Webdunia - Bharat's app for daily news and videos

Install App

വൃക്ക രോഗവും പ്രമേഹവും; ചികിത്സക്കായി ജയലളിത സിങ്കപ്പൂരിലേക്ക്

തമിഴ്നാട് മുഖ്യമന്ത്രി ജെ ജയലളിത ചികിത്സക്കായി സിങ്കപ്പൂരിലേക്ക്​ തിരിക്കുന്നു.

Webdunia
ശനി, 24 സെപ്‌റ്റംബര്‍ 2016 (12:21 IST)
തമിഴ്നാട് മുഖ്യമന്ത്രി ജെ ജയലളിത ചികിത്സക്കായി സിങ്കപ്പൂരിലേക്ക്​ തിരിക്കുന്നു. വൃക്ക രോഗത്തിനും പ്രമേഹത്തിനുമായുള്ള വിദഗ്​ധ ചികിത്സക്കായി ശനിയാഴ്​ച രാത്രിയോടെ സിംഗപ്പൂരിലേക്ക് യാത്രതിരിക്കുമെന്നാണ് പുറത്തു വരുന്ന സൂചന.   
 
കടുത്ത പനിയും നിർജലീകരണവും കാരണം വ്യാഴാഴ്​ച രാത്രിയാണ് ജയലളിതയെ ചെന്നൈയിലെ അപ്പോളൊ ആശുപത്രിയിൽ  പ്രവേശിപ്പിച്ചത്. 68കാരിയായ ജയലളിതയുടെ ആരോഗ്യനില ഇപ്പോള്‍ തൃപ്തികരമാണെന്നും സാധാരണ ഭക്ഷണക്രമം​ തുടരാൻ അവരോട് നിർദേശിച്ചതായും ആശുപത്രി അധികൃതർ വ്യക്തമാക്കി.   
 
ജയലളിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച വിവരം ആദ്യമായാണ് അധികൃതർ സ്ഥിരീകരിക്കുന്നത്. എത്രയും പെട്ടെന്ന് ജയലളിത സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ചുകൊണ്ട്​ ​ പ്രധാനമന്ത്രി നരേന്ദ്രമോദി ജയലളിതക്ക്​ പൂച്ചെണ്ട്​ അയച്ചിരുന്നു. മുഖ്യമന്ത്രി ആരോഗ്യം വീണ്ടെടുക്കുന്നതിനായി​ പ്രത്യേക പൂജകളും പ്രാർഥനയുമായി കഴിയുകയാണ്​ പാർട്ടി പ്രവർത്തകരും അനുയായികളും.

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

പുരുഷ സുഹൃത്തിന് മറ്റൊരു സ്ത്രീയുമായി ബന്ധം; തിരുവനന്തപുരത്ത് 50കാരി ആത്മഹത്യ ചെയ്തു

ലോകത്തിലെ ആദ്യത്തെ എഐ ഡോക്ടര്‍ ക്ലിനിക് സൗദി അറേബ്യയില്‍ തുറന്നു

മലപ്പുറത്ത് നിപ ഭീതി ഒഴിയുന്നു; രണ്ടുപേരുടെ സാമ്പിള്‍ പരിശോധനാഫലം കൂടി നെഗറ്റീവ്

പാക്കിസ്ഥാന് നിര്‍ണായകവും തന്ത്രപ്രധാനവുമായ വിവരങ്ങള്‍ കൈമാറി: യൂട്യൂബറായ യുവതിയുള്‍പ്പെടെ ആറു പേര്‍ പിടിയില്‍

കളമശ്ശേരിയില്‍ കാറില്‍ നിന്നിറങ്ങവേ മിന്നലേറ്റ് 50 കാരിക്ക് ദാരുണാന്ത്യം

അടുത്ത ലേഖനം
Show comments