Webdunia - Bharat's app for daily news and videos

Install App

ബിജെപിയുടെ കപട പശുപ്രേമം എങ്ങനെ തിരിച്ചറിയാം ?; ലാലുവിന്റെ പ്രസ്‌താവന വൈറലാകുന്നു

ബിജെപിയുടെ കപട പശുപ്രേമം തിരിച്ചറിയാനുള്ള മാര്‍ഗം ഇതാണ്; ലാലുവിന്റെ പ്രസ്‌താവനയില്‍ ഞെട്ടി ഗോ സംരക്ഷകര്‍!

Webdunia
വ്യാഴം, 4 മെയ് 2017 (20:45 IST)
ഗോ രക്ഷയുടെ രാജ്യത്ത് ബിജെപി പ്രവര്‍ത്തകര്‍ നടത്തുന്ന ആക്രമണങ്ങള്‍ ശക്തമായ ഭാഷയില്‍ മറുപടി നല്‍കി ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവ്.

പശുവിനോടുള്ള അതിയായ സ്‌നേഹം നടിച്ച് വോട്ട് സ്വന്തമാക്കുക എന്ന ലക്ഷ്യമാണ് ബിജെപിക്കുള്ളത്. കറവ വറ്റിയ പ്രായം ചെന്ന പശുക്കളെ അവരുടെ വസതിക്കോ വീടിനോ മുന്നിലോ കെട്ടിയിട്ടാല്‍ അപ്പോള്‍ ബിജെപിയുടെ കപട പശുപ്രേമം ജനത്തിനു മനസിലാകുമെന്നും ലാലു വ്യക്തമാക്കി.

ബിജെപി നേതാക്കളുടെ കപട പശു സ്‌നേഹം വെളിച്ചത്തു കൊണ്ടുവരാന്‍ സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ മുന്നോട്ടിറങ്ങണമെന്നും ബീഹാര്‍ രാജ്ഗിറില്‍ നടക്കുന്ന ആര്‍ജെഡി എകസിക്യൂട്ടീവ് മീറ്റിംഗില്‍ ലാലുപ്രസാദ് പറഞ്ഞു.

ഗോ രക്ഷയുടെ പേരില്‍ ബിജെപി പ്രവര്‍ത്തകര്‍ രാജ്യത്ത് അഴിഞ്ഞാടുന്ന സാഹചര്യത്തിലാണ് ലാലുപ്രസാദിന്റെ വിമര്‍ശനം. നേരത്തെ, പശുക്കള്‍ക്ക് വേണ്ടി ആംബുലന്‍സ് സൌകര്യം ഉത്തര്‍പ്രദേശില്‍ ആരംഭിച്ചിരുന്നു. ‘ഗോവംശ് ചികിത്സാ മൊബൈല്‍ വാന്‍സ് സര്‍വീസ്' എന്ന പേരിലാണ് പശുക്കള്‍ക്ക് വേണ്ടിയോടുന്ന ആംബുലന്‍സ് ആരംഭിച്ചിരിക്കുന്നത്.

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

എത്ര തവണ നിങ്ങള്‍ക്ക് ആധാര്‍ കാര്‍ഡിലെ നമ്പര്‍ മാറ്റാം

എന്‍എസ് മാധവന് 2024ലെ എഴുത്തച്ഛന്‍ പുരസ്‌കാരം

ചോദ്യം ചെയ്യല്‍ കഴിഞ്ഞു, പിപി ദിവ്യയെ തിരികെ ജയിലില്‍ എത്തിച്ചു

പാക്ക് ചെയ്ത ഭക്ഷണങ്ങളിലെ ഉപ്പു കുറച്ചാല്‍ തന്നെ 3 ലക്ഷം ഇന്ത്യക്കാരുടെ ജീവന്‍ രക്ഷിക്കാനാകുമെന്ന് പഠനം

SSLC പരീക്ഷ മാർച്ച് മൂന്നു മുതൽ 26 വരെ

അടുത്ത ലേഖനം
Show comments