Select Your Language

Notifications

webdunia
webdunia
webdunia
webdunia

യുപിയില്‍ തീവണ്ടി പാളം തെറ്റി; മരണം 133 ആയി; കഴിഞ്ഞ ആറു വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ തീവണ്ടി ദുരന്തം

യു പി തീവണ്ടി ദുരന്തം: മരണം 133 ആയി

യുപിയില്‍ തീവണ്ടി പാളം തെറ്റി; മരണം 133 ആയി; കഴിഞ്ഞ ആറു വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ തീവണ്ടി ദുരന്തം
കാണ്‍പുര്‍ , തിങ്കള്‍, 21 നവം‌ബര്‍ 2016 (08:47 IST)
ഉത്തര്‍പ്രദേശില്‍ തീവണ്ടി പാളം തെറ്റിയുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 133 ആയി. 200ലേറെ പേര്‍ക്ക് പരുക്കേറ്റു. കഴിഞ്ഞ ആറുവര്‍ഷത്തിനിടെ രാജ്യം കണ്ട ഏറ്റവും വലിയ തീവണ്ടി ദുരന്തത്തിനാണ് ഞായറാഴ്ച പുലര്‍ച്ചെ കാണ്‍പുര്‍ സാക്ഷിയായത്.
 
കാണ്‍പുര്‍ ജില്ലയിലെ പുഖ്‌റായനു സമീപം ഇന്‍ഡോര്‍ - പാട്‌ന എക്സ്പ്രസ് ആണ് പാളം തെറ്റിയത്. ഞായറാഴ്ച പുലര്‍ച്ചെ 03.10 ഓടെയാണ് രാജ്യത്തെ നടുക്കിയ ദുരന്തമുണ്ടായത്. പാട്‌നയിലേക്ക് പോകുകയായിരുന്ന തീവണ്ടിയുടെ 14 കോച്ചുകള്‍ പാളം തെറ്റുകയായിരുന്നു. മരിച്ചവരിലേറെയും യു പി, മധ്യപ്രദേശ്, ബിഹാര്‍ സ്വദേശികളാണ്.
 
അപകടത്തില്‍ നാല് സ്ലീപ്പര്‍ കോച്ചുകള്‍ പൂര്‍ണമായും തകര്‍ന്നു. എസ് 1, എസ് 2 കോച്ചുകള്‍ പരസ്പരം കൂട്ടിയിടിച്ച് തകര്‍ന്നു. കോച്ചുകള്‍ കീറിമുറിച്ചാണ് അകത്തു കടന്നവരെ പുറത്തെടുത്തത്. ഇതിനു മുമ്പ് ഉണ്ടായ ഏറ്റവും വലിയ തീവണ്ടി ദുരന്തം 2010ല്‍ ആയിരുന്നു. ബംഗാളിലെ മിഡ്‌നാപൂരില്‍ ജ്ഞാനേശ്വരി എക്സ്പ്രസ് ആയിരുന്നു അന്ന് പാളം തെറ്റിയത്. 148 പേര്‍ ആയിരുന്നു അന്ന് മരിച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നിയന്ത്രണരേഖയില്‍ വീണ്ടും പാക് വെടിവെപ്പ്; ബി എസ് എഫ് ജവാന്‍ കൊല്ലപ്പെട്ടു