Webdunia - Bharat's app for daily news and videos

Install App

മധ്യപ്രദേശിൽ ബിജെപി അട്ടിമറി സൂചന,ട്വിറ്ററിൽ നിന്നും കോൺഗ്രസ്സ് നീക്കി ജോതിരാദിത്യ സിന്ധ്യ

അഭിറാം മനോഹർ
തിങ്കള്‍, 25 നവം‌ബര്‍ 2019 (15:32 IST)
മഹാരാഷ്ട്രയിലെ രാഷ്ട്രീയ അട്ടിമറിക്ക് ശേഷം മധ്യപ്രദേശിലും ബി ജെ പി അട്ടിമറിക്ക് ശ്രമിക്കുന്നുവെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നു. മധ്യപ്രദേശിലെ പ്രമുഖനേതാവും രാഹുൽ ഗാന്ധിയോട് അടുത്ത ബന്ധവുമുള്ള ജോതിരാദിത്യ സിന്ധ്യ ട്വിറ്ററിൽ നിന്നും തന്റെ കോൺഗ്രസ്സ് ബന്ധം നീക്കിയതാണ് പുതിയ അഭ്യൂഹങ്ങൾക്ക് വഴിമരുന്നിട്ടിരിക്കുന്നത്. കോൺഗ്രസ്സ് മുൻ എംപി, യു പി എ സർക്കാറിലെ മുൻമന്ത്രി എന്നീ വിവരങ്ങളാണ് സിന്ധ്യ ട്വിറ്ററിൽ നിന്നും നീക്കം ചെയ്തിരിക്കുന്നത്.
 
പകരം പൊതുപ്രവർത്തകൻ,ക്രിക്കറ്റ് പ്രേമി എന്നിവ മാത്രമാണ് സിന്ധ്യയുടെ ട്വിറ്ററിൽ രേഖപ്പെടുത്തിയിട്ടുള്ളത്. ഇതോടെയാണ് സമൂഹമാധ്യമങ്ങളിലടക്കം പല തരത്തിലുള്ള സംശയങ്ങളും പ്രചരിച്ചത്. എന്നാൽ ഇപ്പോൾ പ്രചരിക്കുന്ന വാർത്തകൾ എല്ലാം തന്നെ അടിസ്ഥാനരഹിതമാണെന്നും പ്രവർത്തകരുടെ അഭിപ്രായപ്രകാരമാണ് ഒരുമാസം മുൻപ് ട്വിറ്റർ ബയോവിൽ മാറ്റങ്ങൾ വരുത്തിയതെന്നും സിന്ധ്യ പറയുന്നു.
 
എന്നാൽ  മധ്യപ്രദേശ് രാഷ്ട്രീയത്തിൽ സിന്ധ്യയെ ഒതുക്കുന്നതിനായി നടന്ന പ്രവർത്തനങ്ങളോടുമുള്ള നീരസമാണ് ട്വിറ്ററിലെ കോൺഗ്രസ്സ് പാർട്ടിയുടെ വിവരങ്ങൾ നീക്കം ചെയ്തതിന് പിന്നിലെന്നും നിരീക്ഷണമുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Covid: ഒറ്റദിനം 358 കോവിഡ് രോഗികള്‍; ആകെ രോഗികള്‍ 6,500 ലേക്ക്

തീപിടിക്കുന്ന രാസവസ്തുക്കള്‍, ഭൂരിഭാഗം കണ്ടെയ്‌നറുകളും അപകടകാരികള്‍; ഭീതിവിതച്ച് 'വാന്‍ ഹയി 503'

Kerala Weather: വരും ദിവസങ്ങളില്‍ മഴ സജീവമാകും; അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാര്‍ ആത്മ പ്രസിഡന്റായും ദിനേശ് പണിക്കര്‍ ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു

Nilambur By Election: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് വോട്ടിങ് മെഷീനുകളുടെ രണ്ടാംഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി

അടുത്ത ലേഖനം
Show comments