Webdunia - Bharat's app for daily news and videos

Install App

കരുണാനിധിയുടെ ആരോഗ്യനിലയിൽ പുരോഗതി; അഭ്യൂഹങ്ങളിൽ വിശ്വസിക്കരുതെന്ന് സ്റ്റാലിൻ

കരുണാനിധിയുടെ ആരോഗ്യനില മെച്ചപ്പെട്ടു

Webdunia
തിങ്കള്‍, 30 ജൂലൈ 2018 (09:33 IST)
തമിഴ്‌നാട് മുൻ മുഖ്യമന്ത്രി എം കരുണാനിധിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് മകൻ എം കെ സ്റ്റാലിൻ. പനിയും അണുബാധയും കുറഞ്ഞുവരുന്നുണ്ടെന്നും അഭ്യൂഹങ്ങളിൽ വിശ്വസിക്കരുതെന്നും അദ്ദേഹം പറഞ്ഞു. അണികള്‍ സംയമനം പാലിക്കണമെന്നും ആശുപത്രിക്ക് പുറത്ത് പൊലീസ് നല്‍കുന്ന നിര്‍ദേശങ്ങള്‍ അനുസരിക്കണമെന്നും അദ്ദേഹം അണികളോട് ആവശ്യപ്പെട്ടു.
 
കരുണാനിധിയുടെ ആരോഗ്യനിലയെ കുറിച്ച് ആശങ്കയും ആകാംഷയുമുണർത്തിയ മണിക്കൂറുകളായിരുന്നു കഴിഞ്ഞ് പോയത്. കാവേരി ആശുപത്രിക്ക് മുന്നിൽ പ്രാർത്ഥനകളോടെ തമിഴ് ജനത. എല്ലാവരും പിരിഞ്ഞ് പോകണമെന്ന ഡി എം കെ നേതാക്കളുടെ അഭ്യർത്ഥന ജനങ്ങൾ ചെവിക്കൊണ്ടില്ല.
 
ആരോഗ്യനില വഷളായതിനെ തുടർന്ന് സ്റ്റാലിനും രാജാത്തിയമ്മാളും എം കെ അഴഗിരിയും കനിമൊഴിയും ഉൾപ്പടെയുള്ള അടുത്ത ബന്ധുക്കൾ കാവേരി ആശുപത്രിയിൽ എത്തിയിരുന്നു. അതോടെ അഭ്യൂഹങ്ങളും പരന്നു. കാവേരി ആശുപത്രിക്ക് മുന്നിൽ ജനസമുദ്രം രൂപം കൊണ്ടു. ഇടയ്ക്ക് ജനങ്ങളും പൊലീസും തമ്മിൽ സംഘർഷമുണ്ടായി. മൗണ്ട് റോഡിലും ടി നഗറിലും കടകളെല്ലാം അടച്ചു. പ്രവർത്തകർ നിലവിളിയും പ്രാർത്ഥനയുമായി റോഡിലിറങ്ങി. എന്നാൽ രാത്രി വൈകി മെഡിക്കൽ ബുള്ളറ്റിൻ പുറത്തുവന്നതോടെ ആശങ്കയ്ക്ക് ഒരു പരിധിവരെ ശമനമായി.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

Divya S Iyer: ദിവ്യക്കെതിരായ സൈബര്‍ ആക്രമണം: കോണ്‍ഗ്രസില്‍ മുറുമുറുപ്പ്

കൊച്ചിയില്‍ ആരോഗ്യപ്രശ്‌നമുള്ള പെണ്‍കുഞ്ഞിനെ ദമ്പതികള്‍ ഉപേക്ഷിച്ച സംഭവം; സുഖം പ്രാപിച്ചപ്പോള്‍ കുഞ്ഞിനെ തിരികെ വേണമെന്ന് ദമ്പതികള്‍

ജസ്റ്റിസ് ബിആര്‍ ഗവായി ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റിസ്; സത്യപ്രതിജ്ഞ അടുത്ത മാസം 14ന്

പ്രൊഫഷണല്‍ എന്ന നിലയിലുള്ള അഭിപ്രായം, മുരളീധരന്‍ സ്വയം ചിന്തിക്കുക; ദിവ്യക്കെതിരായ കോണ്‍ഗ്രസ് സൈബര്‍ ആക്രമണത്തില്‍ രാഗേഷ്

മുംബെ ഭീകരാക്രമണത്തിന് മേല്‍നോട്ടം വഹിച്ചത് ഐഎസ്‌ഐയെന്ന് വെളിപ്പെടുത്തി തഹാവൂര്‍ റാണ

അടുത്ത ലേഖനം
Show comments