Webdunia - Bharat's app for daily news and videos

Install App

‘ഞങ്ങളെ ഭയപ്പെടുത്താൻ നോക്കണ്ട’- ബിജെപിയോട് ജിഗ്നേഷ് മേവാനി

Webdunia
ശനി, 1 സെപ്‌റ്റംബര്‍ 2018 (08:51 IST)
ഭീമാ കൊറെഗാവ് സംഘര്‍ഷത്തില്‍ മാവോയിസ്റ്റ് ബന്ധമുണ്ടെന്നാരോപിച്ച് മനുഷ്യാവകാശ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് കേന്ദ്ര സര്‍ക്കാരിനെതിരേ വൻ പ്രക്ഷോഭത്തിന് ദളിത് സമൂഹം ഒരുങ്ങുന്നു. ബിജെപിക്കെതിരെ ഈ മാസം രാജ്യവ്യാപക പ്രക്ഷോഭം നടത്തുമെന്നുമെന്ന് ദളിത് നേതാവും ഗുജറാത്ത് എംഎല്‍എയുമായ ജിഗ്നേഷ് മേവാനി വ്യക്തമാക്കി.
 
മഹാരാഷ്ട്ര സര്‍ക്കാര്‍ അറസ്റ്റ് ചെയ്യപ്പെട്ട സാമൂഹ്യപ്രവര്‍ത്തകരുമായി ഐക്യ ദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് പീപിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ്, വിമണ്‍ എഗെയ്ന്‍സ്റ്റ് സെക്ഷ്വല്‍ വയലന്‍സ് ആന്റ് സ്റ്റേറ്റ് റിപ്രഷന്‍ എന്നീ സംഘടനകള്‍ ചേര്‍ന്ന് കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ പ്രസ് ക്ലബ് ഓഫ് ഇന്ത്യയില്‍ നടത്തിയ പത്രസമ്മളനത്തിലാണ് അരുന്ധതി റോയ്, ജിഗ്നേഷ് മേവാനി അടക്കമുള്ള സാമൂഹ്യപ്രവർത്തകർ മോദി സർക്കാരിനെതിരെ ആഞ്ഞടിച്ചത്.
 
സംഘപരിവാറും ബിജെപിയും ഞങ്ങളെ ഭയപ്പെടുത്താന്‍ നോക്കേണ്ട. രാജ്യത്തെ ദളിതരും ഞങ്ങളെ പിന്തുണയ്ക്കുന്നവരും ഒരുമിച്ച് രാജ്യവ്യാപകമായി സെപ്റ്റംബര്‍ 5ന് പ്രക്ഷോഭം നടത്തുമെന്നും മേവാനി ഡല്‍ഹിയില്‍ വ്യക്തമാക്കി.
 
ഭീമാ കൊറെഗാവ് സംഘര്‍ഷത്തിന്റെ തലേദിവസം നടന്ന ദളിത് കൂട്ടായ്മ എല്‍ഗാര്‍ പരിഷത്തില്‍ നടന്ന പ്രഭാഷണമാണ് സംഘര്‍ഷത്തിന് കാരണമായതെന്നും ഇതില്‍ പങ്കെടുത്തവര്‍ക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്നും ആരോപിച്ച് എഴുത്തുകാരും ദളിത്, ഇടത് ബുദ്ധിജീവികളെയും പൂനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് ദളിത് സമൂഹത്തിന്റെ പുതിയ നിലപാട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുളിമുറിയിൽ ഒളിഞ്ഞുനോക്കുന്നത് ക്രൈമാണ്, നിസാരവത്കരിക്കരുത്, യൂട്യൂബ് അവതാരകരെ വിമർശിച്ച് ജുവൽ മേരി(വീഡിയോ)

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

എല്ലാം കാണുക

ഏറ്റവും പുതിയത്

തണുപ്പുകാലത്ത് നിങ്ങള്‍ ചെയ്യുന്ന ചില ചെറിയ കാര്യങ്ങള്‍ ഫ്രിഡ്ജ് കേടുവരുത്തും!

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

സംസ്ഥാനത്ത് എലിപ്പനികേസുകളും മരണങ്ങളും കൂടുന്നു; ഈ മാസം മാത്രം 22 മരണം

അടുത്ത ലേഖനം
Show comments