Webdunia - Bharat's app for daily news and videos

Install App

ബിഷ്‌ണോയിയെ കൊല്ലാമോ? അധോലോക തലവന്റെ തലയ്ക്ക് ഒരു കോടി വിലയിട്ട് ക്ഷത്രിയ കര്‍ണി സേന

അഭിറാം മനോഹർ
ചൊവ്വ, 22 ഒക്‌ടോബര്‍ 2024 (12:47 IST)
എന്‍സിപി നേതാവും മുന്‍ മന്ത്രിയുമായിരുന്ന ബാബ സിദ്ദിഖിനെ കൊലപ്പെടുത്തിയതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത അധോലോക നേതാവ് ലോറന്‍സ് ബിഷ്‌ണോയിയുടെ തലയ്ക്ക് വിലയിട്ട് ക്ഷത്രിയ കര്‍ണി സേന. നിലവില്‍ സബര്‍മതി ജയിലില്‍ കഴിയുന്ന ലോറന്‍സ് ബിഷ്‌ണോയിയുടെ വധിക്കുന്ന പോലീസ് ഉദ്യോഗസ്ഥന് 1,11,11,111 രൂപയാണ് പ്രതിഫലം പ്രഖ്യാപിച്ചിരിക്കുന്നത്. ക്ഷത്രിയ കര്‍ണി സേനയുടെ ദേശീയ അധ്യക്ഷനായ രാജ് ഷെഖാവത്താണ് പ്രഖ്യാപനം നടത്തിയിരിക്കുന്നത്.
 
ബിഷ്‌ണോയിയെ വധിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് അവരുടെ സുരക്ഷ ഉറപ്പാക്കാന്‍ ഈ പണം ഉപയോഗിക്കാമെന്നാണ് വീഡിയോ സന്ദേശത്തില്‍ ഷെഖാവത്ത് അറിയിച്ചിരിക്കുന്നത്. ബിഷ്‌ണോയിയുടെയും അയാളുടെ കൂട്ടാളികളുടെയും ഭീഷണി തടയാന്‍ കഴിയാത്തതില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകളെയും ഷെഖാവത്ത് രൂക്ഷമായി വിമര്‍ശിച്ചു. മയക്കുമരുന്ന് കള്ളക്കടത്ത് കേസില്‍ ഗുജറാത്തിലെ സബര്‍മതിയിലുള്ള ലോറന്‍സ് ബിഷ്‌ണോയിയെ ബാബ സിദ്ദിഖ് കൊലപാതകത്തില്‍ ചോദ്യം ചെയ്യാന്‍ പോലും മുംബൈ പോലീസിനായിട്ടില്ല. ഈ സാഹചര്യത്തിലാണ് രാജ് ഷെഖാവത്തീന്റെ വിമര്‍ശനം.
 
2023 ഡിസംബര്‍ അഞ്ചിന് ക്ഷത്രിയ കര്‍ണി സേന മേധാവിയായിരുന്ന സുഖ്‌ദേവ് സിംഗ് ഗോഗമേദിയെ ജയ്പൂരില്‍ വെച്ച് അജ്ഞാത സംഘം കൊലപ്പെടുത്തിയതില്‍ ബിഷ്‌ണോയ് സംഘം ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു. ഇതാണ് ബിഷ്‌ണോയുടെ തലയ്ക്ക് ക്ഷത്രിയ കര്‍ണി സേന വിലയിടാന്‍ കാരണമായിരിക്കുന്നത്. ജയിലിലാണെങ്കിലും എല്ലാ സുരക്ഷാസംവിധാനങ്ങളും ലോറന്‍സ് ബിഷ്‌ണോയ്ക്ക് ലഭിക്കുന്നുണ്ട്. നിലവില്‍ ഇന്ത്യയ്ക്ക് പുറത്തും പല ഓപ്പറേഷനുകളും ബിഷ്‌ണോയ് ഗ്യാങ്ങ് നടത്തുന്നുണ്ട്. ഇതിനെല്ലാം ജയിലിലിരുന്നാണ് ലോറന്‍സ് ബിഷ്‌ണോയ് നേതൃത്വം നല്‍കുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

Myanmar Earthquake: മ്യാന്‍മര്‍ ഭൂചലനത്തില്‍ 20 മരണം; വന്‍ നാശനഷ്ടം

ഭൂകമ്പ സാഹചര്യത്തില്‍ മ്യാന്‍മറിന് സാധ്യമായ എല്ലാ സഹായവും നല്‍കാന്‍ ഇന്ത്യ തയ്യാര്‍: പ്രധാനമന്ത്രി മോദി

മ്യാമറിലുണ്ടായ ഭൂചലനം: മരണപ്പെട്ടത് നൂറിലധികം പേര്‍, അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

ദുരൂഹത : കാണാതായ യുവാവിനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

എമ്പുരാൻ സെൻസർ ചെയ്യുമ്പോൾ സെൻസർ ബോർഡിലെ ബിജെപി നോമിനികൾ എന്ത് നോക്കിയിരിക്കുകയായിരുന്നു?, വീഴ്ച പറ്റി, പാർട്ടിക്കുള്ളിൽ വിമർശനവുമായി രാജീവ് ചന്ദ്രശേഖർ

അടുത്ത ലേഖനം
Show comments