ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയിൽ, കമൽനാഥ് സർക്കരിനെതിരെ രൂക്ഷ വിമർശനം

Webdunia
ബുധന്‍, 11 മാര്‍ച്ച് 2020 (15:43 IST)
18 വർഷത്തെ കോൺഗ്രസ് ബന്ധം അവസാനിപ്പിച്ച് ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയിൽ ചേർന്നു. ബിജെപി ദേശിയ അധ്യക്ഷൻ ജെപി നഡ്ഡയിൽനിന്നുമാണ് സിന്ധ്യ അംഗത്വം സ്വീകരിച്ചത്. ബിജെപി അംഗത്വം സ്വീകരിച്ച ശേഷമുള്ള ആദ്യ വാർത്താ സമ്മേളനത്തിൽ തന്നെ കമൽനാഥ് സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് സിന്ധ്യ ഉന്നയിച്ചത്.
 
കർഷകർക്കും യുവാക്കൾക്കും വേണ്ടി ഒന്നും ചെയ്യാൻ കമൽനാഥ് സർക്കരിനായില്ല എന്നായിരുന്നു പ്രധാന വിമർശനം. മധ്യപ്രദേശിൽനിന്നുമുള്ള രാജ്യസഭാ അംഗമായി സിന്ധ്യ കേന്ദ്ര മന്ത്രിസഭയിൽ എത്തുമെന്നാണ് സൂചനകൾ. അതേസമയം സിന്ധ്യക്ക് പിന്തുണ പ്രഖ്യാപിച്ച് രാജിവച്ച് പത്ത് എംഎൽഎമാർക്കും രണ്ട് മന്ത്രിമാർക്കും ബിജെപിയിൽ ചേരുന്നതിനോട് താൽപര്യമില്ല എന്നാണ് റിപ്പോർട്ടുകൾ.
 
ജ്യോതിരാദിത്യ സിന്ധ്യക്ക് പിന്തുണ അറിയിക്കുകയായിരുന്നുന്നു രാജിയുടെ ലക്ഷ്യം എന്നും ബിജെപിയിൽ ചേരുന്നതിനോട് താ‌ൽപര്യമില്ല എന്നും ഇവർ നിലപാട് സ്വീകരിച്ചതായാണ് റിപ്പോർട്ടുകൾ. രാജിവച്ച എംഎൽഎമാരുമായും നിരന്തരം ബന്ധപ്പെടുന്നുണ്ട് എന്നും ഭൂരിപക്ഷം പേരും മടങ്ങി വരുമെന്നും കോൺഗ്രസ് നേതാവ് ഡി കെ ശിവകുമാർ പറഞ്ഞു.   

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹമാസിന് 4 ദിവസത്തെ സമയം തരാം, അല്ലെങ്കിൽ കാത്തിരിക്കുന്നത് ദുഃഖകരമായ അന്ത്യം, മുന്നറിയിപ്പുമായി ട്രംപ്

ഫിലിപ്പിന്‍സില്‍ വന്‍ഭൂചലനം: മരണം 27 കടന്നു, 120 പേര്‍ക്ക് പരിക്ക്

പേട്രിയറ്റിനായി ഹൈദരാബാദിലെത്തി മമ്മൂട്ടി, വരവേൽക്കാൻ അനുരാഗ് കശ്യപും, പുതിയ സിനിമ പ്രതീക്ഷിക്കാമോ എന്ന് ആരാധകർ

വനിതാ ലോകകപ്പിൽ ഇന്ത്യക്ക് വിജയതുടക്കം, ശ്രീലങ്കയ്ക്കെതിരെ 59 റൺസ് വിജയം

എച്ച് 1 ബി വിസ ഫീസ് വർധന നിലവിലെ വിസ ഉടമകളെ ബാധിക്കില്ല, ഉത്തരവ് വിശദീകരിച്ച് അമേരിക്കൻ പ്രസ് സെക്രട്ടറി

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് നാളെയും മറ്റന്നാളും ശക്തമായ മഴ; ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ലോകത്തിലെ ഏറ്റവും നീളം കൂടിയ റെയില്‍വേ പ്ലാറ്റ്ഫോം ചൈനയിലോ ജപ്പാനിലോ റഷ്യയിലോ അല്ല, അത് സ്ഥിതി ചെയ്യുന്നത് ഈ ഇന്ത്യന്‍ സംസ്ഥാനത്താണ്

ആര്‍ബിഐയുടെ പുതിയ ചെക്ക് ക്ലിയറിങ് നിയമം ഇന്ന് മുതല്‍: ചെക്കുകള്‍ ദിവസങ്ങള്‍ക്കകം അല്ല മണിക്കൂറുകള്‍ക്കുള്ളില്‍ ക്ലിയര്‍ ചെയ്യണം

Vijay TVK: വിജയ്‌യെ കുടഞ്ഞ് ഹൈക്കോടതി; കാരവൻ പിടിച്ചെടുക്കണം, സി.സി.ടി.വി ദൃശ്യങ്ങളും വേണം

ഗാസയിലെ സമാധാന ശ്രമങ്ങള്‍ക്ക് നിര്‍ണായക മുന്നേറ്റം: ട്രംപിനെ പ്രശംസിച്ച് നരേന്ദ്രമോദി

അടുത്ത ലേഖനം
Show comments