Webdunia - Bharat's app for daily news and videos

Install App

എന്തും സംഭവിക്കാം, ചങ്കിടിപ്പോടെ അതിർത്തി ഗ്രാമങ്ങൾ; ജീവനുള്ളിടത്തോളം കാലം ജനിച്ച മണ്ണിൽ നിന്നും പോകില്ലെന്ന് ഗ്രാമീണർ

ഇന്ത്യയെ തകർക്കാൻ ലക്ഷ്യമിട്ട് പാകിസ്ഥാൻ; ചങ്കിടിപ്പോടെ അതിർത്തി ഗ്രാമങ്ങൾ

Webdunia
തിങ്കള്‍, 3 ഒക്‌ടോബര്‍ 2016 (10:14 IST)
ഉറി ഭീകരാക്രമണത്തിന് മറുപടിയെന്നോണം ഇന്ത്യ ശക്തമായി തിരിച്ചടിച്ചതിന്റെ ആഘോഷത്തിലും അഭിമാനത്തിലുമാണ് ഇന്ത്യയിലെ ജനങ്ങൾ. എന്നാൽ, ഇവർക്കിടയിൽ വേദനകൾ കടിച്ചമർത്തി ഭീതിയോടെ കഴിയുന്ന കുറച്ച് ഗ്രാമങ്ങൾ ഉണ്ട്. വടക്കൻ പഞ്ചാബിലെ അതിർത്തി ഗ്രാമങ്ങളിലെ ഗ്രാമവാസികൾക്ക് ഭയമാണ്. 
 
തിരിച്ചടി ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കണക്കിലെടുത്ത് ഗ്രാമവാസികളെ ഒഴിപ്പിക്കുകയാണ് സേന. വെടിവെയ്പ്പും ഒഴിപ്പിക്കലും പതിവാണിവടെ.സംഘര്‍ഷം നടക്കുമ്പോഴൊക്കെ കുടിയൊഴിഞ്ഞുപോകാനുള്ള ഉത്തരവുണ്ടാവും. യുദ്ധമുണ്ടായാൽ കനത്ത നഷ്ടം സംഭവിക്കേണ്ടി വരിക ഞങ്ങളെ പോലെയുള്ളവരാണെന്ന് ഗ്രാമവാസികൾ പറയുന്നു. 
 
'ഇപ്പോഴത്തെ സംഘര്‍ഷം 1971ലെ ഇന്ത്യാ-പാക് യുദ്ധത്തിന്റെ ഓര്‍മകള്‍ ഉണര്‍ത്തുന്നതാണ്. ഭീകരരെ വകവരുത്തിയതില്‍ സന്തോഷമുണ്ട്. പക്ഷേ, യുദ്ധം ഞങ്ങള്‍ക്കൊരു ഉപകാരവും ചെയ്യില്ല. എന്തുവന്നാലും ഗ്രാമം വിട്ടുപോവില്ല. എവിടെപ്പോകാന്‍? പോയാല്‍ പട്ടിണി കിടന്ന് ചാവേണ്ടിവരും. ജീവനുള്ളേടത്തോളം കാലം ഇവിടെ തുടരും.' ഗ്രാമവാസികളുടെ വാക്കുകളിൽ നിറയുന്നത് ഉത്കണ്ഠ മാത്രം. 
 
ഗ്രാമം ഒഴിഞ്ഞുപോകണമെന്ന മുന്നറിയിപ്പുണ്ടായത് ഗുരുദ്വാരയില്‍നിന്നാണ്. തുടര്‍ന്ന് 4500 ഓളം പേര്‍ ഇവിടെനിന്ന് മറ്റിടങ്ങളിലേക്ക് പലായനം ചെയ്തു. പക്ഷേ, പുരുഷന്മാര്‍ പലരും ഗ്രാമങ്ങളില്‍തന്നെ തുടരുകയാണ്. സമ്പാദ്യമായ വീടും ജീവനോപാധിയായ വയലുകളും കന്നുകാലികളും സംരക്ഷിക്കാന്‍.
 

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

മലമ്പുഴ ഡാമിൽ സഹോദരങ്ങൾ മുങ്ങി മരിച്ചു

Kerala Weather: കുടയെടുക്കാന്‍ മറക്കല്ലേ; ഇനി 'മഴയോടു മഴ', നാലിടത്ത് യെല്ലോ അലര്‍ട്ട്

പാക്കിസ്ഥാന്‍ കസ്റ്റഡിയിലെടുത്ത ബിഎസ്എഫ് ജവാന്‍ നേരിട്ടത് ക്രൂരമായ പീഡനമെന്ന് റിപ്പോര്‍ട്ട്

സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആശ്വാസം; സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്

ടാപ്പിങ്ങിനിടെ കടുവ കഴുത്തില്‍ കടിച്ചു കൊണ്ടുപോയി; മലപ്പുറത്ത് ടാപ്പിങ് തൊഴിലാളിക്ക് ദാരുണാന്ത്യം

അടുത്ത ലേഖനം
Show comments