Webdunia - Bharat's app for daily news and videos

Install App

ശ്രീലങ്കൻ തീരത്ത് ചക്രവാതച്ചു‌ഴി: തമിഴ്‌നാട്ടിലും കേരളത്തിലും കനത്തമഴയ്ക്ക് സാധ്യത

Webdunia
വെള്ളി, 26 നവം‌ബര്‍ 2021 (16:58 IST)
ബംഗാൾ ഉൾക്കടലിൽ ശ്രീലങ്കൻ തീരത്തായി ചക്രവാതച്ചുഴി രൂപപ്പെട്ടതിനെ തുടർന്ന് തമിഴ്‌നാട്ടിന്റെ തെക്കൻ ജില്ലകളിൽ കനത്ത മഴ തുടരുന്നു. തൂത്തുക്കുടി, തിരുനെൽവേലി,രാമനാഥപുരം,കന്യാകുമാരി, നാഗപട്ടണം  ജില്ലകളിലാണ് ശക്തമായ മഴ തുടരുന്നത്.  തൂത്തുക്കുടിയിൽ റെയിൽവെ സ്റ്റേഷനും സർക്കാർ ആശുപത്രിയും ഉൾപ്പെടെ വെള്ളക്കെട്ടിനടിയിലായി.
 
തിരുച്ചെന്തൂർ മുരുകൻ ക്ഷേത്രത്തിൽ വെള്ളം കയറി. ആറ് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ചെന്നൈ ഉൾപ്പെടെ 22 ജില്ലകളിൽ മുഴുവൻ വിദ്യഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയാണ്. നിലവിൽ ഓറഞ്ച് അലർട്ടാണ് ചെന്നൈയിലുള്ളത്. നഗരത്തിൽ രൂപപ്പെട്ട വെള്ളക്കെട്ട് ഒഴിവാക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. അടുത്ത 48 മണിക്കൂർ കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പുതുച്ചേരി, കാരയ്ക്കാൽ മേഖലകളിലും മഴ മുന്നറിയിപ്പുണ്ട്.
 
തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ ശ്രീലങ്ക തീരത്ത് നിലനിന്നിരുന്ന ചക്രവാതചുഴി  നിലവിൽ  കോമറിൻ ഭാഗത്തും  സമീപത്തുള്ള ശ്രീലങ്ക തീരത്തുമായിട്ടാണ് സ്ഥിതി ചെയ്യുന്നത്.ബംഗാൾ ഉൾകടലിലെ പുതിയ ന്യൂനമർദ്ദം  ആന്തമാൻ കടലിൽ നവംബർ 29 ഓടെ രൂപപ്പെട്ടു പടിഞ്ഞാറു - വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ചു ശക്തി പ്രാപിക്കാനാണ് സാധ്യത. നിലവിലെ സാഹചര്യത്തിൽ കേരളത്തിൽ നവംബർ 29 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Siddique: സിദ്ദിഖ് ഒളിവിൽ? നടനായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു, അറസ്റ്റ് ചെയ്യാനൊരുങ്ങി പോലീസ്

ഞങ്ങൾക്ക് ആയുധം എടുത്തേ മതിയാകു, തത്കാലം നിങ്ങൾ ഒഴിഞ്ഞുപോകണം, ലെബനനിലെ ജനങ്ങളോട് നെതന്യാഹു

ശ്രദ്ധയെന്നത് നിസാര കാര്യമല്ല, ജീവിതത്തില്‍ സന്തോഷം വേണമെങ്കില്‍ ഈ ശീലങ്ങള്‍ പതിവാക്കണം

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ആലപ്പുഴ ഒറ്റമശ്ശേരി കടല്‍ത്തീരത്തടിഞ്ഞ നീല തിമിംഗലത്തിന്റെ ജഡം സംസ്‌കരിക്കാന്‍ ചിലവായത് 4ലക്ഷം രൂപ!

പാമ്പുകടിയേറ്റ് അഞ്ചാം ക്ലാസ്സുകാരന്‍ മരിച്ചു; സ്‌കൂളിലെ ഹെഡ്മാസ്റ്ററിനെ പൊലീസ് അറസ്റ്റുചെയ്തു

കൊച്ചുവേളി - കൊല്ലം - പുനലൂർ-താമ്പരം പ്രതിവാര എ.സി. സ്പെഷ്യൽ ട്രെയിൻ II മുതൽ

ബുധനാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത, വിവിധ ജില്ലകളിൽ യെല്ലോ, ഓറഞ്ച് അലർട്ട്

മഴ ശക്തമാകുന്നു: ഇടുക്കിയില്‍ ഓറഞ്ച് അലര്‍ട്ട്, എഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments