Webdunia - Bharat's app for daily news and videos

Install App

മഹാഡ് പാലം ഒരു മുന്നറിയിപ്പ്; സുർക്കി മിശ്രിതം കൊണ്ട് നിർമിച്ച പാലത്തിന് പ്രായം 81, മുല്ലപ്പെരിയാറിന് വയസ്സ് 121

മഹാഡ് പാലം തകർന്നത് മുല്ലപ്പെരിയാറിന് മുന്നറിയിപ്പ്

Webdunia
വെള്ളി, 5 ഓഗസ്റ്റ് 2016 (11:56 IST)
കനത്ത മഴയെതുടർന്ന് ഒലിച്ച് പോയ മഹാഡ് പാലം മുല്ലപ്പെരിയാറിന് മുന്നറിയിപ്പാണ് നൽകുന്നത്. മഹാഡ് പാലം നിർമിച്ചത് സുർക്കി മിശ്രിതം കൊണ്ടാണെന്ന് വ്യക്തമായിരിക്കുന്നു. ഈ സാഹചര്യത്തിൽ മുല്ലപ്പെരിയാർ അണക്കെട്ടിനെ ഓർക്കാതിരിക്കാൻ സാധിക്കില്ല. കാരണം മുല്ലപ്പെരിയാർ നിർമിച്ചിരിക്കുന്നതും സുർക്കി മിശ്രിതം കൊണ്ടാണ്. ഇതുകൊണ്ട് തന്നെയായിരുന്നു മുല്ലപ്പെരിയാറിന് ബലക്ഷയമുണ്ടെന്ന് കേരളം വാദിച്ചിരുന്നത്. 
 
1928ൽ പണിത പാലത്തിന്റെ പകുതിയോളം ഭാഗമാണ് മഴയിൽ ഒലിച്ചു പോയത്. കണക്കനുസരിച്ച് 88 വയസ്സാണ് ഈ പാലത്തിന്റെ പ്രായം. ശക്തമായ കുത്തൊഴുക്കിൽ 88 വയസ്സുള്ള പാലത്തിന് പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ലെങ്കിൽ 121 വയസ്സ് പ്രായമുള്ള മുല്ലപ്പെരിയാർ ഡാം എങ്ങനെ പിടിച്ചു നിൽകുമെന്നാണ് ഉയരുന്ന ചോദ്യം. ഐ ഐ ടിയുടെ പഠന റിപ്പോർട്ടുകളിലും ശക്തമായ മഴയിൽ അണക്കെട്ട് കവിഞ്ഞൊഴുകിയേക്കുമെന്നും അത് അപകടം ക്ഷണിച്ചുവരുത്തുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
 
1895ലാണ് മുല്ലപ്പെരിയാർ നിർമിച്ചത്. അണക്കെട്ടിന് 1977ൽത്തന്നെ അപകടകരമായ വിധത്തിൽ ചോർച്ച കണ്ടുതുടങ്ങിയിരുന്നു. അണക്കെട്ടു നിർമിച്ച് 82 വർഷം പിന്നിട്ടപ്പോഴേക്കും സുർക്കി മിശ്രിതം വലിയതോതിൽ ഒലിച്ചിറങ്ങി അണക്കെട്ട് അപകടാവസ്ഥയിലായി. ഇത് ബോധ്യമായതോടെ കേന്ദ്ര ജലകമ്മിഷൻ നിർദേശിച്ച ബലപ്പെടുത്തൽ ജോലികൾ നടത്തിയാണ് ആയുസ്സ് നീട്ടിയെടുത്തത്. 
 
അണക്കെട്ട് തകർന്നാൽ അഞ്ച് ജില്ലകളിലായി 40 ലക്ഷം പേരെ ബാധിക്കുമെന്നതും അതിന്റെ വ്യാപ്തി പ്രവചിക്കാൻ കഴിയില്ലെന്നതും ജനങ്ങളെ ആശങ്കപ്പെടുത്തുന്ന വസ്തുതയാണ്. ഇതിന്റെയെല്ലാം അടിസ്ഥാനത്തിൽ കേരളം ആവശ്യപ്പെടുന്ന പല കാര്യങ്ങളിലും മേൽനോട്ട സമിതിയും ജലകമ്മീഷനും അനുഭാവപൂർണമായ സമീപനമല്ല സ്വീകരിച്ചിരിക്കുന്നത്.
 
മുല്ലപ്പെരിയാർ മേഖലയിൽ 50 സെ മി മഴ ഒരു ദിവസം കൊണ്ട് പെയ്യാമെന്ന് ഇന്ത്യൻ ഇസ്റ്റിറ്റി‌റ്റ്യൂട്ട് ഓഫ് ട്രോപിക്കൽ മെറ്റീരിയോളജിയും കേന്ദ്ര ജലകമ്മീഷനും കണ്ടെത്തിയിട്ടുണ്ട്. ഇത് വർധിച്ചാൽ ഭൂകമ്പത്തിനു വരെ സാധ്യതയുണ്ട്. ഇവയിലേതെങ്കിലും ഒന്ന് സംഭവിച്ചാൽ അതിനെ അതിജീവിക്കാൻ ഡാമിനു കരുത്തില്ലെന്നതും വ്യക്തമാകുമ്പോൾ ആശങ്ക സ്വാഭാവികമാണ്. സുർക്കി മിശ്രിതത്താൽ നിർമിക്കപ്പെട്ട മഹാഡ് പാലം തകർന്ന പശ്ചാത്തലത്തിൽ അടിയന്തരമായി ഏതെങ്കിലും രാജ്യാന്തര ഏജൻസിയെക്കൊണ്ടു മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ബലപരിശോധന നടത്തണമെന്നാണു ജനങ്ങളുടെ ആവശ്യം. 
 

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

റഫ്രിജറേറ്ററിന്റെ സഹായമില്ലാതെ സൂക്ഷിക്കാന്‍ കഴിയുന്ന കൃത്രിമ രക്തം വികസിപ്പിച്ച് ജാപ്പനീസ് ശാസ്ത്രജ്ഞര്‍

തലയോട് പൊട്ടി തലച്ചോര്‍ പുറത്തുവന്നു; ബിന്ദുവിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

ഉത്തരവാദിത്തം ആത്മാര്‍ത്ഥമായി നിറവേറ്റുന്ന മന്ത്രിയാണ് വീണാ ജോര്‍ജ്ജ്; യുഡിഎഫ് കാലത്ത് ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ ഇല്ലായിരുന്നുവെന്ന് മുഹമ്മദ് റിയാസ്

ഓപ്പറേഷന്‍ സിന്ദൂറിന്റെ വേളയില്‍ ചൈന സാധ്യമായ എല്ലാ സഹായങ്ങളും പാക്കിസ്ഥാന് നല്‍കി: ലെഫ്. ജനറല്‍ രാഹുല്‍ ആര്‍ സിങ്

Kottayam Medical College building collapse Bindhu Died: 'ഇട്ടേച്ച് പോകല്ലമ്മാ...': നെഞ്ചുപൊട്ടി അലറിക്കരഞ്ഞ് മക്കൾ'; ബിന്ദുവിനെ യാത്രയാക്കി നാട്

അടുത്ത ലേഖനം
Show comments