Webdunia - Bharat's app for daily news and videos

Install App

പ്രിന്റോ മമ്മൂട്ടി ആരാധകൻ തന്നെ, പക്ഷേ ഞങ്ങൾക്കൊന്നും ചെയ്യാൻ കഴിയില്ല: തുറന്നു പറഞ്ഞ് മമ്മൂട്ടി ഫാൻസ്

കസബ വിവാദം; അസോസിയേഷനിൽ ഇല്ലാത്തവർ പ്രതികരിച്ചാൽ ഒന്നും ചെയ്യാനാകില്ലെന്ന് മമ്മൂട്ടി ഫാൻസ്!

Webdunia
വ്യാഴം, 28 ഡിസം‌ബര്‍ 2017 (11:21 IST)
കസബ സിനിമ വിമർശനത്തിന്റെ പേരിൽ നടി പാർവതിയെ സമൂഹമാധ്യമങ്ങളിലൂടെ ആക്രമിക്കുന്ന സംഭവത്തിൽ ഒരാളെ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിലായ പ്രതി പ്രിന്റോയെ എതിർത്തും അനുകൂലിച്ചും സമൂഹ മാധ്യമങ്ങളിൽ കുറിപ്പുകൾ നിറയുന്നു. കടുത്ത സിനിമാപ്രേമിയായ പ്രിന്റോ മമ്മൂട്ടി ആരാധകൻ ആണ്. 
 
എന്നാൽ, പ്രിന്റോ മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ വടക്കാഞ്ചേരി കമ്മറ്റിയിൽ അംഗമാണെന്ന വാർത്ത നിഷേധിച്ച് യൂണിറ്റ് ഭാരവാഹികൾ രംഗത്തെത്തിയിരിക്കുകയാണ്. മമ്മൂട്ടിയുടെ സിനിമകൾ പ്രോത്സാഹിപ്പിക്കുന്നതിനും ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നതിനുമാണ് സംഘടന രൂപീകരിച്ചിരിക്കുന്നതെന്ന് ഇവർ മംഗളത്തോട് പറഞ്ഞു.
 
സംഘടനയുടെ സജീവ പ്രവര്‍ത്തകരാരും ഇത്തരത്തില്‍ പോസ്റ്റുകള്‍ ഇടരുതെന്ന് മുന്‍പേ നിര്‍ദേശം കൊടുത്തിട്ടുണ്ട്. എന്നാല്‍ അസോസിയേഷനുള്ളില്‍ മാത്രമല്ല മമ്മൂട്ടിയുടെ ആരാധകരുള്ളത്. അവര്‍ പ്രതികരിച്ചാല്‍ തങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും ഭാരവാഹികള്‍ മംഗളത്തോട് പറഞ്ഞു. അറസ്റ്റിലായ പ്രിന്റോ അസോസിയേഷന്‍ അംഗമല്ലെന്നും ഇവര്‍ വ്യക്തമാക്കി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

നഴ്സിംഗ് വിദ്യാർത്ഥിനി തൂങ്ങിമരിച്ച നിലയിൽ

പോലീസില്‍ ആത്മഹത്യ തുടര്‍ക്കഥയാകുന്നു; പിറവം പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഉദ്യോഗസ്ഥനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

ആലുവയില്‍ മുട്ട കയറ്റി വന്ന ലോറിക്ക് പിന്നില്‍ സ്വകാര്യ ബസിടിച്ച് അപകടം; റോഡില്‍ പൊട്ടിവീണത് ഇരുപതിനായിരത്തോളം മുട്ടകള്‍!

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്‍ കേന്ദ്രസര്‍ക്കാര്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു

ബാബറിന്റേതല്ല, ശ്രീരാമന്റെയും ശ്രീകൃഷ്ണന്റെയും ശ്രീബുദ്ധന്റെയും പാരമ്പര്യം മാത്രമേ ഇന്ത്യയില്‍ നിലനില്‍ക്കുകയുള്ളുവെന്ന് യോഗി ആദിത്യനാഥ്

അടുത്ത ലേഖനം
Show comments