Webdunia - Bharat's app for daily news and videos

Install App

ആം ആദ്‌മി പാര്‍ട്ടി എംപി ഭഗവന്ത് സിങ് മന്നിനെ പുനരധിവാസ കേന്ദ്രത്തിലേക്ക് അയയ്ക്കണമെന്ന് എം പിമാര്‍; ഭഗവന്ത് മദ്യപിച്ച് ലോക്സഭയില്‍ എത്തുന്നുവെന്ന് ആരോപണം

ഭഗവന്ത് മദ്യപിച്ച് ലോക്സഭയില്‍ എത്തുന്നുവെന്ന് ആരോപണം

Webdunia
ചൊവ്വ, 2 ഓഗസ്റ്റ് 2016 (17:20 IST)
ആം ആദ്‌മി പാര്‍ട്ടി എം പിയായ ഭഗവന്ത് സിങ് മന്നിനെ പുനരധിവാസ കേന്ദ്രത്തിലേക്ക് അയയ്ക്കണമെന്ന് എം പിമാര്‍. ലോക്സഭ സ്പീക്കറോട് എം പിമാര്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. മദ്യപിച്ചാണ് ഭഗവന്ത് സിങ് മന്‍ ലോക്സഭയില്‍ എത്തുന്നുവെന്നും പരാതിയില്‍ ഉണ്ട്.
 
ഭഗവന്ത് സിങ് മന്നിനെ പുനരധിവാസ കേന്ദ്രത്തിലാക്കുന്നതിന്റെ ചിലവ് ലോക്സഭ വഹിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു. അവിടെ നിന്ന് നല്ല രീതിയില്‍ തിരിച്ചെത്തിച്ചാല്‍ മാത്രം ലോക്സഭ നടപടികളില്‍ പങ്കെടുപ്പിച്ചാല്‍ മതി. ശിരോമണി അകാലിദള്‍ എം പി പ്രേം സിങ് ചന്ദുമജ്ര, ബി ജെ പി എം പി മഹീഷ് ഗിരി, ആം ആദ്‌മി പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ട എം പി ഹരീന്ദര്‍ സിങ് ഖല്‍സ എന്നിവരാണ് സ്പീക്കര്‍ സുമിത്ര മഹാജന് പരാതി നല്കിയത്.
 
അതേസമയം, അടുത്തവര്‍ഷം പഞ്ചാബില്‍ നടക്കാനിരിക്കുന്ന നിയമസഭതെരഞ്ഞെടുപ്പില്‍ ആം ആദ്‌മി പാര്‍ട്ടിയുടെ സാന്നിധ്യത്തിന് തടയിടാനാണ് ഭഗവന്തിനെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പൊതുസ്ഥലങ്ങളിൽ സ്ത്രീകൾ തല മറച്ചിരിക്കണം, ഹിജാബ് നിയമം ലംഘിച്ചാൽ സ്ത്രീകളെ ചികിത്സിക്കാൻ ക്ലിനിക്കുകൾ ആരംഭിച്ച് ഇറാൻ

Manipur violence: മണിപ്പൂർ കത്തുന്നു, കലാപകാരികൾ 13 എംഎൽഎമാരുടെ വീടുകൾ തകർത്തു

ഇടവേളയ്ക്ക് ശേഷം വീണ്ടും വര്‍ധിച്ച് സ്വര്‍ണവില; പവന് കൂടിയത് 480 രൂപ

ബൈഡൻ പടിയിറങ്ങുന്നത് ഒരു മഹായുദ്ധത്തിന് കളമൊരുക്കികൊണ്ട്, റഷ്യക്കെതിരെ യു എസ് ദീർഘദൂര മിസൈലുകൾ ഉപയോഗിക്കാൻ യുക്രെയ്ന് അനുമതി നൽകി!

കടുത്ത മലിനീകരണം, ഡൽഹിയിൽ ഓറഞ്ച് അലർട്ട്, സ്കൂളുകൾ ഓൺലൈനാക്കി, നിയന്ത്രണങ്ങൾ കർശനം

അടുത്ത ലേഖനം
Show comments