Webdunia - Bharat's app for daily news and videos

Install App

ഇസ്രയേൽ എംബസിക്ക് സമീപം സ്ഫോടനം: ഉത്തരവാദിത്വം ഏറ്റെടുത്ത് ജയ്‌ഷെ ഉൽ ഹിന്ദ്

Webdunia
ശനി, 30 ജനുവരി 2021 (15:00 IST)
ഡൽഹിയിലെ ഇസ്രായേൽ എംബസിക്ക് സമീപം ഉണ്ടായ സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ജയ്‌ഷെ ഉല്‍ ഹിന്ദ് എന്ന സംഘടനയുടെ ടെലഗ്രാം പോസ്റ്റ്. തുടക്കം മാത്രമാണ് ഇതെന്നും കൂടുതൽ ഇടങ്ങളിൽ സ്ഫോടനം ഉണ്ടാകുമെന്നും സന്ദേശത്തിൽ മുന്നറിയിപ്പുണ്ട്.
 
അതേസമയം അവകാശവാദം ഉന്നയിച്ച സംഘടന ഏതാണെന്ന കാര്യത്തില്‍ അന്വേഷണ ഏജന്‍സികള്‍ക്ക് വ്യക്തത ലഭിച്ചിട്ടില്ല. രണ്ട് പേര്‍ കാറില്‍വന്നിറങ്ങുന്ന സിസിടിവി ദൃശ്യം പോലീസിന് ലഭിച്ചിട്ടുണ്ട്.അതേസമയം അക്രമണം 2012 ല്‍ രണ്ട് ഇസ്രയേലി നയതന്ത്രജ്ഞര്‍ക്കെതിരേ ഡല്‍ഹിയില്‍ നടന്ന അക്രമണവുമായി സാമ്യമുള്ളതാണെന്ന് ഇസ്രയേലി അംബാസഡര്‍ റോണ്‍ മല്‍ക്ക് പറഞ്ഞു.
 
സംഭവസ്ഥലത്ത് നിന്ന് ഇസ്രായേലി അംബാസഡര്‍ എന്നെഴുതിയ ഒരു കവര്‍ കണ്ടെടുത്തിട്ടുണ്ട്. സ്ഫോടനം ട്രെയ്ലര്‍ മാത്രമാണെന്ന് സൂചിപ്പിക്കുന്ന കത്താണ് ഇതിനുളളിലുള്ളത്. അക്രമണത്തിന്റെ പിന്നിൽ ഇറാൻ ബന്ധമുണ്ടോ എന്നും അന്വേഷണം നടക്കുന്നുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

പുരുഷ സുഹൃത്തിന് മറ്റൊരു സ്ത്രീയുമായി ബന്ധം; തിരുവനന്തപുരത്ത് 50കാരി ആത്മഹത്യ ചെയ്തു

ലോകത്തിലെ ആദ്യത്തെ എഐ ഡോക്ടര്‍ ക്ലിനിക് സൗദി അറേബ്യയില്‍ തുറന്നു

മലപ്പുറത്ത് നിപ ഭീതി ഒഴിയുന്നു; രണ്ടുപേരുടെ സാമ്പിള്‍ പരിശോധനാഫലം കൂടി നെഗറ്റീവ്

പാക്കിസ്ഥാന് നിര്‍ണായകവും തന്ത്രപ്രധാനവുമായ വിവരങ്ങള്‍ കൈമാറി: യൂട്യൂബറായ യുവതിയുള്‍പ്പെടെ ആറു പേര്‍ പിടിയില്‍

കളമശ്ശേരിയില്‍ കാറില്‍ നിന്നിറങ്ങവേ മിന്നലേറ്റ് 50 കാരിക്ക് ദാരുണാന്ത്യം

അടുത്ത ലേഖനം
Show comments