരെ തടവ്

ഉത്തര്‍പ്രദേശിലെ ഏറ്റുമുട്ടലില്‍ മൂന്ന് ഖാലിസ്ഥാന്‍ ഭീകരര്‍ കൊല്ലപ്പെട്ടു

അടുത്ത ലേഖനം
Show comments