Webdunia - Bharat's app for daily news and videos

Install App

കരുണാനിധി നിരീക്ഷണത്തിൽ തുടരുന്നു; കാവേരി ആശുപത്രിക്ക് മുന്നിൽ വൻ ജനാവലി

കരുണാനിധി നിരീക്ഷണത്തിൽ തന്നെ

Webdunia
തിങ്കള്‍, 30 ജൂലൈ 2018 (08:06 IST)
തമിഴ്‌നാട് മുൻ മുഖ്യമന്ത്രി എം കരുണാനിധിയുടെ ആരോഗ്യനിലയെ കുറിച്ച് ആശങ്കയും ആകാംഷയുമുണർത്തിയ മണിക്കൂറുകളായിരുന്നു കഴിഞ്ഞ് പോയത്. കാവേരി ആശുപത്രിക്ക് മുന്നിൽ പ്രാർത്ഥനകളോടെ തമിഴ് ജനത. എല്ലാവരും പിരിഞ്ഞ് പോകണമെന്ന ഡി എം കെ നേതാക്കളുടെ അഭ്യർത്ഥന ജനങ്ങൾ ചെവിക്കൊണ്ടില്ല.
 
ഞായറാഴ്ച വൈകുന്നേരത്തോടെ സ്ഥിതി അതീവ ഗുരുതരമായെങ്കിലും രാത്രി 9.50ന് കാവേരി ആശുപത്രി അധികൃതർ പുറത്തുവിട്ട മെഡിക്കൽ ബുള്ളറ്റിനിൽ കരുണാനിധിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് വ്യക്തമാക്കി. പിന്നീട് രാത്രി 11.30ന് എം കെ സ്റ്റാലിൻ പുറത്തുവിട്ട കുറിപ്പിൽ കരുണാനിധിയുടെ ആരോഗ്യനിലയിൽ ഗണ്യമായ പുരോഗതിയുണ്ടെന്ന് അറിയിച്ചു.
 
ആരോഗ്യനില വഷളായതിനെ തുടർന്ന് സ്റ്റാലിനും രാജാത്തിയമ്മാളും എം കെ അഴഗിരിയും കനിമൊഴിയും ഉൾപ്പടെയുള്ള അടുത്ത ബന്ധുക്കൾ കാവേരി ആശുപത്രിയിൽ എത്തിയിരുന്നു. അതോടെ അഭ്യൂഹങ്ങളും പരന്നു. കാവേരി ആശുപത്രിക്ക് മുന്നിൽ ജനസമുദ്രം രൂപം കൊണ്ടു. ഇടയ്ക്ക് ജനങ്ങളും പൊലീസും തമ്മിൽ സംഘർഷമുണ്ടായി. മൗണ്ട് റോഡിലും ടി നഗറിലും കടകളെല്ലാം അടച്ചു. പ്രവർത്തകർ നിലവിളിയും പ്രാർത്ഥനയുമായി റോഡിലിറങ്ങി. എന്നാൽ രാത്രി വൈകി മെഡിക്കൽ ബുള്ളറ്റിൻ പുറത്തുവന്നതോടെ ആശങ്കയ്ക്ക് ഒരു പരിധിവരെ ശമനമായി.
 
അതിന് ശേഷം സ്റ്റാലിനും അഴഗിരിയും രാജാത്തിയമ്മാളും ഉൾപ്പടെയുള്ളവർ ആശുപത്രിയിൽ നിന്ന് പുറത്തക്ക് പോയി. എല്ലാവരുടെയും പ്രതികരണം കരുണാനിധി സുഖം പ്രാപിച്ചുവരുന്നു എന്നായിരുന്നു. അതിന് ശേഷമാണ്, കരുണാനിധിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും പ്രവർത്തകർ സംയമനം പാലിക്കണമെന്നും സ്റ്റാലിൻ കുറിപ്പിറക്കിയത്.
 
സേലത്തായിരുന്ന മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി അടിയന്തിരമായി ചെന്നൈയിലെത്തി.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഖുര്‍ആന്‍ കത്തിച്ച് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണക്കാരിയായ വാലന്റീന ഗോമസ്

അഞ്ചല്ല ശത്രു രാജ്യത്തിന്റെ ഏഴ് യുദ്ധവിമാനങ്ങളാണ് ഒരു രാജ്യം വീഴ്ത്തിയത്; ഇന്ത്യ -പാക് സംഘര്‍ഷത്തില്‍ പ്രസ്താവനയുമായി വീണ്ടും ട്രംപ്

നായകളുടെ കടി കിട്ടിയില്ലെങ്കിലും പേവിഷബാധ വരാം; അമേരിക്കയില്‍ പേവിഷ ബാധ പടര്‍ത്തുന്നത് നായകളല്ല!

തൊഴിലുറപ്പ് തൊഴിലാളികൾക്ക് 1200 രൂപ ഓണസമ്മാനം

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

India - China: ട്രംപ് തീരുവയിൽ ശത്രുത മറന്ന് ഇന്ത്യയും ചൈനയും, ന്യായമായ വ്യാപാരം ഉറപ്പാക്കാൻ ഒന്നിച്ച് നിൽക്കുമെന്ന് സംയുക്ത പ്രഖ്യാപനം

'ചൈനീസ് ഭീഷണിക്ക് വഴങ്ങുന്നു, മോദി സർക്കാരിന്റെ നട്ടെല്ലില്ലായ്മ'; രൂക്ഷ വിമർശനവുമായി കോൺഗ്രസ്

പാക് അധീന കശ്‌മീരിൽ 2 പാക് സൈനികരെ അജ്ഞാതർ വെടിവച്ച് കൊലപ്പെടുത്തി

സ്വപ്ന സുരേഷിന്റെ പരാതി; മുൻമന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ കേസെടുക്കണമെന്ന് ആവശ്യം

Himachal Pradesh: ഇന്ത്യയുടെ ഭൂപടത്തിൽ നിന്ന് ഹിമാചൽ പ്രദേശ് അപ്രത്യക്ഷമാകുന്ന ദിവസം വിദൂരമല്ല; മുന്നറിയിപ്പ് നൽകി സുപ്രീം കോടതി

അടുത്ത ലേഖനം
Show comments