പാര്‍ട്ടി പ്രഖ്യാപനത്തിന് മുമ്പെ തുറന്നടിച്ച് ഉലകനായകന്‍; എഐഎഡിഎംകെ മോശം പാർട്ടി

പാര്‍ട്ടി പ്രഖ്യാപനത്തിന് മുമ്പെ തുറന്നടിച്ച് ഉലകനായകന്‍; എഐഎഡിഎംകെ മോശം പാർട്ടി

Webdunia
ചൊവ്വ, 20 ഫെബ്രുവരി 2018 (15:46 IST)
തമിഴ്‌ രാഷ്‌ട്രീയത്തില്‍ പുതിയ ലക്ഷ്യം പ്രഖ്യാപിച്ച നടന്‍ കമലഹാസന്‍ ഭരണകക്ഷിയായ അണ്ണാ ഡിഎംകെയ്ക്കെതിരെ പരസ്യ പ്രതികരണവുമായി രംഗത്ത്.

എഐഎഡിഎംകെ മോശം പാർട്ടിയായതിനാലാണ് ഞാന്‍ രാഷ്ട്രീയത്തിലിറങ്ങിയത്. അതിനാലാണ് പാർട്ടിയിലെ ഒരു നേതാക്കളെയും ഇതുവരെ കാണാൻ ശ്രമിക്കാതിരുന്നതെന്നും കമൽ ചെന്നൈയില്‍ വ്യക്തമാക്കി.

ബുധനാഴ്‌ച വൈകിട്ട് അഞ്ചിന് മധുരയില്‍ നടക്കുന്ന പൊതുയോഗത്തിലാകും കമല്‍ പാര്‍ട്ടി പ്രഖ്യാപിക്കുക. ഈ യോഗത്തില്‍ ആം ആദ്മി പാർട്ടി നേതാവും ഡൽ‌ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‍രിവാൾ പങ്കെടുക്കും. ആറ് മണിക്ക് പാര്‍ട്ടിയുടെ കൊടി പുറത്തിറക്കും. ആറരയ്ക്ക് പൊതുയോഗം. രാത്രി 8.10ന് കമല്‍ഹാസന്‍ ജനങ്ങളെ അഭിസംബോധന ചെയ്യും.

രാമേശ്വരത്തു നിന്നാണ് നാളൈ നമത് എന്ന് പേരിട്ട രാഷ്ട്രീയ പര്യടനം കമല്‍ ആരംബിക്കുക. മുൻ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാമിന്‍റെ വീട്ടില്‍ സന്ദർശനം നടത്തിയാണ് അദ്ദേഹം യാത്ര തുടങ്ങുക. തുടര്‍ന്ന് മധുര, ഡിണ്ടിഗൽ, ശിവഗംഗ എന്നീ സ്ഥലങ്ങളിലേക്ക് പര്യടനം തുടങ്ങും.

രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനത്തിന് മുന്നോടിയായി ദ്രാവിഡ രാഷ്ട്രീയത്തിലെ പ്രമുഖരായ ഡിഎംകെ പ്രസിഡന്റ് എം  കരുണാനിധി, എംകെ സ്റ്റാലിന്‍ വിജയകാന്ത്, രജനികാന്ത് എന്നിവരെ കമല്‍ കാണുകയും സംസാരിക്കുകയും ചെയ്‌തിരുന്നു. എന്നാല്‍ ബിജെപി നേതാക്കളെ അദ്ദേഹം ഒഴിവാക്കിയത് ശ്രദ്ധേയമായി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇൻഡിഗോ പ്രതിസന്ധി, സാഹചര്യം മുതലെടുത്ത് വിമാനകമ്പനികൾ,ടിക്കറ്റുകൾക്ക് എട്ടിരട്ടി വില, ആകാശക്കൊള്ള!

വിവാഹപ്രായമായില്ലെങ്കിലും ഒരുമിച്ച് ജീവിക്കാം, ലിവ് ഇൻ ബന്ധമാകാമെന്ന് ഹൈക്കോടതി

യുഎസിന് റഷ്യയിൽ നിന്നും എണ്ണ വാങ്ങാം, ഇന്ത്യയ്ക്ക് പറ്റില്ലെന്നാണോ? ചോദ്യം ചെയ്ത് പുടിൻ

ഇൻഡിഗോയിലെ പ്രതിസന്ധി തുടരുന്നു, രാജ്യവ്യാപകമായി റദ്ദാക്കിയത് 550- ലധികം വിമാനസർവീസുകൾ

എച്ച് 1 ബി, എച്ച് 4 വിസ: അപേക്ഷകർ സാമൂഹിക മാധ്യമ അക്കൗണ്ട് പരസ്യമാക്കണം

അടുത്ത ലേഖനം
Show comments