Webdunia - Bharat's app for daily news and videos

Install App

വെയ്റ്റിങ് ലിസ്റ്റിൽ ആണെങ്കിലും ഇനി യാത്ര മുടങ്ങില്ല, ക്ലോൺ ട്രെയിനുകളുമായി ഇന്ത്യൻ റെയിൽവേ

Webdunia
ബുധന്‍, 9 സെപ്‌റ്റംബര്‍ 2020 (08:33 IST)
തിരക്കുള്ള റൂട്ടുകളിൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ പലപ്പോഴും സ്ഥാനം ലഭിയ്ക്കുക വെയിറ്റിങ് ലിസ്റ്റിലായിരിയ്ക്കും മിക്കപ്പോഴും വെയിറ്റിങ് ലിസ്റ്റിൽനിന്നും കൺഫോം ലിസ്റ്റിലേയ്ക്ക് സ്ഥാനം ലഭിയ്ക്കുകയുമില്ല. ഈ പ്രശ്നം പരിഹരിയ്ക്കുന്നതിന് ഒരു പുത്തൻ ആശയം പരീക്ഷിയ്ക്കാൻ തയ്യാറെടുക്കുകയാണ് ഇന്ത്യൻ റെയൊൽവേ. വെയിറ്റിങ് ലിസ്റ്റിലുള്ള യാത്രക്കാർക്കായി അതേ നമ്പറിലുള്ള മറ്റൊരു ട്രെയിൻ (ക്ലോൺ ട്രെയിൻ) യാത്രയ്ക്ക് ഒരുക്കുന്നതാണ് പദ്ധതി.
 
തിരക്കുള്ള റൂട്ടുകളിൽ രണ്ടാഴ്ചയ്ക്കുള്ളിൽ ഘട്ടം ഘട്ടമായി പദ്ധതി ആരംഭിയ്ക്കാനാണ് റെയിൽവേയുടെ നീക്കം. റെയില്‍വെ ബോര്‍ഡ് ചെയര്‍മാന്‍ വികെ യാദവാണ് ഇക്കാര്യം അറിയിച്ചത്. ട്രാക്കിൽ ഓടിക്കൊണ്ടിരിക്കുന്ന യാഥാർത്ഥ ട്രെയിനുകള്‍ നിരീക്ഷിച്ചായിരിക്കും ആവശ്യമെങ്കില്‍ ക്ലോൺ ട്രെയിന്‍കൂടി അതേ റൂട്ടില്‍ ഏര്‍പ്പെടുത്തുക. 
 
യാത്രക്കാരുടെ ആവശ്യം മാനിച്ചായിരിയ്കും ഈ ട്രെയിനുകളിൽ സ്റ്റോപ്പുകൾ നിശ്ചയിയ്ക്കുക. റിസർവേഷൻ ചാർട്ട് തയ്യാറാക്കി നാലുമണിക്കൂർ മുൻപ് ക്ലോൺ ട്രെയിൻ സംബന്ധിച്ച് വെയിറ്റിങ് ലിസ്റ്റിലുള്ള യാത്രക്കാരെ അറിയിയ്ക്കും. ഇതിനായി റിസർവേഷൻ സംവിധാനത്തിൽ പ്രത്യേക മാറ്റങ്ങൾ വരുത്തും.   

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗോകുലം ഗോപാലനെ ഇ.ഡി ചോദ്യം ചെയ്യും; റെയ്ഡില്‍ ഒന്നരക്കോടി രൂപ പിടിച്ചെടുത്തതായി സൂചന

അമേരിക്കയ്ക്ക് മുട്ടന്‍ പണി നല്‍കി ചൈന; ഇറക്കുമതി ചെയ്യുന്ന മുഴുവന്‍ ഉല്‍പ്പന്നങ്ങള്‍ക്കും 34 ശതമാനം അധിക തീരുവ ഏര്‍പ്പെടുത്തി

ഇനിമുതല്‍ സംസ്ഥാനത്തിനകത്തേക്ക് പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ കൊണ്ടുവരാന്‍ പെര്‍മിറ്റ് നിര്‍ബന്ധം

ലോട്ടറി ടിക്കറ്റ് വിൽപ്പനയിൽ പാലക്കാടിന് തന്നെ ഒന്നാം സ്ഥാനം

ക്ഷേമ പെൻഷൻ ഒരു ഗഡു കൂടി അനുവദിച്ചു

അടുത്ത ലേഖനം
Show comments