Webdunia - Bharat's app for daily news and videos

Install App

കാര്‍ഗില്‍ യുദ്ധകാലത്ത് പാക്കിസ്ഥാന്റെ വ്യോമസേനാ താവളങ്ങള്‍ ആക്രമിക്കാന്‍ ഇന്ത്യ പദ്ധതിയിട്ടിരുന്നതായി റിപ്പോര്‍ട്ട്

കാര്‍ഗില്‍ യുദ്ധസമയത്ത് പാക് വ്യോമസേനാ താവളങ്ങള്‍ ആക്രമിക്കാന്‍ ഇന്ത്യ പദ്ധതിയിട്ടിരുന്നതായി റിപ്പോര്‍ട്ട്

Webdunia
ബുധന്‍, 20 ജൂലൈ 2016 (09:20 IST)
കാര്‍ഗില്‍ യുദ്ധസമയത്ത് പാകിസ്ഥാന്‍ വ്യോമസേനാ താവളങ്ങള്‍ ആക്രമിക്കാന്‍ ഇന്ത്യന്‍ വ്യോമസേന പദ്ധതിയിട്ടിരുന്നതായി റിപ്പോര്‍ട്ട്. 1993 ജൂണ്‍ 13ന് പുലര്‍ച്ചെ ശക്തമായ വ്യോമാക്രമണം നടത്താനായിരുന്നു പദ്ധതി. ഇതിനായി ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ തയ്യാറെടുക്കുകയും ചെയ്തു. എന്നാല്‍ അവസാന നിമിഷം ഇതില്‍ നിന്നും പിന്തിരിയുകയായിരുന്നു. എന്നാല്‍ എന്തുകൊണ്ടാണ് അന്ന് ആക്രമണം നടത്താതെ പിന്‍മാറിയതെന്ന കാര്യം വ്യക്തമല്ല. 
 
പാകിസ്ഥാന്റെ ഏറ്റവും പ്രധാന വ്യോമസേനാതാവളമായ റാവല്‍പിണ്ടിയിലെ ചാക് ലാലയിലടക്കം ആക്രമണം നടത്താനായിരുന്നു പദ്ധതി. ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്കായി ഇന്ത്യയിലെത്തിയ പാക് വിദേശകാര്യമന്ത്രി സര്‍താജ് അസീസ് ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് പാകിസ്ഥാനിലേക്ക് മടങ്ങിപോയതോടെയാണ് ആക്രമണത്തിന് സജ്ജരാവാന്‍ വ്യോമസേനയ്ക്ക് നിര്‍ദേശം ലഭിച്ചത്. ശ്രീനഗറിലെ വ്യോമസേനാ ആസ്ഥാനം കേന്ദ്രീകരിച്ചായിരുന്നു തുടര്‍ന്നുള്ള നീക്കങ്ങളെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പിന്നീട് 16 യുദ്ധ വിമാനങ്ങള്‍ ആക്രമണം നടത്താന്‍ സജ്ജമായി നിന്നു. ആക്രമണലക്ഷ്യങ്ങള്‍ തീരുമാനിക്കുകയും റൂട്ട്മാപ്പ് തയ്യാറാക്കുകയും ചെയ്തു.
 
ആയുധങ്ങളും പാക് കറന്‍സികളുമടക്കം പൈലറ്റുമാരും വിമാനങ്ങളും തയ്യാറായിരുന്നു. നിയന്ത്രണരേഖയില്‍ ഉപയോഗപ്രദമാവുമെന്ന കണക്കുകൂട്ടലിലാണ് പാക് കറന്‍സികള്‍ കരുതിയത്. സൈനികര്‍ യുദ്ധസജ്ജരായെങ്കിലും മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ദില്ലിയില്‍നിന്നു നിര്‍ദേശം ലഭിച്ചില്ല. തുടര്‍ന്ന് ഉച്ചയ്ക്ക് 12.30ഓടെ പൈലറ്റുമാരെ വ്യോമസേന തിരിച്ചു വിളിക്കുകയായിരുന്നു. 
 

വായിക്കുക

കല്യാണപ്പിറ്റേന്ന് ഞാൻ ചോദിച്ചു, 'ഇനി അഭിനയിക്കുമോ?': ഒരു ചിരിയായിരുന്നു മഞ്ജുവിന്റെ മറുപടി: മേക്കപ്പ് ആർട്ടിസ്റ്റ് പറയുന്നു

മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തില്‍ 14000ല്‍ അധികം സ്ത്രീകള്‍ക്ക് കാന്‍സര്‍ ലക്ഷണങ്ങള്‍

നാലു മാസത്തിനുള്ളിൽ തെരുവ് നായ്ക്കളുടെ കടിയേറ്റത് 1,31,244 പേർക്ക്

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

എല്ലാം കാണുക

ഏറ്റവും പുതിയത്

Nimisha Priya death sentence: നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെട്ട് കാന്തപുരം, യമൻ ഭരണകൂടവുമായി ചർച്ച നടത്തിയതായി റിപ്പോർട്ട്

പഹല്‍ഗാം ഭീകരാക്രമണത്തില്‍ സുരക്ഷാ വീഴ്ചയുണ്ടായിരുന്നെന്ന് സമ്മതിച്ച് ജമ്മുകാശ്മീര്‍ ലെഫ്റ്റ്‌നന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ പോലീസ് ഉദ്യോഗസ്ഥന്റെ കൈയിലെ തോക്കില്‍ നിന്നും അബദ്ധത്തില്‍ വെടിപൊട്ടി

Kerala Rain Alert: ഇരട്ട ന്യൂനമർദ്ദം, സംസ്ഥാനത്ത് അടുത്ത 5 ദിവസം ശക്തമായ മഴയ്ക്ക് സാധ്യത, ഓറഞ്ച്, യെല്ലോ അലർട്ടുകൾ അറിയാം

ഷാര്‍ജയിലെ വിപഞ്ചികയുടെയും കുഞ്ഞിന്റെയും ദുരൂഹമരണത്തില്‍ ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരെ കേസെടുത്ത് പോലീസ്

അടുത്ത ലേഖനം
Show comments