നിയമസഭയിൽ നയപ്രഖ്യാപന പ്രസംഗത്തിനു തുടക്കം; നിയമപാലനത്തിൽ സംസ്ഥാനം ഒന്നാം സ്ഥാനത്തെന്ന് ഗവർണർ

ഓഖിയെ നേരിടുന്നതിൽ കേരളം ഉണർന്ന് പ്രവർത്തിച്ചു, നിയമപാലനത്തിൽ സംസ്ഥാനം ഒന്നാം സ്ഥാനത്തെന്ന് ഗവർണർ

Webdunia
തിങ്കള്‍, 22 ജനുവരി 2018 (09:31 IST)
നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന് തുടക്കമായി. നയപ്രഖ്യാപന പ്രസംഗത്തിനായി ഗവർണർ ജസ്റ്റിസ് പി.സദാശിവം എത്തിയപ്പോൾ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തി. പ്ലക്കാർഡുകളുമായിട്ടായിരുന്നു പ്രതിപക്ഷം ഗവർണറെ സ്വീകരിച്ചത്. 
 
വിലക്കയറ്റം, ഭരണസ്തംഭനം, ക്രമസമാധാന തകർച്ച, കൊലപാതകങ്ങൾ എന്നിവയായിരുന്നു പ്രതിപക്ഷം ഉന്നയിച്ചത്. നയപ്രഖ്യാപന പ്രസംഗത്തിനു മുന്നോടിയായി തങ്ങളുടെ പ്രതിഷേധം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഗവർണറെ അറിയിക്കുകയും ചെയ്തു. പ്രതിപക്ഷത്തെ ഗവർണർ ശാസിക്കുകയും ചെയ്തു. 
 
നിയമസഭയില്‍ ബഹളം വച്ച പ്രതിപക്ഷത്തെ ഗവര്‍ണര്‍ ശാസിച്ചു. ഇതോടെ പ്രതിപക്ഷം പ്രതിഷേധം നിര്‍ത്തി.
മികച്ച നേട്ടങ്ങളുടെ വര്‍ഷമായിരുന്നു കടന്നു പോയതെന്നു ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു. നിയമപാലനത്തില്‍ സംസ്ഥാനം ഒന്നാം സ്ഥാനത്താണ്. ഓഖിയെ നേരിടുന്നതില്‍ സംസ്ഥാനം ഉണര്‍ന്നു പ്രവര്‍ത്തിച്ചു. സംസ്ഥാനത്ത് പൊലീസില്‍ വനിതാ പ്രാതിനിധ്യം ഉയര്‍ത്തുമെന്നു ഗവര്‍ണര്‍ അറിയിച്ചു.
 
25ന് നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയത്തിന്മേൽ ചർച്ച നടക്കും. 26 മുതൽ 29 വരെ സഭ ചേരുകയില്ല. 30 മുതൽ വീണ്ടും ചർച്ച.  ഫെബ്രുവരി രണ്ടിനു ബജറ്റ് അവതരിപ്പിക്കും. ഏഴിനു സഭാസമ്മേളനം സമാപിക്കും

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

എസ്എസ്എല്‍സി പരീക്ഷാ ഫലം 'നമ്മുടെ കേരളം' ആപ്പിലൂടെ വേഗത്തില്‍ അറിയാം

കോഴിക്കോട് ഒന്‍പത് വയസ്സുകാരന് അമീബിക് എന്‍സെഫലൈറ്റിസ് സ്ഥിരീകരിച്ചു; കുട്ടി കുളിച്ച കനാലിലെ വെള്ളം പരിശോധനയ്ക്ക് വിധേയമാക്കും

വിഡി സതീശന് പൂര്‍ണ പിന്തുണ, എപ്പോഴും പാര്‍ട്ടിയുടെ ശക്തനായ വക്താവായിരിക്കുമെന്ന് കെ സുധാകരന്‍

Pinarayi Vijayan: പിണറായി വിജയൻ പ്രതിപക്ഷ നേതാവ്

വീടിന്റെ പുറകുവശത്തെ വാതിൽ വഴി സ്ഥലംവിട്ട് ചെന്നിത്തല; സതീശനു അഭിനന്ദനമില്ല !

അടുത്ത ലേഖനം
Show comments