Webdunia - Bharat's app for daily news and videos

Install App

ഉലകനായകന്റെ പാര്‍ട്ടി പ്രഖ്യാപനം ഫെബ്രുവരി 21ന്; സംസ്ഥാന പര്യടനവും അന്ന് ആരംഭിക്കും

കമൽ ഹാസന്റെ പാർട്ടി ഫെബ്രുവരി 21ന്

Webdunia
ബുധന്‍, 17 ജനുവരി 2018 (10:10 IST)
സൂപ്പർ താരം കമൽഹാസന്റെ രാഷ്ട്രീയ പാർട്ടി പ്രഖ്യാപനം ഫെബ്രുവരി 21ന്. തമിഴ്നാട്ടിലെ രാമനാഥപുരത്തുനിന്നു സംസ്ഥാനവ്യാപകമായ പര്യടനവും അന്നുതന്നെ തുടങ്ങുമെന്നും കഴിഞ്ഞദിവസം കമൽ ഹാസൻ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്.
 
വിവിധ ഘട്ടങ്ങളായാണ് പര്യടനം നടക്കുക. കമലിന്റെ ജന്മനാടായ രാമനാഥപുരത്തു നിന്ന് ആരംഭിക്കുന്ന പര്യടനം പിന്നീട് ഡിണ്ടിഗൽ, മധുര, ശിവഗംഗ എന്നീ ജില്ലകളിലുമുണ്ടാകും. ഇതോടെയായിരിക്കും ഔദ്യോഗികമായി കമൽ ഹാസൻ രാഷ്ട്രീയത്തിൽ പ്രവേശിക്കുകയെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
 
പര്യടനം ആരംഭിക്കുന്ന അന്നുതന്നെ പുതിയ രാഷ്ട്രീയ പാർട്ടിയുടെ പേരു പ്രഖ്യാപിക്കുമെന്നും മുന്നോട്ടു നയിക്കേണ്ട തത്വങ്ങളും നയങ്ങളും പ്രഖ്യാപിക്കുമെന്നും കമൽ അറിയിച്ചു. മാത്രമല്ല, തമിഴ്നാട് രാഷ്ട്രീയത്തിൽ കുറച്ചുകാലങ്ങളായി നിലനിൽക്കുന്ന മാറ്റമില്ലാത്ത അവസ്ഥയെ വെല്ലുവിളിച്ചാണു താൻ ഇറങ്ങുന്നതെന്നും കമല്‍ പറഞ്ഞു. 
 
തമിഴ്നാട്ടിലെ ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടാകണമെങ്കില്‍ തന്റെ ചിന്തകളും പ്രവൃത്തികളുമെല്ലാം തമിഴ് ജനതയോടൊപ്പം നിൽക്കണം. അതിനു വേണ്ടിയാണ് സംസ്ഥാന പര്യടനം നടത്തുന്നത്. ജനങ്ങൾക്ക് എന്താണു വേണ്ടതെന്നു മനസ്സിലാക്കണം. അവരുടെ പ്രശ്നങ്ങൾ കണ്ടറിയണമെന്നും കമല്‍ വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ന്യൂനമർദ്ദം ശക്തിയാർജിച്ച് വടക്കൻ തമിഴ്‌നാട് തീരത്തേക്ക്, കേരളത്തിൽ അഞ്ച് ദിവസം മഴ

ഒരു രാജ്യം ഒറ്റ തിരെഞ്ഞെടുപ്പ്: ജെപിസിയിൽ പ്രിയങ്ക ഗാന്ധി, അനുരാഗ് ഠാക്കൂർ, സുപ്രിയ സുളെ

ഇന്‍ഫ്‌ലുവന്‍സര്‍ നടത്തിയ പാര്‍ട്ടിയില്‍ കുടിക്കാനായി നല്‍കിയത് സ്വന്തം മുലപ്പാല്‍!

നിയമനിര്‍മ്മാണ സഭകള്‍ക്ക് കോടതികള്‍ പകരമാകരുതെന്ന് സുപ്രീംകോടതിയുടെ നിര്‍ദേശം

ലെസ്ബിയൻ പങ്കാളികൾക്ക് ഒരുമിച്ച് ജീവിക്കാം, മാതാപിതാക്കൾ ഇടപെടരുതെന്ന് ഹൈക്കോടതി

അടുത്ത ലേഖനം
Show comments