കര്‍ണാടക: ധാര്‍മ്മികതയ്ക്ക് നിരക്കുന്നതല്ലെന്ന് യെദ്യൂരപ്പ; ആഘോഷം വെടിഞ്ഞ് ബി‌ജെ‌പി; ഗോവയില്‍ പറ്റിയതിന് പ്രതികാരം തീര്‍ത്ത് കോണ്‍ഗ്രസ്

Webdunia
ചൊവ്വ, 15 മെയ് 2018 (17:07 IST)
ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബി ജെ പി പ്രതിപക്ഷത്തിരിക്കാന്‍ തയ്യാറല്ലെന്ന നിലപാടുമായി രംഗത്തെത്തിയതോടെ കര്‍ണാടക രാഷ്ട്രീയം കലങ്ങിമറിയുകയാണ്. ജനം വോട്ട് ചെയ്തതിന് കോണ്‍‌ഗ്രസിനെ നീക്കാനാണെന്നും കോണ്‍ഗ്രസ് - ജെ ഡി എസ് സഖ്യം അധാര്‍മ്മികതയില്‍ പണിതുയര്‍ത്തിയതാണെന്നും യെദ്യൂരപ്പ പ്രതികരിച്ചു.
 
ഗവര്‍ണറെ കാണാന്‍ യെദ്യൂരപ്പയും സമയം ചോദിച്ചിട്ടുണ്ട്. ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബി ജെ പിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കുമെന്നാണ് സൂചന. അതേസമയം, കോണ്‍ഗ്രസ് സംഘത്തെ കാണാന്‍ ഗവര്‍ണര്‍ തയ്യാറാകാത്തത് ബി ജെ പി ക്യാമ്പിന് ആശ്വാസമായിട്ടുണ്ട്.
 
എന്നാല്‍, കര്‍ണാടക തെരഞ്ഞെടുപ്പ് ഫലത്തില്‍ ആഘോഷം ഒഴിവാക്കണമെന്ന് ബി ജെ പി തങ്ങളുടെ പ്രവര്‍ത്തകരോട് നിര്‍ദ്ദേശിച്ചതായാണ് അറിയുന്നത്. അധികാരത്തിലെത്തുകയായിരുന്നു ലക്‍ഷ്യമെന്നും 105 സീറ്റ് നേടിയിട്ട് പ്രതിപക്ഷത്തിരിക്കുക എന്നത് ചിന്തിക്കാന്‍ പോലും പറ്റാത്ത കാര്യമാണെന്നും ചില ബി ജെ പി നേതാക്കള്‍ പ്രതികരിച്ചതായാണ് സൂചന.
 
ഗോവയില്‍ കോണ്‍ഗ്രസിനോട് ബി ജെ പി ചെയ്തതിന് ഇപ്പോള്‍ അതേ നാണയത്തില്‍ മറുപടി നല്‍കിയിരിക്കുകയാണ് കോണ്‍ഗ്രസ്. ഗവര്‍ണര്‍ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചാല്‍ ജെ ഡി എസിന്‍റെ എച്ച് ഡി കുമാരസ്വാമി മുഖ്യമന്ത്രിയാകും. കോണ്‍ഗ്രസില്‍ നിന്നായിരിക്കും ഉപമുഖ്യമന്ത്രി. കോണ്‍‌ഗ്രസിന് 20 മന്ത്രിമാരും ജെ ഡി എസിന് 14 മന്ത്രിമാരും ഉണ്ടായിരിക്കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വര്‍ണം വാങ്ങുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പണികിട്ടും!

എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്തതിന്റെ ഒന്നാം വാര്‍ഷികത്തില്‍ രാഹുല്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്ത്

എംഎല്‍എ സ്ഥാനം രാജിവെക്കണമോ എന്നത് രാഹുല്‍ തീരുമാനിക്കണം; പുറത്താക്കലിന് പിന്നാലെ പ്രതികരണവുമായി കെസി വേണുഗോപാല്‍

Rahul Mamkootathil: രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

പ്രഖ്യാപനം ഉടനുണ്ടാകും, രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസ് പുറത്താക്കും

അടുത്ത ലേഖനം
Show comments