Iran Israel Conflict: ഇസ്രായേലിന് നേരെ ഇറാന്റെ വ്യോമാക്രമണം, യുദ്ധഭീതിയില്‍ പശ്ചിമേഷ്യ

അഭിറാം മനോഹർ
ഞായര്‍, 14 ഏപ്രില്‍ 2024 (08:34 IST)
പശ്ചിമേഷ്യയില്‍ യുദ്ധഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇസ്രായേല്‍ ലക്ഷ്യമാക്കി ഡ്രോണുകളും മിസൈലുകളും തൊടുത്ത് ഇറാന്‍. ഇറാന്‍ സൈന്യത്തീന്റെ കൂടാതെ മറ്റ് സഖ്യരാജ്യങ്ങളില്‍ നിന്നും ഇസ്രായേലിനെതിരെ ആക്രമണം ഉണ്ടായതായി റിപ്പോര്‍ട്ടുണ്ട്. ഞായറാഴ്ച പുലര്‍ച്ചെയോടെയായിരുന്നു ആക്രമണം.
 
അതേസമയം എന്ത് ആക്രമണത്തെയും നേരിടാന്‍ ഇസ്രായേല്‍ തയ്യാറാണെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അറിയിച്ചു. പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ പ്രത്യേകയോഗവും പ്രധാനമന്ത്രി വിളിച്ചുചേര്‍ത്തു. ഇറാനില്‍ നിന്നും ആക്രമണമുണ്ടായതായി ഇസ്രായേല്‍ സേനയും സ്ഥിരീകരിച്ചു. പ്രതിരോധ സേന അതീവ ജാഗ്രതയിലാണെന്നും നിലവിലെ സാഹചര്യങ്ങള്‍ നിരീക്ഷിച്ചുവരികയാണെന്നും ഐ ഡി എഫ് അറിയിച്ചു. അതേസമയം ആക്രമണം നടത്തിയതായി ഇറാന്‍ സൈന്യം സ്ഥിരീകരിച്ചു. തങ്ങളുടെ സൈനിക നടപടിയില്‍ നിന്നും യു എസ് വിട്ടുനില്‍ക്കണമെന്നും ഇറാന്‍ മുന്നറിയിപ്പ് നല്‍കി. ഇറാനൊപ്പം യെമനിലെ ഹൂതി വിമതരും ലെബനനിലെ പലസ്തീന്‍ അനുകൂല സായുധസംഘവുമായ ഹിസ്ബുള്ളയും ഇസ്രായേലിനെതിരെ ആക്രമണം നടത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്.
 
ഏപ്രില്‍ ഒന്നിന് സിറിയയിലെ ഇറാന്റെ നയതന്ത്രമന്ത്രാലയത്തില്‍ ആക്രമണം നടത്തിയതിന് പിന്നില്‍ ഇസ്രായേലാണെന്നും ഇതിന് പ്രതികാരമുണ്ടാകുമെന്നും ഇറാന്‍ വെള്ളിയാഴ്ച പ്രഖ്യാപിച്ചിരുന്നു. പ്രഖ്യാപനം നടന്ന് 48 മണിക്കൂറിനുള്ളിലാണ് പശ്ചിമേഷ്യയെ യുദ്ധഭീതിയിലാഴ്ത്തികൊണ്ട് ആക്രമണം ഉണ്ടായിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല കേന്ദ്രത്തിന് ഏറ്റെടുക്കാന്‍ കഴിയില്ലേ എന്ന് ചിലര്‍ ചോദിക്കുന്നു: സുരേഷ് ഗോപി

ആവശ്യമില്ലാത്തവ പ്രവര്‍ത്തനരഹിതമാക്കാം; സഞ്ചാര്‍ സാഥി ആപ്പ് ഡിലീറ്റ് ചെയ്യാമെന്ന് കേന്ദ്രം

ബലാത്സംകേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി നാളെ വീണ്ടും പരിഗണിക്കും

ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് ദിവസം ശരാശരി 8500 എണ്ണം

രാഹുലിനു കുരുക്ക്; നിര്‍ബന്ധിത ഗര്‍ഭഛിദ്രം നടത്തിയതിനു തെളിവുകളുണ്ടെന്ന് പ്രോസിക്യൂഷന്‍

അടുത്ത ലേഖനം
Show comments