Webdunia - Bharat's app for daily news and videos

Install App

ജയലളിതയുടെ മരണം; ശശികല ആശുപത്രിയില്‍ കാട്ടിക്കൂട്ടിയ നടകീയ സംഭവങ്ങള്‍ വെളിപ്പെടുത്തി ഒപിഎസ് രംഗത്ത്

ജയലളിതയ്‌ക്ക് ചികിത്സ നല്‍കുന്നത് തടഞ്ഞത് ശശികല; വെളിപ്പെടുത്തലുമായി ഒപിഎസ്

Webdunia
വെള്ളി, 3 മാര്‍ച്ച് 2017 (19:51 IST)
തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയെ വിദഗ്ധ ചികില്‍സക്കായി വിദേശത്തേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ ശശികല നടരാജന്‍ തടഞ്ഞെന്ന് ഒ പനീര്‍സെല്‍‌വം. അ​മ്മ ദീ​ർ​ഘ​കാ​ലം അ​സു​ഖ​ബാ​ധി​ത​യാ​യി കി​ട​ന്നി​ല്ല. വിദേശത്തു കൊണ്ടുപോകാനുള്ള നീക്കങ്ങള്‍ തടഞ്ഞത് ശശികലയും സംഘവുമാണെന്നും അദ്ദേഹം വ്യക്തമാക്കി.

അമ്മയെ വിദേശത്ത് കൊണ്ടു പോയി ചികിത്സിക്കണമെന്ന് താനടക്കമുള്ള മന്ത്രിസഭയിലെ മുതിര്‍ന്ന അംഗങ്ങള്‍ ആവശ്യപ്പെട്ടു. ഡോക്ടര്‍മാര്‍ക്കും സമ്മതമായിരുന്നു, അവര്‍ അനുവാ‍ദം നല്‍കിയിട്ടും വിദേശത്തേക്ക് കൊണ്ടുപോകുന്നതില്‍ നിന്ന് ശശികലയും സംഘവും വിലക്ക് ഏര്‍പ്പെടുത്തിയെന്നും ഒപിഎസ് വ്യക്തമാക്കി.

അമ്മയ്‌ക്ക് നല്‍കിയ ചികില്‍സയെ കുറിച്ചും കാര്യങ്ങളെ കുറിച്ചും ഡോക്ടര്‍മാരില്‍ ചിലര്‍ പറഞ്ഞതോടെയാണ് ശശികലക്കും മന്നാര്‍ഗുഡി സംഘത്തിനുമെതിരെ പരസ്യമായി രംഗത്തുവരാന്‍ തീരുമാനിച്ചത്.  മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ശ​യ​ങ്ങ​ളെ​ല്ലാം ദൂ​രീ​ക​രി​ക്ക​പ്പെ​ടണം. സത്യങ്ങള്‍ ജനങ്ങള്‍ അറിയേണ്ടതുണ്ട്. ഇ​ക്കാ​ര്യ​ത്തി​ലെ​ല്ലാം സം​ശ​യം നി​ല​നി​ൽ‌​ക്കു​ക​യാ​ണെന്നും ഒപിഎസ് പറയുന്നു.

ജയലളിതയുടെ മരണത്തില്‍ സ​ർ​ക്കാ​ർ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചി​ല്ലെ​ങ്കി​ൽ അ​ടു​ത്ത ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചു മു​ത​ൽ നി​രാ​ഹാ​ര സ​ത്യാ​ഗ്ര​ഹ​മി​രി​ക്കു​മെ​ന്നും പ​നീ​ർ ​സെല്‍‌വം അ​റി​യി​ച്ചു.

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്: പൊതുമരാമത്ത് വകുപ്പിലെ 31 ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിട്ട് എത്ര കാലമായി, ഇക്കാര്യങ്ങള്‍ അറിയണം

കലൂര്‍ സ്റ്റേഡിയത്തില്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ലക്ഷ്യമിട്ട് നടന്ന നൃത്ത പരിപാടിയില്‍ ദിവ്യ ഉണ്ണിക്ക് നല്‍കിയത് 5 ലക്ഷം രൂപ

തമിഴ്‌നാട്ടിലെ പടക്ക നിര്‍മ്മാണശാലയില്‍ വന്‍ സ്‌ഫോടനം: ആറു പേര്‍ മരിച്ചു

തണുപ്പുകാലത്ത് ഉണ്ടാകുന്ന സാധാരണ അണുബാധ; ഹ്യൂമന്‍ മെറ്റന്യൂമോവൈറസ് വ്യാപനം ഇല്ലെന്ന് ചൈന

അടുത്ത ലേഖനം
Show comments