മധുര ഗുരുവായൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ് ഇന്ന് മുതല്‍

Webdunia
ഞായര്‍, 27 ഓഗസ്റ്റ് 2023 (13:19 IST)
കൊല്ലം ചെങ്കോട്ട പാതയിലൂടെയുള്ള മധുര- ഗുരുവായൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസിന്റെ ആദ്യയാത്ര ഇന്ന് തുടങ്ങും. നിലവില്‍ സര്‍വീസ് നടത്തുന്ന മധുര-ചെങ്കോട്ട, ചെങ്കോട്ട- കൊല്ലം, പുനലൂര്‍ -ഗുരുവായൂര്‍ തീവണ്ടികള്‍ ഒറ്റ സര്‍വീസ് ആക്കിയാണ് മധുര ഗുരുവായൂര്‍ സര്‍വീസ് തുടങ്ങുന്നത്.
 
മധുരയില്‍ നിന്ന് പകല്‍ 11.20ന് പുറപ്പെടുന്ന ട്രെയിന്‍ വൈകീട്ട് ആറിന് പുനലൂരും 6:30ന് കൊട്ടാരക്കരയിലും 7:30ന് കൊല്ലത്തും എത്തും. കൊള്ളത്ത് നിന്നും കോട്ടയം,എറണാകുളം,തൃശൂര്‍ വഴി പിറ്റേന്ന് 2:10ന് ഗുരുവായൂരെത്തും. തിരികെ തിങ്കളാഴ്ചയാണ് ഗുരുവായൂര്‍- മധുര തീവണ്ടിയുടെ ആദ്യയാത്ര. എല്ലാ ദിവസവും ഗുരുവായൂരില്‍ നിന്നും 5:50ന് ഗുരുവായൂരില്‍ നിന്നും പുറപ്പെടുന്ന ട്രെയിന്‍ ഉച്ചയ്ക്ക് 12:10ന്‍ കൊല്ലത്തും 12:54ന് കൊട്ടാരക്കരയിലും 1:20ന് പുനലൂരും എത്തിച്ചേരും. രാത്രി 7:15നാണ് ട്രെയില്‍ മധുരയിലെത്തുക.

9 ജനറല്‍ കംപാര്‍ട്ട്‌മെന്റുകള്‍, ഒരു തേര്‍ഡ് എ സി,2 സ്ലീപ്പര്‍ എന്നിവ തീവണ്ടിയില്‍ ഉണ്ടാകും. ചെങ്കോട്ടകൊല്ലം സെക്ഷനില്‍ നിലവിലെ കൊല്ലം ചെങ്കോട്ട പാസഞ്ചറിന് അനുവദിക്കപ്പെട്ട എല്ലാ സ്‌റ്റോപ്പിലും ഈ ട്രെയിന്‍ നിര്‍ത്തുമെന്ന് അധികൃതര്‍ അറിയിച്ചു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

എല്ലാ തീരുമാനത്തിനും കൂട്ടുത്തരവാദിത്വം ഉണ്ട്: ശബരിമല സ്വര്‍ണകൊള്ളക്കേസില്‍ പ്രതികരണവുമായി എ പത്മകുമാര്‍

അതിജീവിതയ്‌ക്കെതിരെ മോശം കമന്റിട്ടവരെയും പൂട്ടും; രാഹുല്‍ ഈശ്വര്‍ ഇന്ന് കോടതിയില്‍

മൂന്നാം മാസത്തില്‍ കഴിച്ചത് ഏഴാഴ്ചയ്ക്കകം കഴിക്കേണ്ട ഗുളിക; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഡോക്ടറുടെ മൊഴി

ഗുരുവായൂര്‍ ഏകാദശി ഇന്ന്; പ്രാദേശിക അവധി

Rahul Mamkootathil: പീഡനക്കേസ് പ്രതി രാഹുല്‍ മാങ്കൂട്ടത്തിലിനെ കണ്ടെത്താന്‍ 14 ജില്ലകളിലും പ്രത്യേക സംഘം; സുഹൃത്തുക്കളെ ചോദ്യം ചെയ്യും

അടുത്ത ലേഖനം
Show comments