കലങ്ങിമറിഞ്ഞ് കര്‍ണാടകം, അവകാശവാദമുന്നയിച്ച് ബി‌ജെ‌പി; സര്‍ക്കാരുണ്ടാക്കാന്‍ കുമാരസ്വാമി

Webdunia
ചൊവ്വ, 15 മെയ് 2018 (18:52 IST)
കര്‍ണാടക രാഷ്ട്രീയം കലങ്ങിമറിയുകയാണ്. ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബി ജെ പിക്ക് അവസരം നല്‍കണോ ഭൂരിപക്ഷമുള്ള കോണ്‍ഗ്രസ് - ജെ ഡി എസ് സഖ്യത്തിന് അവസരം കൊടുക്കണോ എന്നതാണ് ഗവര്‍ണര്‍ക്ക് മുമ്പിലുള്ള ആശയക്കുഴപ്പം. ബി ജെ പിക്ക് ആദ്യം അവസരം നല്‍കുമെന്നാണ് സൂചനകള്‍.
 
സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദമുന്നയിച്ച് ബി ജെ പി നേതാക്കളും കോണ്‍ഗ്രസ് - ജെഡി‌എസ് നേതാക്കളും ഗവര്‍ണറെ കണ്ടു. ഭൂരിപക്ഷം തെളിയിക്കാന്‍ അവസരം നല്‍കണമെന്ന് അനന്ത്‌കുമാറിനൊപ്പം ഗവര്‍ണറെ കണ്ട യെദ്യൂരപ്പ അഭ്യര്‍ത്ഥിച്ചു. സിദ്ധരാമയ്യയ്ക്കൊപ്പം ഗവര്‍ണറെ കാണാനെത്തിയ കുമാരസ്വാമിയും അവകാശവാദമുന്നയിച്ചു.
 
കോണ്‍ഗ്രസ് - ജെഡി‌എസ് ധാരണ അനുസരിച്ച് എച്ച് ഡി കുമാരസ്വാമി മുഖ്യമന്ത്രിയാകും. കോണ്‍ഗ്രസിന് രണ്ട് ഉപമുഖ്യമന്ത്രിമാരെ ലഭിക്കും. കോണ്‍ഗ്രസിന് 20 മന്ത്രിമാരും ജെ ഡി എസിന് 14 മന്ത്രിമാരും ഉണ്ടാകും. എന്നാല്‍ ഈ ധാരണയെല്ലാം ഗവര്‍ണറുടെ തീരുമാനത്തെ ആശ്രയിച്ചിരിക്കും. 
 
222 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 104 സീറ്റുകളാണ് ബി ജെ പിക്ക് ലഭിച്ചത്. കോണ്‍ഗ്രസിന് 78 സീറ്റും ജെ ഡി എസിന് 37 സീറ്റും ലഭിച്ചു. ഒറ്റയ്ക്ക് അധികാരത്തിലെത്തുമെന്ന് വോട്ടെണ്ണലിന്‍റെ ഒരു ഘട്ടം വരെ വിശ്വാസമുണ്ടായിരുന്ന ബി ജെ പിക്ക് മുന്നില്‍ പക്ഷേ ഉച്ചയ്ക്ക് ശേഷം ചിത്രം മാറി. 104 സീറ്റുകളിലേക്ക് അവര്‍ ഒതുങ്ങി.
 
അതുവരെ ആഹ്ലാദാരവം മുഴക്കിക്കൊണ്ടിരുന്ന ബി ജെ പി പ്രവര്‍ത്തകര്‍ നിരാശയിലായി. ഉടന്‍ ചടുലനീക്കം നടത്തി സോണിയഗാന്ധി കളം പിടിക്കുകയും ചെയ്തു. എന്തായാലും ഗവര്‍ണറുടെ തീരുമാനങ്ങളിലാണ് കര്‍ണാടക ആരുഭരിക്കണം എന്ന വലിയ ചോദ്യം ഇപ്പോള്‍ കുരുങ്ങിക്കിടക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

'ഹലോ, എംഎല്‍എ എവിടെയാ'; രാഹുലിന്റെ ഫോണ്‍ സ്വിച്ച് ഓഫ്, ഒളിവില്‍

Rahul Mamkootathil: രാഹുല്‍ 'സ്‌ട്രോക്ക്', പിടിവിട്ട് കോണ്‍ഗ്രസ്; ആരും മിണ്ടരുതെന്ന് നേതൃത്വം

തൃശൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വീടിന് നേരെ കല്ലേറ്

അതിതീവ്ര ന്യൂനമര്‍ദ്ദം ഡിറ്റ് വാ ചുഴലിക്കാറ്റായി ശക്തിപ്രാപിച്ചു; സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

Rahul Mamkootathil: വാട്‌സ്ആപ്പ് ചാറ്റ്, കോള്‍ റെക്കോര്‍ഡിങ്; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഡിജിറ്റല്‍ തെളിവുകളുമായി അതിജീവിത, മുഖ്യമന്ത്രിക്കു പരാതി

അടുത്ത ലേഖനം
Show comments