കോൺഗ്രസ് എംഎൽഎയെ ജയ്‌ ശ്രീറാം വിളിക്കാൻ നിർബന്ധിച്ച് ബിജെപി മന്ത്രി !

Webdunia
വെള്ളി, 26 ജൂലൈ 2019 (18:37 IST)
റാഞ്ചി: കോൺഗ്രസ് എംഎൽഎയെ ജയ് ശ്രീറാം വിളിക്കാൻ നിർബന്ധിച്ച് ജാർഗണ്ഡിലെ നഗരവികസാൻ മന്ത്രി സിപി സിംഗ്. കോൺഗ്രസ് എംഎൽഎ ഇമ്രാൻ അൻസാരിയെയാണ് ജയ് ശ്രീറാം വിളിക്കാൻ മന്ത്രി നിർബന്ധിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിക്കുന്നുണ്ട്.  
 
നിയമസഭക്ക് പുറത്ത് മാധ്യമപ്രവർത്തകരുടെ സാനിധ്യത്തിലായിരുന്നു മന്ത്രിയുടെ ഈ പ്രവർത്തി. ഒരു തവണ ഇമ്രാൻ ഭായ് ജയ് ശ്രീറാം എന്ന് വിളിക്കണം എന്ന് കോൺഗ്രസ് എംഎൽഎയുടെ കൈപിടിച്ച് ഉയർത്തിക്കൊണ്ട് സിപി ‌സിംഗ് പറയുകയായിരുന്നു. ഇമ്രാന്റെ പൂർവികർ രാമന്റെ ആളൂകൾ ആയിരുന്നു എന്നും ബാബറിന്റെ ആളുകൾ ആയിരുന്നില്ല എന്നും പറഞ്ഞുകൊണ്ടായിരുന്നു മന്ത്രിയുടെ പ്രവർത്തി.
 
തുടർന്ന് ഇരുവരും തമ്മിൽ ചെറിയ തർക്കം തന്നെ ഉണ്ടായി. താങ്കൾക്ക് എന്നെ ഭീഷണിപ്പെടൂത്താൻ സാധിക്കില്ല എന്നായിരുന്നു സംഭവത്തിൽ കോൺഗ്രസ് എഎൽഎയുടെ പ്രതികരണം. മതത്തിന്റെ പേരിൽ രാഷ്ട്രീയം കളിക്കരുത് എന്നും ഇമ്രാൻ അൻസാരി മന്ത്രിയെ ഓർമ്മിപ്പിച്ചു. എന്നാൽ താങ്കളുടെ മുൻഗാമികൾ രാമനിലാണ് വിശ്വസിച്ചിരുന്നത് എന്ന് സി‌പി സിംഗ് വീണ്ടും ആവർത്തിക്കുകയായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

അനാശാസ്യ പ്രവര്‍ത്തനത്തിന് അറസ്റ്റിലായ സ്ത്രീയെ ഡിവൈഎസ്പി ലൈംഗികമായി പീഡിപ്പിച്ചു; സിഐയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്

തദ്ദേശ തിരെഞ്ഞെടുപ്പ്: പോളിങ്, ഫലപ്രഖ്യാപന ദിവസങ്ങളിൽ സംസ്ഥാനത്ത് മദ്യവില്പനയില്ല

ശബരിമലയില്‍ ഗുരുതരമായ വീഴ്ച; വഴിപാടിനുള്ള തേന്‍ ഫോര്‍മിക് ആസിഡ് വിതരണം ചെയ്യുന്ന കണ്ടെയ്‌നറുകളില്‍

Imran Khan: ഇമ്രാന്‍ ഖാന്‍ സുരക്ഷിതനെന്ന് ജയില്‍ അധികൃതര്‍; വ്യാജ മരണവാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ അന്വേഷണം

വിമത സ്ഥാനാര്‍ത്ഥിക്ക് വധഭീഷണി മുഴക്കിയ സിപിഎം നേതാവിനെതിരെ കേസ്

അടുത്ത ലേഖനം
Show comments