Webdunia - Bharat's app for daily news and videos

Install App

കർണാടകത്തിൽ ഇന്ന് നിർണായക ദിനം;13 പേരുടെ രാജിയിൽ സ്‌പീക്കറുടെ തീരുമാനം ഇന്നുണ്ടാവും

13 പേരുടെ രാജിയിൽ സ്‌പീക്കർ തീരുമാനം പറയാനിരിക്കെ രാവിലെ 9 30 ന് കോണ്‍ഗ്രസ് നിയമസഭാകക്ഷിയോഗം ചേരും.

Webdunia
ചൊവ്വ, 9 ജൂലൈ 2019 (08:38 IST)
കര്‍ണാടകയില്‍ സഖ്യസര്‍ക്കാരിന്‍റെ ഭാവി ഇന്നറിയാം. 10 കോൺഗ്രസ്‌ എംഎൽഎമാരും മൂന്ന് ജെഡിഎസ് എംഎൽഎമാരും നല്‍കിയിരിക്കുന്ന രാജിയിലാണ് സ്പീക്കറുടെ തീരുമാനം വരുന്നത്. മന്ത്രിപദവി വച്ച് നീട്ടിയിട്ടും, ഡി കെ ശിവകുമാർ നേരിട്ടെത്തി ചർച്ച നടത്തിയിട്ടും വിമതർ വഴങ്ങിയില്ലെങ്കിൽ രാജി വച്ച എംഎൽഎമാരെ അയോഗ്യരാക്കുന്നതുൾപ്പടെയുള്ള നടപടികളിലേക്ക് നീങ്ങാൻ ആലോചിക്കുകയാണ് കോൺഗ്രസ് നേതൃത്വം.
 
13 പേരുടെ രാജിയിൽ സ്‌പീക്കർ തീരുമാനം പറയാനിരിക്കെ രാവിലെ  9 30 ന് കോണ്‍ഗ്രസ് നിയമസഭാകക്ഷിയോഗം ചേരും. വിമതര്‍ യോഗത്തില്‍ പങ്കെടുക്കാനെത്തുമെന്നാണ് പാര്‍ട്ടിയുടെ പ്രതീക്ഷ. പങ്കെടുക്കാത്തവരെ അയോഗ്യരാക്കാനാണ് കോൺഗ്രസ് തീരുമാനം. അതേസമയം 107 പേരുടെ പിന്തുണയുണ്ടെന്ന് അവകാശപ്പെട്ട ബിജെപി കുമാരസ്വാമിയുടെ രാജി ആവശ്യപ്പെട്ട് ഇന്ന് സംസ്ഥാന വ്യാപക പ്രതിഷേധം നടത്തും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വിവാഹ ആഘോഷയാത്രയ്ക്കിടെ വരന്റെ ബന്ധുക്കള്‍ ആകാശത്തുനിന്ന് പറത്തിയത് 20 ലക്ഷം രൂപയുടെ നോട്ടുകള്‍!

ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

നിങ്ങള്‍ക്കറിയാമോ? ഇന്ത്യന്‍ റെയില്‍വേ മുതിര്‍ന്ന പൗരന്മാര്‍ക്ക് നല്‍കുന്ന ഈ ആനുകൂല്യങ്ങളെ പറ്റി

ക്രെഡിറ്റ് കാര്‍ഡ് ക്ലോസ് ചെയ്യാന്‍ പോവുകയാണോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

യൂട്യൂബില്‍ നിന്ന് വരുമാനം ലഭിക്കണമെങ്കില്‍ എത്ര സബ്‌സ്‌ക്രൈബര്‍ വേണം, എന്തൊക്കെ കാര്യങ്ങള്‍ അറിയണം

അടുത്ത ലേഖനം
Show comments