Webdunia - Bharat's app for daily news and videos

Install App

അപകടത്തില്‍ പരുക്കേറ്റ് ചോരയില്‍ കുളിച്ചുകിടന്നയാൾ ജീവനുവേണ്ടി കെഞ്ചി; ചിത്രങ്ങള്‍ എടുക്കാൻ മത്സരിച്ച്​ നാട്ടുകാർ‍; ഒടുവില്‍ ദാരുണാന്ത്യം

വാഹനാപകടത്തില്‍ പരുക്കേറ്റ യുവാവ് ചോരവാർന്ന്​ യുവാവ്​ മരിച്ചു

Webdunia
വ്യാഴം, 2 ഫെബ്രുവരി 2017 (14:16 IST)
വാഹനാപകടത്തില്‍ പരുക്കേറ്റ് ചോരവാര്‍ന്ന് നടുറോഡില്‍ കിടക്കുന്ന യുവാവിന്റെ വീഡിയോ പകര്‍ത്തി നാട്ടുകാര്‍. അരമണിക്കൂറോളം സഹായം ലഭിക്കാതെ റോഡില്‍ കിടന്ന യുവാവിന് അവസാനം​ ഒരാൾ വെള്ളം നൽകി. ഒടുവിൽ ആശുപത്രിയിലെത്തിയപ്പോഴേക്കും അവൻ മരണത്തിനു കീഴടങ്ങിയിരുന്നു.
 
ബംഗളൂരുവിൽ നിന്ന്​ 380 കിലോമീറ്റർ അകലെയുള്ള കോപ്പലിലാണ് ദാരുണമായ ഈ​ സംഭവം നടന്നത്. സൈക്കിൾ യാത്രികനായ അൻവർ അലിയ്ക്കാണ് ദാരുണമായ അന്ത്യം ഉണ്ടായത്. അലി​(18)യെ ബസ്​ ഇടിച്ച്​ വീഴ്​ത്തുകയും നിലത്തുവീണ അലിയുടെ ശരീരത്തിലൂടെ ബസ്​ കയറിയിറങ്ങുകയും ചെയ്യുകയാണുണ്ടായത്. 
 
ഗുരുതരമായി പരിക്കേറ്റു പിടയുന്ന അലിയുടെ ഫോ​ട്ടോയും വിഡിയോയും എടുക്കാൻ​ ധാരാളം പേർ തടിച്ചു കൂടിയിരുന്നു. വിഡിയോകളിൽ അവൻ സഹായത്തിന്​ അഭ്യർഥിക്കുന്നത്​ കാണാമായിരുന്നു. എന്നാൽ അവനെ സഹായിക്കാൻ ​ആരുമുണ്ടായില്ലെന്നും അലിയുടെ സഹോദരൻ റിയാസ്​ പറഞ്ഞു. 

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ക്രിസ്മസ്-പുതുവത്സര ബംപര്‍ ടിക്കറ്റിനു വന്‍ ഡിമാന്‍ഡ്

ലാൻഡിംഗിനിടെ റൺവേയിൽ നിന്നും തെന്നിമാറി, നിമിഷങ്ങൾക്കുള്ളിൽ കത്തിച്ചാമ്പലായി; ദക്ഷിണ കൊറിയയിലെ വിമാനാപകടത്തിൽ 62 പേർ മരിച്ചു

മാഹിയില്‍ ഇന്ധന വില കൂടും; പ്രാബല്യത്തിൽ വരിക ജനുവരി ഒന്നിന്

'മോക്ഷം നേടാൻ ജീവിതം അവസാനിപ്പിക്കുന്നു': തിരുവണ്ണാമലൈയില്‍ നാല് പേര്‍ ജീവനൊടുക്കി

ഉത്ര കൊലക്കേസ്; ജയിലിനകത്തും തട്ടിപ്പുമായി സൂരജ്, കൈയ്യോടെ പൊക്കി കേസ് എടുത്ത് പോലീസ്

അടുത്ത ലേഖനം
Show comments