Webdunia - Bharat's app for daily news and videos

Install App

ഇന്ത്യൻ ശ്രമങ്ങൾക്ക് തിരിച്ചടി; പാക് പിടിയിലുള്ള ഇന്ത്യൻ സൈനികനെ യുദ്ധക്കുറ്റവാളിയാക്കുമെന്ന് റിപ്പോർട്ടുകൾ

പാക് പിടിയിലുള്ള ഇന്ത്യൻ സൈനികനെ യുദ്ധക്കുറ്റവാളിയാക്കുമെന്ന് റിപ്പോർട്ടുകൾ

Webdunia
ഞായര്‍, 2 ഒക്‌ടോബര്‍ 2016 (14:37 IST)
ഉറി ആക്രമണത്തിന്റെ മറുപടിയായി ഇന്ത്യ നൽകിയ തിരിച്ചടിയിൽ ഒരു ഇന്ത്യൻ സൈനികൻ പാക് സൈന്യത്തിന്റെ പിടിയിലായിരുന്നു. മഹാരാഷ്ട്ര സ്വദേശിയായ സൈനികൻ ചന്ദു ബാബുലാൽ ചൗഹാനാണ് പാക്ക് പിടിയിലുള്ളത്. ഇദ്ദേഹത്തെ യുദ്ധക്കുറ്റവാളിയായി പ്രഖ്യാപിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.
 
ഇദ്ദേഹത്തെ മോചിപ്പിക്കാനുള്ള ശ്രമങ്ങൾ കേന്ദ്രസർക്കാർ തുടർന്നുവരുന്നതിനിടെയാണ് യുദ്ധക്കുറ്റവാളിയായി പ്രഖ്യാപിക്കുന്നതിനുള്ള നീക്കം. യുദ്ധക്കുറ്റവാളിയാക്കിയാൽ ജനീവ കരാറിന്റെ അടിസ്ഥാനത്തിലുള്ള പരിഗണനകൾ ചൗഹാനു ലഭിക്കും. പാക്ക് ഭീകര ക്യാപുകളിൽ ഇന്ത്യൻ സൈന്യം നടത്തിയ മിന്നലാക്രമണത്തിന്റെ വാർത്ത പുറത്തുവന്നതിനു പിന്നാലെയാണ് അതിർത്തി ലംഘനത്തിന്റെ പേരിൽ 22കാരനായ ഇന്ത്യൻ സൈനികനെ പാക്ക് സൈന്യം പിടികൂടിയെന്ന വാർത്ത പുറത്ത് വന്നത്.
 
37 രാഷ്ട്രീയ റൈഫിൾസിലെ അംഗമാണു ചന്ദു ബാബുലാൽ ചൗഹാൻ. ജന്ധ്റൂട്ട് മേഖലയിൽനിന്നാണു ചന്ദു ബാബുലാലിനെ സൈന്യം പിടികൂടിയതെന്നും ഇദ്ദേഹത്തെ നികായലിലെ സൈനികാസ്ഥാനത്തു തടവിലാക്കിയിരിക്കുകയെന്നുമാണ് വിവരം. സൈനികര്‍ നിയന്ത്രണകേഖ മറികടക്കുന്നത് അസാധാരണ സംഭവമല്ലെന്നും ഇക്കാര്യത്തില്‍ അന്താരാഷ്ട്ര നടപടികളിലൂടെ പ്രശ്‌നം പരിഹരിക്കപ്പെടുമെന്നാണ് ഇന്ത്യ കരുതുന്നത്.

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

പുരുഷ സുഹൃത്തിന് മറ്റൊരു സ്ത്രീയുമായി ബന്ധം; തിരുവനന്തപുരത്ത് 50കാരി ആത്മഹത്യ ചെയ്തു

ലോകത്തിലെ ആദ്യത്തെ എഐ ഡോക്ടര്‍ ക്ലിനിക് സൗദി അറേബ്യയില്‍ തുറന്നു

മലപ്പുറത്ത് നിപ ഭീതി ഒഴിയുന്നു; രണ്ടുപേരുടെ സാമ്പിള്‍ പരിശോധനാഫലം കൂടി നെഗറ്റീവ്

പാക്കിസ്ഥാന് നിര്‍ണായകവും തന്ത്രപ്രധാനവുമായ വിവരങ്ങള്‍ കൈമാറി: യൂട്യൂബറായ യുവതിയുള്‍പ്പെടെ ആറു പേര്‍ പിടിയില്‍

കളമശ്ശേരിയില്‍ കാറില്‍ നിന്നിറങ്ങവേ മിന്നലേറ്റ് 50 കാരിക്ക് ദാരുണാന്ത്യം

അടുത്ത ലേഖനം
Show comments