Webdunia - Bharat's app for daily news and videos

Install App

ജയലളിതയുടെ നില അതീവ ഗുരുതരമെന്ന് പുതിയെ മെഡിക്കല്‍ ബുള്ളറ്റിന്‍; ജീവന്‍ നിലനിര്‍ത്തുന്നത് ഇസിഎംഒ സംവിധാനത്തിന്റെ സഹായത്തോടെ

ജയലളിതയുടെ നില അതീവ ഗുരുതരം; പുതിയെ മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്ത്

Webdunia
തിങ്കള്‍, 5 ഡിസം‌ബര്‍ 2016 (13:01 IST)
ഹൃദയാഘാതത്തെ തുടർന്ന് അപ്പോളോ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന തമിഴ്‌നാട്  മുഖ്യമന്ത്രി ജയലളിതയുടെ നില അതീവ ഗുരുതരമെന്ന് ഏറ്റവും പുതിയ മെഡിക്കല്‍ ബുള്ളറ്റിന്‍. ഇസിഎംഒ സംവിധാനത്തിന്റെ സഹായത്തോടെയാണ് ജീവന്‍ നിലര്‍ത്തുന്നതെന്ന് 12.30 ഓടെ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ഡൽഹി എയിംസിൽനിന്നുള്ള മെഡിക്കൽ സംഘത്തിന്റെ മേല്‍നോട്ടത്തിലാണ് ഇപ്പോള്‍ ചികിത്സ നടക്കുന്നത്.  ജയലളിതയുടെ ഹൃദയവും ശ്വാസകോശങ്ങളും പ്രവർത്തിക്കുന്നതു യന്ത്രത്തിന്റെ സഹായത്തോടെയാണ്. ലവിൽ ഹൃദ്രോഗവിദഗ്ധരുടെ നിരീക്ഷണത്തിലാണു ജയലളിതയുള്ളത്.

ജയലളിതയെ ചെന്നൈയിലെത്തി പരിശോധിച്ച ലോകപ്രശസ്ത തീവ്രപരിചരണ വിദഗ്ധൻ ഡോ റിച്ചാർഡ് ബെയ്‍ലിയുടെ നിര്‍ദേശം അനുസരിച്ചാണ് ചികിത്സകള്‍ നടക്കുന്നത്. ശ്വസകോശത്തിലെ അണുബാധ സ്ഥിതി ഗുരുതരമാക്കുന്നതായി റിപ്പോർട്ടുണ്ട്.

ജയലളിതയുടെ ആരോഗ്യവിവരത്തിൽ ആശങ്ക ശക്തമായ സാഹചര്യത്തിലണ് ജനങ്ങളും പ്രവർത്തകരും ആപ്പോളോ ആശുപത്രിക്ക് മുന്നിലേക്ക് ഒഴുകുകയാണ്. തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിലുള്ളവർ ചെന്നൈയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം സ്ഥലത്തുണ്ട്.

വായിക്കുക

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

എം ടിക്ക് പത്മവിഭൂഷൺ, പി ആർ ശ്രീജേഷിനും ശോഭനയ്ക്കും ജോസ് ചാക്കോയ്ക്കും പത്മഭൂഷൻ, ഐഎം വിജയന് പത്മശ്രീ

ജപ്പാനിൽ തൊഴിൽ വാഗ്ദാനം ചെയ്ത് 3 ലക്ഷം തട്ടിയ 40 കാരൻ അറസ്റിൽ

പതിനേഴുകാരിക്ക് വർഷങ്ങൾ നീണ്ട പീഡനം: 4 പേർ അറസ്റ്റിൽ

32,438 ഒഴിവുകൾ റെയിൽവേ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു, ഇപ്പോൾ അപേക്ഷിക്കാം

ഡി കെ ശിവകുമാർ മുഖ്യമന്ത്രി കസേരയിലേക്ക്, പദവി ഒഴിയുമെന്ന് സിദ്ധാരമയ്യ

അടുത്ത ലേഖനം
Show comments