രാഹുല്‍ ഗാന്ധി മദ്യപിച്ചാണ് പാര്‍ലമെന്റില്‍ വരുന്നതെന്നും ടെസ്റ്റ് നടത്തണമെന്നും ബിജെപി എംപി കങ്കണ റണാവത്ത്

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 1 ഓഗസ്റ്റ് 2024 (08:50 IST)
രാഹുല്‍ ഗാന്ധി മദ്യപിച്ചാണ് പാര്‍ലമെന്റില്‍ വരുന്നതെന്ന് ബിജെപി എംപി കങ്കണ റണാവത്ത്. കങ്കണയുടെ ഈ പരാമര്‍ശം വലിയ വിവാദം ഉണ്ടാക്കിയിരിക്കുകയാണ്. രാഹുല്‍ എപ്പോഴും മദ്യപിച്ചിട്ടോ അല്ലെങ്കില്‍ മയക്കുമരുന്ന് ഉപയോഗിച്ചിട്ടോ ആണ് പാര്‍ലമെന്റില്‍ വരുന്നതെന്നാണ് പറഞ്ഞത്. നേരത്തെ അനുരാഗ് താക്കൂര്‍ തന്നെ അപമാനിച്ചതായി രാഹുല്‍ ഗാന്ധി ലോക്‌സഭയില്‍ പറഞ്ഞിരുന്നു. രാഹുലിന്റെ ഈ വിമര്‍ശനത്തിന് പിന്നാലെ കങ്കണ അദ്ദേഹത്തെ പരിഹസിക്കുകയായിരുന്നു. രാഹുലിന്റെ മുത്തച്ഛന്‍ മുസ്ലിമാണ്, മുത്തശ്ശി അതുപോലെ പാഴ്‌സിയും, അമ്മ ക്രിസ്ത്യാനിയാണ്, പക്ഷെ രാഹുലിന് എല്ലാവരുടെയും ജാതി അറിയാനാണ് താല്പര്യം. നാണക്കേട് തോന്നുന്നുവെന്ന് കങ്കണ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
 
താമരയില്‍ നിന്നുള്ള ഭയത്തിലാണ് ഇപ്പോള്‍ രാജ്യം ഉള്ളതെന്നും അതൊരു ചക്രവ്യൂഹം ആണെന്നും ആറ് പേരാണ് രാജ്യത്തെ നിയന്ത്രിക്കുന്നതെന്നും രാഹുല്‍ എക്‌സില്‍ കുറിച്ചു. നരേന്ദ്രമോദി, അമിത് ഷാ, അദാനി, അംബാനി, അജിത്ത് ഡോവല്‍, മോഹന്‍ ഭഗവത് എന്നിവരാണ് അതെന്ന്  രാഹുല്‍ ഗാന്ധി എക്‌സികുറിച്ചിരുന്നു. ഇതിനുപിന്നാലെയാണ് കങ്കണ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

യഥാർഥ ബൈസൺ താങ്കളാണ്,അഭിമാനം മാത്രം, ബൈസൺ സിനിമയെ പ്രശംസിച്ച് മണിരത്നം

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

ബ്രിട്ടനെ നടുക്കി ട്രെയ്നിൽ കത്തി ആക്രമണം, പ്രകോപനമില്ലാതെ ആക്രമണം, 2 പേർ അറസ്റ്റിൽ, 9 പേരുടെ നില അതീവ ഗുരുതരം

സഹായിക്കാനെന്ന വ്യാജേന കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ നടിക്കെതിരെ ലൈംഗികാതിക്രമം, പോർട്ടർ അറസ്റ്റിൽ

സ്‌കൂളുകളില്‍ ബാങ്ക് വിളിക്കാനും നിസ്‌കരിക്കാനും സൗകര്യമൊരുക്കണം; താമരശ്ശേരി ബിഷപ്പിന് ഭീഷണി കത്ത്

Mammootty: എന്നെക്കാള്‍ ചെറുപ്പമാണ് കേരളത്തിന്; ഹൃദ്യമായ വാക്കുകളില്‍ മമ്മൂട്ടി

ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന രാജ്യം ഒരു മുസ്ലീം രാജ്യമാണ്; സൗദി അറേബ്യ, തുര്‍ക്കി, ഇറാഖ്, ഖത്തര്‍, ഒമാന്‍, ഇന്തോനേഷ്യ എന്നിവയല്ല

അടുത്ത ലേഖനം
Show comments