അയത്തൊള്ള അലി ഖമേനിയുടെ വധം: കശ്മീരിൽ പ്രതിഷേധം ഇരമ്പുന്നു, മൊബൈൽ ഇൻ്റർനെറ്റിന് നിയന്ത്രണം

അഭിറാം മനോഹർ
തിങ്കള്‍, 2 മാര്‍ച്ച് 2026 (14:47 IST)
ശ്രീനഗര്‍: ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമേനി കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് കശ്മീര്‍ താഴ്വരയില്‍ വ്യാപക പ്രതിഷേധം. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി ജമ്മു കശ്മീര്‍ ഭരണകൂടം  കശ്മീര്‍ താഴ്വരയില്‍ ഉടനീളം മൊബൈല്‍ ഇന്റര്‍നെറ്റ് വേഗത കുറച്ചതായി അധികൃതര്‍ അറിയിച്ചു. 
 
ടെഹ്റാനില്‍ നടന്ന യുഎസ്-ഇസ്രായേല്‍ സംയുക്ത വ്യോമാക്രമണത്തില്‍ ഖമേനി കൊല്ലപ്പെട്ടതെന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ കശ്മീരിലെ വിവിധ ഭാഗങ്ങളില്‍ ജനങ്ങള്‍ തെരുവിലിറങ്ങി. ശ്രീനഗര്‍, ബുദ്ഗാം, ബാരാമുള്ള, ബന്ദിപ്പോറ തുടങ്ങിയ ഷിയാ ഭൂരിപക്ഷ മേഖലകളില്‍ വന്‍ പ്രതിഷേധ പ്രകടനങ്ങളാണ് നടന്നത്. അമേരിക്കയ്ക്കും ഇസ്രായേലിനുമെതിരെ മുദ്രാവാക്യം വിളിച്ച പ്രതിഷേധക്കാര്‍ പ്രമുഖ കവലകളില്‍ തടിച്ചുകൂടി. വിവിധ മതസംഘടനകള്‍ താഴ്വരയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
 
അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കുന്നതിനായി കനത്ത സുരക്ഷയാണ് താഴ്വരയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. പ്രതിഷേധങ്ങള്‍ക്ക് പിന്നാലെയാന് കശ്മീര്‍ താഴ്വരയിലെ മൊബൈല്‍ നെറ്റ്വര്‍ക്കുകള്‍ക്ക് വേഗത കുറച്ചത്.സോഷ്യല്‍ മീഡിയ വഴി പ്രതിഷേധക്കാര്‍ സംഘടിക്കുന്നത് തടയാനും തെറ്റായ പ്രചരണങ്ങള്‍ നിയന്ത്രിക്കാനുമാണ് ഈ നീക്കം. ശ്രീനഗറിലെ ലാല്‍ ചൗക്ക് ഉള്‍പ്പെടെയുള്ള പ്രധാന കേന്ദ്രങ്ങള്‍ പോലീസ് ബാരിക്കേഡുകള്‍ ഉപയോഗിച്ച് അടച്ചു. സി.ആര്‍.പി.എഫ് ഉള്‍പ്പെടെയുള്ള സുരക്ഷാ സേനയെ പ്രധാന ഇടങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്.
 
അനാവശ്യമായ പരിഭ്രാന്തി പരത്തുന്ന വാര്‍ത്തകള്‍ നല്‍കരുതെന്ന് മാധ്യമങ്ങള്‍ക്കും ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ക്കും പോലീസ് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യുഎസ് എന്തിനും സജ്ജം, വേണ്ടത് ട്രംപിന്റെ സമ്മതം മാത്രം, ഈ വാരാന്ത്യം ഇറാനെതിരെ ആക്രമണം?

കെടിഡിസി ചെയർമാൻ സ്ഥാനത്ത് നിന്ന് പി കെ ശശി രാജിവെച്ചു, പാർട്ടിവിട്ടേക്കുമെന്ന് അഭ്യൂഹം

ഞാൻ എന്ത് ചെയ്യാനാണ്, സിനിമ റിലീസ് ചെയ്യാൻ ഒരു പിന്തുണയും ലഭിക്കുന്നില്ല, ജനനായകനെ പറ്റി എച്ച് വിനോദ്

കോപ്പിറൈറ്റ് അടിച്ചുനടന്ന ഇളയരാജയ്ക്ക് പണികൊടുത്ത് സരിഗമ, 134 പാട്ടുകൾ ഉപയോഗിക്കുന്നതിൽ വിലക്കി ഡൽഹി ഹൈക്കോടതി

തിരെഞ്ഞെടുപ്പ് അടുത്തു, ശബരിമല യുവതീപ്രവേശന വിഷയത്തിൽ കരുതലോടെ സർക്കാർ, എന്ത് നിലപാടെടുക്കും?

എല്ലാം കാണുക

ഏറ്റവും പുതിയത്

പാകിസ്ഥാനില്‍ താലിബാന്റെ ശക്തമായ ആക്രമണം; സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തു

യുദ്ധം യൂറോപ്പിലേക്ക്! സൈപ്രസിലെ ബ്രിട്ടീഷ് സൈനിക താവളത്തിന് നേരെ ഡ്രോണ്‍ ആക്രമണം നടത്തി ഇറാന്‍

ഇസ്രായേലിന് നേരെ റോക്കറ്റ് ആക്രമണം നടത്തി ഹിസ്ബുള്ള; ജനങ്ങളോട് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ട് ഇസ്രായേല്‍ സൈന്യം

എം എം മണിയും എം സ്വരാജും സ്ഥാനാർഥികളാകില്ല, എം വി ഗോവിന്ദന് പകരം തളിപറമ്പിൽ മത്സരിക്കുക ഭാര്യ പികെ ശ്യാമള

പുറത്താക്കിയ രാഹുൽ മാങ്കൂട്ടത്തിലിന് പകരം പാലക്കാട് രമേശ് പിഷാരടി പരിഗണനയിൽ

അടുത്ത ലേഖനം
Show comments