Webdunia - Bharat's app for daily news and videos

Install App

ഇന്ത്യയില്‍ എവിടെയും ആക്രമണം നടത്തും; സ്ഥലങ്ങളുടെ രൂപരേഖ പാക് സൈന്യം തയാറാക്കി!

പാകിസ്ഥാന്‍ ആക്രമിക്കേണ്ട സ്ഥലങ്ങളുടെ രൂപരേഖ തയാറാക്കി; ഈ ഇന്ത്യന്‍ നഗരങ്ങള്‍ ഏതെന്ന് അറിയാമോ ?!

Webdunia
വെള്ളി, 23 സെപ്‌റ്റംബര്‍ 2016 (18:36 IST)
ഉറിയിലെ കരസേനാ കേന്ദ്രത്തിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ തിരിച്ചടിക്കുമെന്ന ഭയത്തില്‍ പാകിസ്ഥാന്‍ സൈനിക വിമാനങ്ങൾ പരീക്ഷണപ്പറക്കലുകൾ നടത്തിയതായി റിപ്പോർട്ടുകള്‍ പുറത്തുവരുന്നതിന് പിന്നാലെ ഇന്ത്യയുടെ ആക്രമണം ഉണ്ടായാൽ തിരിച്ചടിക്കാൻ പാക് സൈന്യം തയാറെടുക്കുന്നതായി റിപ്പോർട്ട്.

പാക് സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് ജിയോ ടിവിയാണ് പുതിയ വാര്‍ത്തകള്‍ പുറത്തു വിട്ടിരിക്കുന്നത്. ഇന്ത്യയുടെ ഭാഗത്തു നിന്നും ഏതെങ്കിലും തരത്തിലുള്ള ആക്രമണമുണ്ടായാല്‍ തിരിച്ചടിക്കാന്‍ പാക് സൈന്യം തയാറായി കഴിഞ്ഞു. ജാഗ്രതയോടെ നീങ്ങാനാണ് സൈന്യത്തിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ഇന്ത്യയില്‍ ആക്രമണം നടത്തേണ്ട സ്ഥലങ്ങളുടെ രൂപരേഖ പാക് സൈന്യം തയാറാക്കി കഴിഞ്ഞു. ഇന്ത്യയിലെ പ്രധാന നഗരങ്ങളുടെ രൂപരേഖ തയാറായി കഴിഞ്ഞതായി പാക് സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് ജിയോ ടിവി റിപ്പോർട്ട് ചെയ്യുന്നുണ്ട്. അതിര്‍ത്തി വഴി ഇന്ത്യ നീക്കം നടത്തിയാല്‍ തിരിച്ചടിക്കാന്‍ സൈന്യം തയാറായിക്കഴിഞ്ഞെന്നാണ് റിപ്പോർട്ട്.

അതിനിടെ പാകിസ്ഥാന്‍ സൈനിക വിമാനങ്ങൾ പരീക്ഷണപ്പറക്കലുകൾ നടത്തിയതായും റിപ്പോർട്ടുണ്ട്.  ദേശീയ പാതയിൽ ഗതാഗതം റദ്ദാക്കി പാക് വ്യോമസേനയുടെ പോർവിമാനങ്ങൾ റോഡിൽ ഇറക്കി പരീക്ഷണ ലാൻഡിംഗ് നടത്തിയെന്നാണ് വാര്‍ത്തകള്‍ പുറത്തുവരുന്നത്.

അതിര്‍ത്തിയില്‍ മാത്രമല്ല പാകിസ്ഥാന്‍ ഒരുക്കങ്ങള്‍ നടത്തിയത്. ഇന്ധനം കരുതിവയ്‌ക്കുന്നതിന്റെ ഭാഗമായി പ്രാദേശിക വിമാന സര്‍വ്വീസുകള്‍ നിര്‍ത്തിവച്ചു. കൂടാതെ വ്യോമസേന വിമാനങ്ങള്‍ കൂടുതല്‍ പരീക്ഷണ പറക്കല്‍ നടത്തുകയും ചെയ്‌തു.

ഇസ്ലാമാബാദ്– ലാഹോർ തിരക്കേറിയ ദേശീയ പാതയിലാണ് ഗതാഗതം തടഞ്ഞ് പാക് യുദ്ധ വിമാനം ഇറക്കിയത്. എന്നാല്‍ പരീക്ഷണമാണ് നടന്നതെന്ന് പാക് വ്യോമസേന വക്‌താവ് ജാവേദ് മുഹമ്മദ് അലി പറഞ്ഞു. മുമ്പും ഇത്തരം പരീക്ഷണങ്ങൾ നടത്തിയിട്ടുണ്ടെന്നും റൺവേയ്ക്ക് എന്തെങ്കിലും തകരാർ സംഭവിച്ചാൽ എന്തുചെയ്യും എന്നതിന്റെ പരീക്ഷണമാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു.

എഫ്–7, മിറാഷ് യുദ്ധ വിമാനങ്ങൾ പെഷാവർ – റാവൽപിണ്ടി ഹൈവേയിലും പരീക്ഷണ ലാൻഡിംഗ് നടത്തി. നേരത്തെ എം1, എം2 ദേശീയപാതകളുടെ ഏതാനും ഭാഗങ്ങൾ അടച്ചതായി പാക്കിസ്ഥാൻ ദേശീയപാതാ വിഭാഗം പത്രക്കുറിപ്പ് ഇറക്കിയിരുന്നു. സൈനികാഭ്യാസത്തിന്റെ ഭാഗമായി മേഖലയിലെ വ്യോമഗതാഗതത്തിനും നിയന്ത്രണം ഏർപ്പെടുത്തി.

ക്രോസ് ബോർഡർ മിലിട്ടറി ഫോഴ്സിനെ ഉപയോഗിച്ച് ഇന്ത്യ തിരിച്ചടി നല്‍കുമോയെന്ന് ആശങ്കയുള്ളതിനാൽ പാക് സൈന്യം അതീവജാഗ്രതയിലാണെന്ന് പാക് സുരക്ഷാ ഉദ്യോഗസ്‌ഥർ സ്‌ഥിരീകരിച്ചു. ഇന്ത്യ ആക്രമിക്കുന്ന ഭയം പിടികൂടിയ പാകിസ്ഥാന്‍ സൈനിക തയാറെടുപ്പുകള്‍ നടത്തിയതോടെ അവരുടെ ഓഹരി വിപണി ഇടിയാന്‍ കാരണമായി.

വായിക്കുക

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

വയലില്‍ കീടനാശിനി തളിച്ച ശേഷം കൈ കഴുകണമെന്ന ഭാര്യയുടെ അപേക്ഷ അവഗണിച്ചു; യുവാവിന് ദാരുണാന്ത്യം

ഉത്തരാഖണ്ഡില്‍ ഇന്ന് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കും; രാജ്യത്ത് ആദ്യം

നീക്കങ്ങള്‍ പുറത്തുവിടാതെ വനംവകുപ്പ്, പുലര്‍ച്ചെ മുതല്‍ കടുവ നിരീക്ഷണ വലയത്തില്‍; നരഭോജിയെ തീര്‍ത്തതാര്?

റേഷന്‍ വ്യാപാരികളുടെ അനിശ്ചിതകാല സമരം ആരംഭിച്ചു

Breaking News: പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവയെ ചത്തനിലയില്‍ കണ്ടെത്തി

അടുത്ത ലേഖനം
Show comments