Webdunia - Bharat's app for daily news and videos

Install App

ബംഗാളിലെ കോണ്‍ഗ്രസ് ബന്ധം; സിപിഎമ്മില്‍ പൊട്ടിത്തെറി, കേന്ദ്രകമ്മിറ്റി അംഗം ജഗ്മതി സാഗ്‌വാന്‍ രാജിവച്ചു

ബംഗാളിലെ കോൺഗ്രസ് സഖ്യത്തോടുള്ള എതിർപ്പ് വ്യക്തമാക്കിയാണ് രാജി

Webdunia
തിങ്കള്‍, 20 ജൂണ്‍ 2016 (13:11 IST)
പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസുമായി ഉണ്ടാക്കിയ തെരഞ്ഞെടുപ്പ് സഖ്യത്തിന്റെ പേരില്‍ സിപിഎം കേന്ദ്രകമ്മിറ്റിയിൽ പൊട്ടിത്തെറി. യോഗത്തിനിടെ ഹരിയാനയിൽ നിന്നുള്ള കേന്ദ്രകമ്മിറ്റി അംഗവും സിപിഎമ്മിന്റെ വനിതാ സംഘടനയായ മഹിളാ അസോസിയേഷന്റെ ജനറൽ സെക്രട്ടറിയുമായ ജഗ്മതി സാഗ്‌വാന്‍ കേന്ദ്രകമ്മിറ്റിയംഗത്വം രാജിവെച്ച്  യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി.  

ബംഗാളിലെ കോൺഗ്രസ് സഖ്യത്തോടുള്ള എതിർപ്പ് വ്യക്തമാക്കിയാണ് രാജിയെന്നും, കോൺഗ്രസുമായുള്ള സഖ്യം പാർട്ടി നയരേഖയ്ക്ക് വിരുദ്ധമാണെന്നും ബംഗാൾ ഘടകത്തിനെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ടുവെങ്കിലും കേന്ദ്രകമ്മിറ്റി അംഗീകരിച്ചില്ലെന്നും ഇതേ തുടര്‍ന്നാണ് താന്‍ രാജിവക്കുന്നതെന്നും ജഗ്മതി സംഗ്വാന്‍ വ്യക്തമാക്കി. കേന്ദ്ര കമ്മിറ്റിയിലെ ഭൂരിപക്ഷവും ബംഗാളില്‍ കോണ്‍ഗ്രസുമായി ഉണ്ടാക്കിയ സഖ്യത്തെ എതിര്‍ത്തെങ്കിലും പോളിറ്റ് ബ്യൂറോ ഇക്കാര്യത്തില്‍ വിരുദ്ധ നിലപാടാണ് സ്വീകരിച്ചതെന്ന് അവര്‍ ആരോപിച്ചു.

അതേസമയം, ജഗ്‌മതിയെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയതായി കേന്ദ്രകമ്മിറ്റി വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചു. അച്ചടക്ക ലംഘനം മൂലമാണ് അവരെ പുറത്താക്കിയതെന്നും കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്.

യോഗത്തിനിടെ പ്രതിഷേധിച്ച് പുറത്തിറങ്ങിയ അവരെ അനുനയിപ്പിക്കാൻ കേന്ദ്ര കമ്മിറ്റി അംഗങ്ങൾ ശ്രമിച്ചെങ്കിലും തീരുമാനം പിൻവലിക്കാൻ അവർ തയ്യാറായില്ല. അതന്ത്യം വികാരഭരിതയായാണ് അവർ യോഗത്തിൽ നിന്നും ഇറങ്ങിപ്പോയത്. രാജിയെക്കുറിച്ച് പാർട്ടി നേതൃത്വത്തിന്റെ പ്രതികരണം ആരാഞ്ഞപ്പോൾ താൻ രാജിക്കത്ത് നൽകുകയും ഇറങ്ങിപ്പോരുകയുമായിരുന്നെന്ന് അവർ മാധ്യമങ്ങളോട് പറഞ്ഞു.

വായിക്കുക

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്‌കൂള്‍ ബസില്‍ ഇരിക്കാനുള്ള സീറ്റിനെ ചൊല്ലി വഴക്ക്; 14 വയസുകാരന്‍ മരിച്ചു

കാട്ടിലൂടെ പോകാന്‍ അനുവാദവും നല്‍കണം, വന്യമൃഗങ്ങള്‍ ആക്രമിക്കാനും പാടില്ല; ഇത് എങ്ങനെ സാധിക്കുമെന്ന് വനം വകുപ്പ് മന്ത്രി

സഹോദരിയുമായി വഴിവിട്ടബന്ധം, രാത്രി മുറിയിലേക്ക് വരാൻ വാട്സാപ്പ് സന്ദേശം, കുട്ടി കരഞ്ഞതോടെ ശ്രീതു മടങ്ങിപോയത് വൈരാഗ്യമായി

ചൂട് മുന്നറിയിപ്പ്; ഇന്നും നാളെയും മൂന്ന് ഡിഗ്രിസെല്‍ഷ്യസ് വരെ ഉയരും

ഇമ്പോർട്ട് ടാക്സ് ചുമത്തിയാൽ തിരിച്ചും പണി തരും. പുതിയ നികുതി നയം പ്രഖ്യാപിച്ച് ട്രംപ്

അടുത്ത ലേഖനം
Show comments