Webdunia - Bharat's app for daily news and videos

Install App

ഈറോ ശര്‍മിളയ്ക്ക് വധഭീഷണി; സമരം അവസാനിപ്പിച്ചാല്‍ മരണമാകും ശിക്ഷ

സമരം അവസാനിപ്പിച്ചാൽ മരണമാകും ശിക്ഷ; ഇറോം ശർമിളയ്ക്ക് ഭീഷണി

Webdunia
ചൊവ്വ, 9 ഓഗസ്റ്റ് 2016 (09:32 IST)
ജനങ്ങള്‍ക്കെതിരെയുള്ള കടന്നാക്രമണത്തിനെതിരെ സമരം നടത്തി പിന്നീട് രാഷ്ട്രീയത്തിലെത്തിയ പലരും കൊല്ലപ്പെട്ടിട്ടുണ്ടെന്നും സമരം അവസാനിപ്പിച്ചാല്‍ ഇറോം ശര്‍മിളയുടെയും ഗതി ഇതായിരിക്കുമെന്നും മുന്നറിയിപ്പ്. ശര്‍മിളയുടെ ജീവനു ഭീഷണിയുണ്ടെന്നും അതിനാല്‍ ഉടന്‍ മോചനം നേടാന്‍ സാധ്യതയില്ലെന്നും അടുത്ത സുഹൃത്തും ഹ്യൂമണ്‍ റൈറ്റ്‌സ് അലേര്‍ട്ട് ചെയര്‍മാനുമായ ബബ്‌ലു ലോയി ടോങ്ബാം പറഞ്ഞു. 
 
സമരം അവസാനിപ്പിച്ച് രാഷ്ട്രീയത്തില്‍ പ്രവേശിപ്പിക്കുന്നതിനേയും മണിപ്പൂര്‍ സ്വദേശിയല്ലാത്തയാളെ വിവാഹം ചെയ്യുന്നതിനെയുമാണ് ഭീകരസംഘടനകള്‍ എതിര്‍ക്കുന്നത്. എന്നാല്‍ ശര്‍മിള സമരം അവസാനിപ്പിക്കുകയല്ല, മറിച്ച് സമരത്തിന് പുതിയ രൂപമുണ്ടാക്കുകയാണ് ചെയ്യുന്നതെന്ന് ബബ്‌ലു വ്യക്തമാക്കി. 
 
കോണ്‍ഗ്രസ് കേന്ദ്രം ഭരിച്ചപ്പോള്‍ സൈന്യത്തിന്റെ പ്രത്യേകാധികാരത്തെ കുറിച്ച് പലപ്പോഴും ചര്‍ച്ച നടന്നിരുന്നു. എന്നാല്‍ ബിജെപി സര്‍ക്കാര്‍ ചര്‍ച്ചയ്ക്കു പോലും തയ്യാറായിട്ടില്ലെന്നും ബബ്‌ലു പറഞ്ഞു. ഇംഫാല്‍ വിമാനത്താവളത്തിനു സമീപം അസം റൈഫിള്‍സ് നടത്തിയ വെടിവയ്പ്പില്‍ പത്തുപേര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് സൈന്യത്തിന്റെ പ്രത്യേക അധികാരം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ശര്‍മിള 2000 നവമബര്‍ അഞ്ചിനു സമരം ആരംഭിച്ചത്. 
 

വായിക്കുക

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

'ഭാര്യമാര്‍ക്ക് അസുഖം വന്നാല്‍ ഭർത്താക്കന്മാർ ഉപേക്ഷിക്കും': വീഡിയോയ്ക്ക് ലൈക്ക് അടിച്ച് സാമന്ത

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ആക്രമണങ്ങൾക്ക് പിന്നിലുള്ള ടിആർഎഫ്

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ കസൂരി, രണ്ട് മാസം മുന്‍പ് പാക്കിസ്ഥാനില്‍; സുരക്ഷാവീഴ്ചയും തിരിച്ചടിയായി

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ഷൈനുമായുള്ള ചാറ്റ് ക്ലിയര്‍ ചെയ്ത നിലയില്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഡോക്ടര്‍മാര്‍ കണ്ടെത്തുന്നതിന് ഒരു വര്‍ഷം മുമ്പ് ചാറ്റ്ജിപിടി കാന്‍സര്‍ കണ്ടെത്താന്‍ സഹായിച്ചുവെന്ന് 27കാരി

India- Pakistan Conflict: ഒരു വശത്ത് താലിബാൻ, ബലൂചിസ്ഥാനിലെ വിഘടനവാദം, കൂട്ടത്തിൽ ഒരു യുദ്ധം കൂടി വന്നാൽ പാകിസ്ഥാൻ തകർന്നടിയും

Thrissur Pooram Holiday: തൃശൂരില്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു

സംസ്ഥാനത്തെ ഐടി പാര്‍ക്കുകളില്‍ ഇനി മദ്യം വിളമ്പാം; നിബന്ധനകള്‍ ഇങ്ങനെ

സമൂഹമാധ്യമങ്ങളിലൂടെ നടിമാരെ ആക്ഷേപിച്ചെന്ന് പരാതി; 'ആറാട്ട് അണ്ണന്‍' അറസ്റ്റില്‍

അടുത്ത ലേഖനം
Show comments